UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി


റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാകേ്ളശം പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി.
വിദേശ നിക്ഷേപകരെ സംഘടിപ്പിച്ചുകൊണ്ട് കേരള എയര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

സംസ്ഥാനത്തെ പൊതു പൈതൃകങ്ങളായ ചിറകള്‍ സംരക്ഷിക്കുമെന്നും അതിലൂടെ കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂത്തുപറമ്പ് കോട്ടയംചിറ നവീകരണ പ്രവൃത്തി ഉദ്ഘാടനവും സഹസ്ര സരോവര്‍ പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 
ജൈവകൃഷി, ഔഷധകൃഷി, മത്സ്യസമ്പത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ ചിറകളുടെ സംരക്ഷണത്തിലൂടെ കഴിയും. പച്ചക്കറി ലഭ്യത വര്‍ധിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും സുലഭമായ ജലസമ്പത്തിനും ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, അഡ്വ. സണ്ണിജോസഫ്, എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കെ.എല്‍.ഡി.സി ചെയര്‍മാന്‍ ബെന്നി കക്കാട് ഏറ്റുവാങ്ങി. മാനേജിങ് ഡയറക്ടര്‍ ഡോ.പി.ജി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നസീര്‍ സ്വാഗതവും കെ.ഭാസകരന്‍ നന്ദിയും പറഞ്ഞു.


കാര്‍ഷിക സമൃദ്ധിയും പൈതൃകസംരക്ഷണവും ഉറപ്പാക്കാന്‍ 250 കോടിയോളം രൂപ ചെലവില്‍ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് സഹസ്ര സരോവര്‍. നബാര്‍ഡിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആര്‍.കെ.വി.വൈ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം 100, തുടര്‍ന്ന് 300, 600 ചിറകള്‍ എന്നിങ്ങനെയാണ് ആയിരംചിറ സംരക്ഷണം പൂര്‍ത്തിയാക്കുക. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അഞ്ചുസെന്റോ അതില്‍ കൂടുതലോ ഉള്ള ചിറകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. കൃഷിവകുപ്പിനു കീഴിലെ കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷനാണ് പദ്ധതി ചുമതല.

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും യു.ഡി.എഫിലെ ചില എം.എല്‍.എമാരും എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങള്‍ അവരുടെ ആത്മാര്‍ഥത കൊണ്ടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. ഓരോരുത്തരും എന്തുപറയണമെന്ന് അവരവര്‍ തീരുമാനിക്കണം. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷി യോഗം ആലോചിക്കുന്നില്ല. നേരത്തെ സര്‍വ്വ കക്ഷിയോഗം വിളിച്ചതാണ്. അന്ന് പ്രതിപക്ഷം ബഹിഷ്കരിച്ചു.


പദ്ധതിയെ കുറിച്ച് സംശയമുണ്ടെങ്കില്‍ തന്നോടോ മന്ത്രി കുഞ്ഞാലിക്കുട്ടിയോടോ പറയാമായിരുന്നു. പ്രതിപക്ഷം ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും വികസനം. ഒരിഞ്ചു ഭൂമി പോലും വില്‍ക്കില്ല. നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കില്ല. എല്ലാം സുതാര്യമായി മാത്രമേ നടത്തൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2012, ജൂലൈ 30, തിങ്കളാഴ്‌ച

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

 

