UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

തീരദേശ വികസനം പ്രഥമലക്ഷ്യം; മൂന്നുമാസം കൊണ്ട് പദ്ധതി

തീരദേശ വികസനം പ്രഥമലക്ഷ്യം; മൂന്നുമാസം കൊണ്ട് പദ്ധതി


 


പരപ്പനങ്ങാടി: തീരദേശ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പദ്ധതി മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാവുമെന്നും ഡോ. സാംപിട്രോഡയുടെ നേതൃത്വത്തില്‍ അതിനുള്ള തീവ്രശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരപ്പനങ്ങാടിയില്‍ മാധ്യമപ്രതിനിധികളോട് പറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

തീരദേശത്തെ തുറമുഖങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് സമഗ്രമായ തീരദേശ ഗതാഗത ശൃംഖലയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. പരപ്പനങ്ങാടിയില്‍ തര്‍ക്കത്തില്‍പെട്ട മീന്‍പിടിത്ത തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ ഒരുമാസം കൊണ്ട് തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ അഞ്ചാംമന്ത്രിക്കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നാണ് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തല ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ തീരുമാനമെടുക്കും. അത് രണ്ടുദിവസത്തിനകം ഉണ്ടാകും.

സ്വകാര്യ സന്ദര്‍ശനമായിട്ടും റെയില്‍വേസ്റ്റേഷനില്‍പ്പോലും പരാതികളുടെയും നിവേദനങ്ങളുടെയും കൂമ്പാരത്തിന് നടുവിലായിരുന്നു മുഖ്യമന്ത്രി.

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
അഞ്ചാംമന്ത്രിസ്ഥാനമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരസ്പരവിശ്വാസവും പരസ്പരധാരണയും ബഹുമാനവുമാണ് യുഡിഎഫിന്റെ ശക്തി. ആ നിലയ്ക്കു തന്നെ കാര്യങ്ങള്‍ പരിഗണിക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരമുണ്ടാക്കും.ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമന്ത്രിസ്ഥാനം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്കുപോകുന്ന താന്‍ നാളെ തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി   വ്യക്തമാക്കി.
അനൂപിന്റെ മന്ത്രിസ്ഥാനത്തില്‍ പിറവത്തെ ജനങ്ങളെ മറന്ന് ഒന്നുംചെയ്യില്ല. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ ചര്‍ച്ച നടത്തേണ്ട ആവശ്യമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

തന്റെ  മന്ത്രിസഭയില്‍ ക്രിസ്ത്യന്‍, മുസ്‌ലിം മേധാവിത്വമാണെന്ന് ആരോപിക്കുന്നവര്‍ക്കു  സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടാമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവര്‍ത്തനം വച്ചാണു സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്തു രമ്യമായ പരിഹാരം ഉണ്ടാക്കുമെന്നും അതാണു യുഡിഎഫ് ശൈലിയെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നം പുതിയതായി പൊട്ടിവീണതല്ല. നേരത്തെ തന്നെ അവര്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമാണ്. യുഡിഎഫില്‍ ഔദ്യോഗികമായി പറഞ്ഞതു കഴിഞ്ഞ യോഗത്തിലാണെന്നു മാത്രം. അതിനു മുന്‍പു പല തലങ്ങളില്‍ അവര്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇക്കാര്യം ആലോചിച്ചു പത്രക്കാര്‍ മനസ്സ് വിഷമിപ്പിക്കരുത്. എല്ലാവരെയും വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതാണു യുഡിഎഫ് ശൈലി. ആരുടെ മേലും തീരുമാനം അടിച്ചേല്‍പ്പിക്കില്ല. 

