UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജനുവരി 5, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: സഹകരണ മേഖലയുടെ നവീകരണത്തിനുള്ള വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നിക്ഷേപ സമാഹരണ അനുമതി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും സഹകരണ മേഖലയുടെ ഉന്നമനം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡ് വായ്പയ്ക്കുള്ള ഗ്യാരണ്ടിയുടെ കമ്മീഷന്‍ ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗ്യാരണ്ടി കമ്മീഷന്‍ തുക സര്‍ക്കാര്‍ ഓഹരിയാക്കാന്‍ ബാങ്ക് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കാര്‍ഷിക വായ്പ നിശ്ചിത സമയത്തിനുള്ളില്‍ തിരച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രാഥമിക ബാങ്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വി. എസ്. ശിവകുമാര്‍ വിതരണം ചെയ്തു.

ശ്രീധരന്‍ വേണം; ജപ്പാന്‍പണവും വേണം-മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഇ.ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം പണം മുടക്കാന്‍ തയ്യാറായ ജപ്പാന്‍ ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ നിര്‍ദേശവും ജപ്പാന്‍ ബാങ്കിന്റെ നിര്‍ദേശവും സമന്വയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ റെയിലില്‍ ഇ.ശ്രീധരന്റ പങ്കാളിത്തം സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് കൂടിയേ തീരൂവെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ''കഴിഞ്ഞ ദിവസം കൂടി ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊച്ചി മെട്രോയുമായി ശ്രീധരന്‍ സഹകരിക്കില്ല എന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കൊച്ചി മെട്രോ, കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. വിവാദങ്ങളില്‍ കുടുക്കി അത് നഷ്ടപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാരിന് ആഗ്രഹമില്ല. ഇനിയും ഒന്നരക്കൊല്ലം അടിസ്ഥാന ജോലികള്‍ക്കായി ഡി.എം.ആര്‍.സിയുടെ ആള്‍ക്കാര്‍ കൊച്ചിയില്‍ തുടരുന്നുണ്ട്. അതിനിടയില്‍ കരാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. മെട്രോ എങ്ങനെ പണിയണമെന്ന് അഭിപ്രായം പറയാന്‍ ഞങ്ങളാരും വിദഗ്ധരല്ല. അതുകൊണ്ടാണ് ശ്രീധരന്‍ വേണമെന്ന് പറയുന്നത്. എന്നാല്‍ പദ്ധതിക്കായി വായ്പ തരുന്ന ജപ്പാന്‍ ബാങ്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള ടെന്‍ഡറാണ് അതിലൊന്ന്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് അവര്‍ വായ്പ തരുന്നത്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് വായ്പയെടുത്താല്‍ ആ നിബന്ധനകള്‍ അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ശ്രീധരന് വ്യത്യസ്ത നിലപാടാണുള്ളതെങ്കിലും ഇത് രണ്ടുംകൂടി സമന്വയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. എന്തുതന്നെയായാലും ശ്രീധരന്‍, തന്റെ സേവനം കേരളത്തിന് വിട്ടുതരികയാണെങ്കില്‍ കൊച്ചി മെട്രോയെ സംബന്ധിച്ച് അദ്ദേഹത്തിന്‍േറതാവും അവസാന വാക്ക്''-മുഖ്യമന്ത്രി പറഞ്ഞു. പ്ലാനിങ് ബോര്‍ഡംഗം എന്ന നിലയില്‍ പന്ത്രണ്ടാം തീയതി ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തുമെന്നും അന്ന് ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെട്രോ പദ്ധതിയില്‍ അഴിമതി നടത്താന്‍ ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മറുപടി. അഞ്ചുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാഞ്ഞതെന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്റെ വികസനകാര്യങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിരവധി മേഖലകളിലെ വിദഗ്ധര്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിജ്ഞാന കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സാം പിത്രോദ 25 ന് എത്തുന്നുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയ 23 ന് എത്തുന്നുണ്ട്. 2030-ലേക്കുള്ള കേരളത്തിന്റെ വികസന നയം രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് ഈ മാസം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖം: നിയമവശം പരിഗണിച്ച് തീരുമാനിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കാര്യം നിയമവശങ്ങള്‍ പരിഗണിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടെന്‍ഡറില്‍ ഇനി ഒരു കമ്പനി മാത്രമാണ് രംഗത്തുള്ളതെങ്കിലും അത് അനുകൂലമാണെങ്കില്‍ മുന്നോട്ടുപോയാലെന്തെന്ന ആഗ്രഹമുണ്ട് . എന്നാല്‍ ഇതുസംബന്ധിച്ച് എല്ലാവശങ്ങളും പരിഗണിച്ചശേഷമേ തീരുമാനമെടുക്കൂ-മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