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത്കോണ്‍ഗ്രസ് നേതൃപരിശീലന ക്യാമ്പില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ 12,200 ഓളം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി യുവാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. അതുകൊണ്ട് പെന്‍ഷന്‍ പ്രായത്തെച്ചൊല്ലി യുവാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയേ തീരൂ. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക ബാധ്യത ഉടന്‍ കുറയുമെന്നാണ് ചിലര്‍ പറയുന്നത്. അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറഞ്ഞത് 25 വര്‍ഷം കഴിഞ്ഞ് മാത്രമേ സര്‍ക്കാറിന് ഇതിന്‍െറ പ്രയോജനം ലഭിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് പാക്കേജിന്‍െറ പുരോഗതിയില്‍ തൃപ്തനല്ല. തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നിര്‍മാണ ജോലികള്‍ പാക്കേജിനോടൊപ്പം ഏറ്റെടുത്ത് നടത്തും. പാക്കേജിന്‍െറ നടത്തിപ്പ് സംബന്ധിച്ച് പുന$പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഭവനനിര്‍മാണ പദ്ധതികള്‍ക്കുള്ള തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍ഡ് പരീഷക്ക് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ഡിപ്ളോമ അധികയോഗ്യതയാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരീഷക്ക് മുമ്പേ ഡി.സി.എ യോഗ്യത നേടിയിരിക്കണം എന്ന പി.എസ്.സിയുടെ നിബന്ധന ഇത്തവണത്തേക്ക് ഒഴിവാക്കണമെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് യോഗ്യത നേടിയാല്‍ മതിയെന്നാക്കണമെന്നും അറിയിച്ചിട്ടുണ്ട്. പി.എസ്.സി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം മിനി ഹൈപ്പര്‍ പ്രോജക്ടുകള്‍ മാത്രമാണ്. ഇതോടൊപ്പം സൗരോര്‍ജ വൈദ്യുതിയും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും.
നെല്ലിയാമ്പതിയിലെ കാലാവധി പൂര്‍ത്തിയായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ പൊതു സമീപനം. അഹാഡ്സില്‍ ജോലി ചെയ്ത മുഴുവന്‍ ആദിവാസികള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും. വാര്‍ധക്യകാല പെന്‍ഷന്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രം നല്‍കുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും.
കരിമണല്‍ ഖനനം ഒരു കാരണവശാലും സ്വകാര്യ മേഖലക്ക് നല്‍കില്ല. പട്ടികജാതി -വര്‍ഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2012, ജൂലൈ 25, ബുധനാഴ്‌ച

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയില്‍ എയര്‍ കേരള എക്സ്പ്രസ് ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരോട് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന എയര്‍ ഇന്ത്യയോട് യോജിക്കാന്‍ കഴിയില്ല.
നേരത്തെ എയര്‍ കേരള എക്സ്പ്രസിന് അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വീസിന് അനുമതി നല്‍കൂവെന്നാണ് അറിയിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണമെന്ന് നിര്‍ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനികള്‍ക്കുള്ള നിബന്ധനകളാണ്. 

2012, ജൂലൈ 14, ശനിയാഴ്‌ച

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും - മുഖ്യമന്ത്രി 

 

 



തിരുവനന്തപുരം: നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെല്‍വയലുകളുടെ വിസ്തൃതി കുറയുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കരഭൂമിയായി മാറിയ കേസുകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ഇനി വയല്‍നികത്തല്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുപണിയാന്‍വേണ്ടിമാത്രം പരിമിതമായ സ്ഥലത്തിന്റെ കാര്യത്തില്‍ ഇളവുനല്‍കാം. എന്നാല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വയല്‍നികത്തുന്ന സംഭവം ഉണ്ടാകാന്‍ പാടില്ല. സാമ്പത്തികശക്തിയുള്ളവര്‍ വന്‍തോതില്‍ വയല്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തമാണ്. ഇത് തടയുന്നതിന് വയലുകളുടെ ക്രയവിക്രയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നകാര്യം ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പനിവ്യാപനം തടയുന്നകാര്യത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപ്പപ്പോള്‍തന്നെ സര്‍ക്കാരിനെ അറിയിക്കണം. മാലിന്യസംസ്‌കരണപ്രശ്‌നം സര്‍ക്കാരിനുതന്നെ ഒരു തലവേദനയാണ്. ഈ സാഹചര്യത്തില്‍ ഉറവിട സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണം. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, ജൂലൈ 11, ബുധനാഴ്‌ച

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

 

 


തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ഗുണനിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ പൂട്ടാന്‍ തീരുമാനം. വിജയശതമാനം ഉയര്‍ത്താന്‍ പരമാവധി ഒരു വര്‍ഷത്തെ കാലാവധി കോളേജുകള്‍ക്ക് നല്‍കും. തുടര്‍ന്നും ഗുണനിലവാരത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ പൂട്ടാനാണ് തീരുമാനം. 
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ അധികൃതരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും യോഗത്തില്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെ.എം. ഏബ്രഹാം പിന്നാക്കം നില്‍ക്കുന്ന കോളേജ് മാനേജ്‌മെന്റുകളെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം വിശദീകരിക്കും. കോളേജുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ള സമിതി തുടര്‍ച്ചയായി വിലയിരുത്തുകയും ചെയ്യും.