 

ലീഗും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കും. കെപിസിസി എന്നതു ജനാധിപത്യ വേദിയാണ്. അവിടെ നടന്നതും നടക്കാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അവിടെ നടന്ന ചര്‍ച്ചയെക്കുറിച്ചു താന്‍ എന്തെങ്കിലും പറയുമെന്നു കരുതേണ്ടാ. യോഗം നടക്കുമ്പോള്‍ തന്നെ ടിവിയില്‍ ഫ്‌ളാഷ് വന്നിരുന്നു. നിങ്ങള്‍ക്കു ചില ആളുകളുണ്ടല്ലോ, യോഗത്തെക്കുറിച്ച് അവരോടു തന്നെ ചോദിക്കുക- മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ട്. അതു യുഡിഎഫ് കണക്കിലെടുത്തിട്ടുമുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലല്ല. സ്വന്തം അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാന്‍ഡുമായി ആലോചിച്ചേ തീരുമാനിക്കാനാവൂ. ഇതു സ്വതന്ത്ര യൂണിറ്റ് അല്ല. ഹൈക്കമാന്‍ഡ് ആരാണെന്നു പറയേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് എന്നതു കൊണ്ട് എന്താണോ നിങ്ങളുടെ മനസ്സിലുള്ളത് അവരുമായെല്ലാം ചര്‍ച്ച നടത്തും. 

 

ചര്‍ച്ച ചെയ്യാന്‍ പോകുമ്പോള്‍ തീരുമാനം എന്താകുമെന്നോ, സമയപരിധിയോ പറയാനാവില്ല. താന്‍ ശുഭാപ്തിവിശ്വാസിയാണ്. ഡല്‍ഹിയില്‍ നിന്ന് ഇന്നു തന്നെ മടങ്ങും. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. പിറവത്തെ ജനങ്ങള്‍ യുഡിഎഫിനു വലിയ അംഗീകാരമാണു നല്‍കിയത്. ജനങ്ങളെ മറന്നൊരു പ്രവര്‍ത്തനം ഉണ്ടാവില്ല. നേരിയ ഭൂരിപക്ഷത്തിലാണു  10 മാസം സര്‍ക്കാര്‍ ഭരിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായവ്യത്യാസംമൂലം തീരുമാനം എടുക്കാതെ മാറ്റിവച്ചിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു. 

 

നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേ സെല്‍വരാജിന്റെ കാര്യം ആലോചിക്കേണ്ടതുള്ളു. അവിടെ സെല്‍വരാജിന്റെയും മുഖ്യമന്ത്രിയുടെയും ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം നശിപ്പിക്കണമെന്നതിനാല്‍ സിപിഎമ്മുകാര്‍ക്കു നല്ല പണിയായല്ലോ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

 

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കാന്‍ മന്ത്രിസഭാ ഉപ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലം, റവന്യൂ, മുന്‍സിപ്പല്‍, പഞ്ചായത്ത്, വൈദ്യൂതി, വനം മന്ത്രിമാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

എല്ലാ വികലാംഗര്‍ക്കും യന്ത്രവല്‍കൃത മുച്ചക്ര വാഹനം നല്‍കുന്നതിനു പദ്ധതി തയ്യാറാക്കും. നിലവില്‍ യന്ത്രവല്‍കൃത മുച്ചക്ര വാഹനം വാങ്ങുന്നതിന് കേന്ദ്രം 10,000 രൂപയും കേരളം 10,000 രൂപയുമാണ് നല്‍കുന്നത്്.

സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ പരിഗണന

സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ പരിഗണന

തിരുവനന്തപുരം:കേരളത്തിലെ ഐടി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പു വയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


സംസ്ഥാനത്തിന്റെ മൊത്തം ഐടി  കയറ്റുമതിയില്‍ 20 ശതമാനത്തിലധികം നിര്‍ണായക സ്വാധീനമാണ് ഇന്‍ഫോസിസിനുള്ളത്.മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്‍ഫോസിസ് ബാംഗ്ലൂര്‍ ഓഫീസ് കാമ്പസ് സന്ദര്‍ശിക്കുകയും അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഇന്‍ഫോസിസ് കേരളത്തിലെത്തിയത്.താന്‍ മുഖ്യമന്ത്രിയായ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ഇന്‍ഫോസിസിന്റെ കാമ്പസ് സംബന്ധിച്ച് തീരുമാനമെടുത്തത്.സംസ്ഥാനത്തിന്റെ ഐടി സാധ്യതകളെ കണ്ടറിഞ്ഞ് ഇന്‍ഫോസിസിന് കാമ്പസ് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി ഉടനടി വിട്ടു നല്‍കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇന്‍ഫോസിസിന്റെ രണ്ടാമത്തെ കാമ്പസും കേരളത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് കളമൊരുങ്ങിയിരിക്കുന്നത് സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെമേല്‍ കെട്ടിവയ്ക്കില്ല

ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെമേല്‍ കെട്ടിവയ്ക്കില്ല 

 



തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരുടെ മേല്‍ ചാരി രക്ഷപെടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ 47-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെക്കൊണ്ട് തീരുമാനം നടപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണ നേതൃത്വത്തിനാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് പിറവത്ത് അനൂപ് ജേക്കബ്ബിന്റെ വിജയം. ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന് വിശ്വാസം നേടാനാകുന്നത്. അതിന് പങ്ക് വഹിക്കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരുമാണ്. 

