ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു
Oommen Chandy (ഉമ്മൻ ചാണ്ടി) Congress Working Committee member, AICC General Secretary & former Chief Minister of Kerala. He has been elected continuously to the state Legislative Assembly from Puthupally since 1970. http://www.OommenChandy.in/
With Former President of India Shri.Pranab Kumar Mukherjee
With Former Prime Minister Shri.Manmohan Sing
Mass Contact Program
Peoples OC
Peoples OC....
ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു
സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുതിയ വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്ന പുതിയ സൗരോര്‍ജനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വൈദ്യുതി മന്ത്രി 2012 ജൂണ്‍ 29 ന് വിളിച്ച യോഗത്തിലാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന തീരുമാനം എടുത്തത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനെര്‍ട്ടിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്മേലുള്ള പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോള്‍ നയത്തിന് അന്തിമരൂപം നല്‍കിയത്. അത് മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കുകയായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു.
ഇതനുസരിച്ച് എല്ലാ വാണിജ്യ വ്യവസായ ഉപഭോക്താക്കള്‍ക്കും സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. അംഗീകൃത സൗരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാക്കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.
2015 മാര്‍ച്ച് വരെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 0.25 ശതമാനം വൈദ്യുതി സോളാര്‍ ആകണം. 2015 മാര്‍ച്ചിനുശേഷം, വര്‍ഷം പത്ത് ശതമാനംവെച്ച് വര്‍ധിപ്പിക്കണം.
2017 ല്‍ സംസ്ഥാനത്തെ സൗരോര്‍ജ ഉല്പാദനത്തിന്റെ സ്ഥാപിതശേഷി 500 മെഗാവാട്ട് ആയി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും അത് 2500 മെഗാവാട്ടായി ഉയര്‍ത്താനും നയം ലക്ഷ്യമിടുന്നു.
പഞ്ചായത്തുകള്‍ക്കും മറ്റും സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കാനും തെരുവുവിളക്കിന് സൗരോര്‍ജം ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. നിലവിലെ ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് മാറ്റാനും സഹായം നല്‍കും.
2000 മുതല്‍ 3000 ചതുരശ്രയടിവരെ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 100 ലിറ്ററിന്റെ സൗരോര്‍ജ വാട്ടര്‍ ഹീറ്ററും 500 വാട്ട് പി.വി. സംവിധാനവും നിര്‍ബന്ധമാക്കും. 3000 ചതുരശ്രയടിക്ക് മുകളില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും 100 ലിറ്റര്‍ സൗരോര്‍ജ വാട്ടര്‍ഹീറ്ററും 1000 വാട്ട് പി.വി. സംവിധാനവും വേണം. ഫ്ളാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും പൊതുആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ അഞ്ചുശതമാനം സോളാറാകണം.
50 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള നക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ എന്നിവയില്‍ സൗരോര്‍ജ വാട്ടര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കും.
20 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള എല്‍.ടി. വ്യവസായ ഉപഭോക്താക്കള്‍, 50 കെ.വി.യില്‍ കൂടുതലുള്ള ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സോളാര്‍ സംവിധാനം നിര്‍ബന്ധമാക്കും.
സൗരോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളില്‍ വൈദ്യുതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവര്‍ കമ്മിറ്റി ആയിരിക്കും തീരുമാനമെടുക്കുക. സൗരോര്‍ജ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ പാനല്‍ ഉണ്ടാക്കുന്നത് അനെര്‍ട്ടായിരിക്കും.
കനാലുകള്‍, റിസര്‍വോയറുകള്‍, ക്വാറികള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ ഉല്പാദനത്തിന് സൗകര്യമൊരുക്കും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം സോളാര്‍ സംവിധാനം പ്രോത്സാഹിപ്പിക്കും. ഇവയ്ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാക്കാനും നടപടി ഉണ്ടാവും. സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് കെല്‍ട്രോണ്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും.
സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, കാന്റീനുകള്‍ എന്നിവയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സംവിധാനം നിര്‍ബന്ധമാക്കും.
സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആകര്‍ഷകമായ പലിശനിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും നയരേഖയില്‍ പറയുന്നു.
തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്ര തീരുമാനത്തിലെ അപാകതകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു. വിജ്ഞാപനപ്രകാരം ആരെയും കുടിയിറക്കില്ളെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ടിലെ പോരായ്മ പരിഹരിക്കുകയോ നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഏകപക്ഷീയമായി വിജ്ഞാപനം ഇറക്കിയതാണ് പ്രതിഷേധ കാരണം. വിഷയം കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കും. കേന്ദ്ര വനംമന്ത്രിയുമായി സംസാരിക്കും. ആവശ്യമെങ്കില്‍ ദല്‍ഹിയില്‍ പോകും. സര്‍വകക്ഷി യോഗവും വിളിക്കും.
ജനങ്ങളെയും കൃഷി ഉള്‍പ്പെടെ ജീവനോപാധികളെയും ബാധിക്കാതെ മാത്രമേ അവസാന രൂപം ഉണ്ടാക്കൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം അഞ്ച് കാര്യങ്ങളിലൊഴികെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. അഞ്ച് കാര്യങ്ങളില്‍ തന്നെ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥയുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി തുടരും. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മുന്നോട്ടുപോകും. കമ്മിറ്റിയോട് ജനങ്ങള്‍ സഹകരിക്കണം. ഇപ്പോഴത്തെ പോലെ കൃഷി തുടരാനും ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും തടസ്സമില്ല. പ്രതിഷേധ സമരങ്ങള്‍ പല ഭാഗത്തും അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം. പ്രതിഷേധിക്കാനും വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്. പക്ഷേ അക്രമത്തിലേക്ക് നീങ്ങരുത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കരുത്. റിപ്പോര്‍ട്ടിനെ കുറിച്ച പ്രചാരണങ്ങള്‍ ബോധപൂര്‍വമാണെന്ന് കരുതുന്നില്ല. ഭയത്തിന്‍െറ സാഹചര്യമുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്ന് വളരെ മാറ്റങ്ങളോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും ചില വിഷയങ്ങളില്‍ പ്രശ്നമുണ്ട്. ഈ വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിക്കുകയും സംസ്ഥാന തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്.
കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി വിജ്ഞാപനത്തില്‍ മാറ്റം വരുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ എതിരല്ല.
കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി
സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു -മുഖ്യമന്ത്രി
എ.ജി.യുടെ പണി മൊഴി തിരുത്തലല്ല - ഉമ്മന്‍ചാണ്ടി
സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം -മുഖ്യമന്ത്രി![]() കോട്ടയം: സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരെ തെളിവില്ലാത്തതിനാല്‍ തലയൂരാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന് ഒരു രൂപയുടെപോലും നഷ്ടമോ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്‍െറ എന്തെങ്കിലും സഹായമോ ഇല്ലാത്ത കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണകമീഷന് മുന്നില്‍ ഹാജരാക്കാന്‍ ഇടതുപക്ഷം തന്‍േറടം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുനക്കര മൈതാനത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ഊറ്റംകൊള്ളുന്ന സി.പി.എം ഈ നഷ്ടം ആരു നികത്തുമെന്ന് പറയണം. വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ കോടതിയെ പുകഴ്ത്തുകയും എതിരാകുമ്പോള്‍ പുച്ഛിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത്. കോടതിയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നയമല്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍െറ തീക്ഷ്ണത തനിക്ക് നേരിട്ടറിയാം. അതുകൊണ്ട് കല്ളെറിഞ്ഞതില്‍ പരാതിയില്ല. എന്നാല്‍, നിയമം കൈയിലെടുക്കുന്നത് ആരായലും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിന് പാവങ്ങളോടുള്ള സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ജില്ലാ ചെയര്മാന് ഇ.ജെ ആഗസ്തി അധ്യക്ഷത വഹിച്ചു. |
UDF ANTHEM (യു ഡി എഫ്)UDF ANTHEM (യു ഡി എഫ്) UDF Campaign Song 2016. by UDF Publicity Committee. #AgainUDF
Posted by യൂ. ഡീ. എഫ് ദുബായ് UDF Dubaiകേരളം വളരുന്നു..