കടലാക്രമണം: അടിയന്തരസഹായം എത്തിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണംമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരസഹായം എത്തിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് അതത് ജില്ലാകളക്ടര്‍മാരോട് ചീഫ്‌സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെകൂടി അടിസ്ഥാനത്തില്‍ അത്യാവശ്യ സംരക്ഷണ പ്രവര്‍ത്തനം നടത്തും. ഓരോ ജില്ലയിലുമുണ്ടായ നാശനഷ്ടങ്ങള്‍ അനുസരിച്ച് ദുരിതാശ്വാസത്തിനായി ആവശ്യമായ തുക വ്യാഴാഴ്ചതന്നെ അനുവദിക്കും-മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യഫെഡില്‍ പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 113 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി വണ്ടൂരില്‍, ഇന്ദിരാജി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച കോളേജ്, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ കോളേജ് എന്ന പേരില്‍ തുടങ്ങും. ഈ കോളേജിനായി വണ്ടൂര്‍ വില്ലേജില്‍ അഞ്ചേക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് ഈ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കും.
നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
വയനാട് വില്ലേജില്‍ മാനന്തവാടി താലൂക്കില്‍ പനമരം വില്ലേജില്‍ പോലീസ്സ്‌റ്റേഷന്‍, പരേഡ്ഗ്രൗണ്ട്, പോലീസ് ഫാമിലി ക്വാര്‍ട്ടേഴ്‌സ് എന്നിവയ്ക്കായി 2.29 ഹെക്ടര്‍ സ്ഥലം റവന്യൂവകുപ്പില്‍നിന്ന് വിട്ടുകൊടുക്കും.
വയനാട് ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക്കിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്ത് പോലീസ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് െകട്ടിടം പണിയാന്‍ നന്താവനം പോലീസ് ക്യാമ്പിനോടനുബന്ധിച്ച് 10 സെന്റ് സ്ഥലം നല്‍കാനും തീരുമാനിച്ചു.