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയനടപടി ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഏറെയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിവിടം. യുവാക്കളുടെ വിശ്വാസം നേടിമാത്രമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാരിയായിരുന്ന ഇ.എന്‍.സുമതിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

പ്രശ്നങ്ങള്‍ ഭരണത്തെ ബാധിക്കില്ല

പ്രശ്നങ്ങള്‍ ഭരണത്തെ ബാധിക്കില്ല

 

                                                        പ്രശ്നങ്ങള്‍ ഭരണത്തെ ബാധിക്കില്ല  -മുഖ്യമന്ത്രി

കോട്ടയം: യു.ഡി.എഫിലെ വിവാദങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്‍െറ ഭരണപരമായ ഒരു തീരുമാനവും വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നങ്ങള്‍ ജനാധിപത്യരീതിയില്‍ പരിഹരിക്കുമെന്ന്  കോടിമതയില്‍ നഗരസഭയുടെ എക്കോ-ഫ്രണ്ട്ലി  പച്ചക്കറി മാര്‍ക്കറ്റിന്‍െറ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലെ അഞ്ചാം മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റ് പ്രശ്നവും യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.  അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച് കെ.പി.സി.സിയിലും ഹൈകമാന്‍ഡിലും ചര്‍ച്ച ചെയ്യും -മുഖ്യമന്ത്രി പറഞ്ഞു.

2012, ഏപ്രിൽ 1, ഞായറാഴ്‌ച

മദ്യമേഖലയില്‍നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയാര്‍

മദ്യമേഖലയില്‍നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയാര്‍ 

മദ്യമേഖലയില്‍നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയാര്‍ -മുഖ്യമന്ത്രി

കൊച്ചി: മദ്യമേഖലയില്‍നിന്ന് ലഭിക്കുന്ന 7000 കോടിയുടെ വരുമാനം വേണ്ടെന്നുവെക്കാന്‍ സര്‍ക്കാര്‍ തയാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം കച്ചേരിപ്പടിയില്‍ എക്സൈസ് ഓഫിസ് സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 
പൂര്‍ണമനസ്സോടെ  വരുമാനം ഉപേക്ഷിക്കാന്‍ തയാറാണ്. മദ്യശാലകള്‍ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുന:സ്ഥാപിച്ച് നല്‍കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം കൂടുതലായി വിതരണം ചെയ്യാനുള്ള വകുപ്പല്ല എക്സൈസ്. 7000 കോടി രൂപ നഷ്ടപ്പെടുമെന്ന് കരുതിയല്ല മദ്യനിരോധം നടപ്പാക്കാത്തത്.  മദ്യാസക്തി കുറക്കാതെ നിരോധം ഏര്‍പ്പെടുത്തിയാല്‍ ഗുരുതര പ്രത്യാഘാതം  ഉണ്ടാകും.  മദ്യലഭ്യതയും വ്യാപനവും കുറക്കാന്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്ത് എത്ര പുതിയ ഔ്ലെറ്റുകള്‍ ആരംഭിച്ചെന്ന് കണക്ക് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഒരു ഷാപ്പും തുടങ്ങിയിട്ടില്ല. എന്തെങ്കിലും കാരണവശാല്‍  പുതിയ ഷാപ്പ് തുറക്കേണ്ടിവന്നാല്‍ വേറെ എവിടെയെങ്കിലും ഒരു ഷാപ്പ് അടയ്ക്കും. ബാര്‍ ഹോട്ടലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ടൂറിസവുമായി ബന്ധപ്പെട്ടതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരത്തിന് മേയില്‍ നിയമഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമം അടുത്ത മാസം

തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമം അടുത്ത മാസം 

കൊച്ചി: മദ്യഷാപ്പുകള്‍ക്ക് അനുമതിക്കുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ഇതിനുള്ള നിയമം കൊണ്ടുവരാന്‍ വിചാരിച്ചതാണ്. എന്നാല്‍ ബജറ്റ് മാത്രം ചര്‍ച്ച ചെയ്ത് സഭ പിരിയേണ്ടി വന്നു. മെയ് മാസത്തില്‍ നിയമനിര്‍മ്മാണത്തിന് മാത്രമായി ചേരുന്ന സഭാ സമ്മേളനത്തില്‍ ഈ നിയമം പാസാക്കും. ഏ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ നിയമം നടപ്പാക്കിയിരുന്നതാണ്. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ അത് റദ്ദാക്കി . വീണ്ടും നിയമം നിര്‍മ്മിക്കാനുള്ള അധികാരം യു.ഡി.എഫ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. എറണാകളം കച്ചേരിപ്പടിയില്‍ എക്‌സൈസ് ഓഫീസ് കോംപ്ലക്‌സിന് ശിലയിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് അടുത്ത സാമ്പത്തികവര്‍ഷം നിര്‍ത്തും. 2013 ഏപ്രില്‍ ഒന്നുമുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് കൊടുക്കുകയുള്ളു. യു. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ ബീവറേജ് ഷോപ്പുകളൊന്നും അനുവദിച്ചിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഒരെണ്ണം അനുവദിക്കേണ്ടി വന്നാല്‍ മറ്റെവിടെയെങ്കിലും ഒരെണ്ണം നിര്‍ത്തും. 7000 കോടിയാണ് മദ്യ വില്പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്. ഈ പണം കിട്ടാന്‍ വേണ്ടിയല്ല മദ്യം നിരോധിക്കാത്തത്. മദ്യാസക്തി കുറക്കാതെ മദ്യനിരോധനം നടപ്പാക്കിയാല്‍ വന്‍ ഭവിഷ്യത്തുകള്‍ക്ക് വഴിവെക്കും. മദ്യാസക്തി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ബോധവല്‍ക്കരണത്തിനായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ എത്ര കോടി വേണമെങ്കിലും അനുവദിക്കും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നതിന് കോടതികള്‍ തടസ്സം നില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടതി വിധിയെക്കുറിച്ചും തനിക്ക് എതിരഭിപ്രായമില്ല. എന്നാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് പറയുന്നത് വേദനാജനകമാണ്-മന്ത്രി പറഞ്ഞു

എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കണം

 

എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കണം


തൃപ്പൂണിത്തുറ: എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ ഭവിഷത്തുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നമുക്ക് അനുഭവപ്പെട്ടത്. ഏത് സാഹചര്യത്തിലും ഇങ്ങനെയുള്ളവ ഉല്പാദിപ്പിക്കുന്ന സമയത്ത് അതിന്റെ അപകട സാധ്യത നോക്കി മുന്‍കരുതല്‍ എടുക്കണം. നാഷണല്‍ സേഫ്ടി കൗണ്‍സില്‍ (കേരളഘടകം) കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം ശനിയാഴ്ച രാവിലെ ഇരുമ്പനം ഗോള്‍ഗേറ്റിനു സമീപം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുനാമി വന്നതിനു ശേഷമാണ് കോസ്റ്റല്‍ സോണിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതുതന്നെ. ഏതു സാഹചര്യത്തെ നേരിടുന്നതിനുള്ള സുരക്ഷാ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. കെട്ടിട നിര്‍മാണത്തിനായുള്ള ആദ്യഫണ്ട് ഡോ. വിജു ജേക്കബില്‍ നിന്ന് കേന്ദ്രമന്ത്രി പ്രൊഫ കെ. വി. തോമസ് ഏറ്റുവാങ്ങി. ഐ. ടി. മേഖല വളരെ വികസിച്ചതോടെ ഇ-വേസ്റ്റും ആരോഗ്യമേഖല വികസിച്ചതോടെ ആ രംഗത്തെ മാലിന്യവും വളരെ വര്‍ധിച്ചു. പുതിയ വെല്ലുവിളികള്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.