നാല്പതുശതമാനത്തില്‍ കുറഞ്ഞ വിജയശതമാനമുള്ള കോളേജുകള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷത്തെ ഫലം രണ്ട് സര്‍വകലാശാലകളിലേത് മാത്രമെ പുറത്തുവന്നിട്ടുള്ളൂ. രണ്ടാഴ്ചയ്ക്കകം എല്ലാ സര്‍വകലാശാലകളിലെയും ഫലം പ്രസിദ്ധീകരിക്കും. ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയശതമാനം കുറഞ്ഞ കോളേജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

 

 


തിരുവനന്തപുരം: സമഗ്ര പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവരുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കും. പഞ്ചായത്തുകള്‍, കൃഷിഭവനുകള്‍ എന്നിവരുടെ സഹകരണത്തോടെ തരിശുഭൂമിയില്‍ കൃഷി ചെയ്യും. ഹൈടെക് കൃഷി വ്യാപിപ്പിക്കും. തോട്ടംമേഖലയില്‍ അഞ്ച് ശതമാനം ഭൂമി പച്ചക്കറികൃഷിക്കായി മാറ്റുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായിരുന്നു. എല്ലാ ബസ്, റെയില്‍വേ സ്റ്റേഷനുകളിലും സീഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. പച്ചക്കറി സംഭരണത്തിനായി 28 ശീതീകരിച്ച വെയര്‍ഹൗസുകള്‍ സ്ഥാപിക്കും. അഞ്ച് നഗരങ്ങളില്‍ ഹൈടെക് അഗ്രിമാള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

2012, ജൂലൈ 10, ചൊവ്വാഴ്ച

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: നെല്‍പാടങ്ങള്‍ വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മറ്റാര്‍ക്കും പാടം വാങ്ങാന്‍ കഴിയില്ല.

കാര്‍ഷികാവശ്യത്തിന് മാത്രമേ പാടം വാങ്ങാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും കൊണ്ടുവരും. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വി.എസ്. സുനില്‍കുമാറിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഡാറ്റാ ബാങ്ക് പിശകുകള്‍ തിരുത്തി പ്രസിദ്ധീകരിക്കും. തെറ്റ് തിരുത്തുകയല്ലാതെ നിയമത്തിന്‍െറ അന്ത$സത്തക്ക് ദോഷകരമാകുന്ന നടപടിക്ക് തയാറാകില്ല. സ്വന്തമായി വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് നിയമത്തിന്‍െറ പരിധിയില്‍ നിന്ന് അനുമതി നല്‍കും. പൊതുകാര്യത്തിന് ആവശ്യമായതിനും അനുമതി നല്‍കും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇളവ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂലൈ 8, ഞായറാഴ്‌ച

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും -മുഖ്യമന്ത്രി

 


 



തൃപ്പൂണിത്തുറ: ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന കാര്യം ഏറ്റവും പ്രധാനമാണെന്നും ഇതിനായി ആവശ്യമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ തൃപ്പൂണിത്തുറയിലുള്ള എറണാകുളം ഡെയറി സംസ്ഥാനത്തെ ഏറ്റവും വലിയ ഡെയറിയായി വിപുലീകരിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുപദ്ധതി സ്വതന്ത്ര ഭാരതത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനമാണ്. അതിന് ഒരു കുറവുള്ളത് പ്രൊഡക്ഷനുമായി ലിങ്ക് ചെയ്തിട്ടില്ല എന്നതാണ്. ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്‍േറത്. പാല്‍, പച്ചക്കറി തുടങ്ങി നമ്മള്‍ എല്ലാ കാര്യത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. നാം മനസുവച്ചാല്‍ ഇതിലൊക്കെ സ്വയംപര്യാപ്തത കൈവരിക്കാവുന്നതേയുള്ളൂ. വരുന്ന രണ്ടുകൊല്ലംകൊണ്ട് ഈ രംഗത്ത് നമുക്ക് സ്വയംപര്യാപ്തതയിലെത്തണം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

യോഗത്തില്‍ ക്ഷീരവികസനമന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. പന്ത്രണ്ടാംപദ്ധതിക്കാലത്തുതന്നെ പാലുത്പാദനകാര്യത്തില്‍ സ്വയംപര്യാപ്തത സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയില്‍ വികസനത്തിന് സാമ്പത്തികതടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധയിനം മില്‍ക്ക് പേഡയുടെ വിപണനോദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസും മില്‍മ വെബ്‌സൈറ്റിന്‍േറയും ഐവിആര്‍എസിന്‍േറയും ഉദ്ഘാടനം എക്‌സൈസ്മന്ത്രി കെ. ബാബുവും നിര്‍വഹിച്ചു.