മുന്ദ്രാ പോര്‍ട്ടും വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യവുമാണ് നടത്തിപ്പിനുള്ള ടെന്‍ഡറില്‍ അവസാനം രംഗത്തുണ്ടായിരുന്നത്. ഇതില്‍ മുന്ദ്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതോടെ വെല്‍സ്​പണിന് മാത്രമായി യോഗ്യത. എന്നാല്‍ കേന്ദ്രത്തിന്റെ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല -തുറമുഖ വകുപ്പുമന്ത്രി കെ. ബാബു പറഞ്ഞു. ഒരാശങ്കയും ആവശ്യമില്ല. സര്‍ക്കാര്‍ നേരിട്ടാണ് തുറമുഖനിര്‍മാണം നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയായശേഷമേ നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയുടെ ആവശ്യം വരുന്നുള്ളൂ. അടിയന്തരമായി ഇത് തീരുമാനിക്കേണ്ട സാഹചര്യം ഇപ്പോഴില്ല -മന്ത്രി പറഞ്ഞു.

പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

താങ്കള്‍ പുതിയ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ നിര്‍മിക്കുകയാണല്ലോ എന്ന് സ്വന്തമായി കേസ് വാദിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് ജസ്റ്റിസ് ആലം ചോദിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

കേസെടുത്ത സമയത്ത് അന്നത്തെ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയപ്പോള്‍ അന്നത്തെ ധനമന്ത്രിയെയും പ്രതിയാക്കുന്നതിന് എന്തായിരുന്നു തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചത് ശരിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ആലം ചൂണ്ടിക്കാട്ടി. ഹര്‍ജി കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി തുടര്‍ന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണന്താനത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

2012, ജനുവരി 4, ബുധനാഴ്‌ച

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി



തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ നയം പത്തുദിവസത്തിനുള്ളില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ജനങ്ങളില്‍ നിന്നും സദ്ധസംഘടനകളില്‍ നിന്നും ലഭിച്ച പുതിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് നയം തയ്യാറാക്കേണ്ടത്.

സാമ്പത്തിക ബാധ്യതയുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുതെന്ന് നിര്‍ഭയ പദ്ധതിയുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പോലീസിന്‍്റെ സത്വരനടപടി ഉണ്ടാകണം. കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം, പുനരധിവാസ സൗകര്യം എന്നിവ അടിയന്തരമായി ഏര്‍പ്പെടുത്തണമെും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ മുതല്‍ ആരംഭിക്കാനും ട്രാഫിക്കിംഗിന്‍്റെ നിര്‍വചനം വിപുലപ്പെടുത്തി ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിര്‍ഭയയുടെ കരട്നയം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അവ കൂടി പരിഗണനയിലെടുത്ത് നയത്തിന് അന്തിമരൂപം നല്‍കും.

മന്ത്രിമാരായ അബ്ദു റബ്, ഡോ.എം. കെ. മുനീര്‍ എന്നിവരും സുഗതകുമാരി, സുനിതാ കൃഷ്ണന്‍, ലിഡാ ജേക്കബ്, കെ.ജയകുമാര്‍, ശാരദ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു

2012, ജനുവരി 3, ചൊവ്വാഴ്ച

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

ചങ്ങനാശേരി: വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 135 ാമത് മന്നം ജയന്തിസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്‍െറ പ്രാധാന്യം മനസ്സിലാക്കുന്നെന്നും നീതിപൂര്‍വകമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് പിരിക്കാന്‍ ഭൂരിപക്ഷമാനേജ്മെന്‍റുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കം ചെയ്യാന്‍ കാലതാമസം ഉണ്ടായതില്‍ കുറ്റബോധമുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നടപടി തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനാല്‍ നടക്കാതെ പോകുകയായിരുന്നു. അതിനാല്‍ അഞ്ചുവര്‍ഷം വൈകി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങള്‍ ന്യായമായതുകൊണ്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികല വിദ്യാഭ്യാസ നയമാണ് ഇപ്പോഴത്തേതെന്നും ഇത് തിരുത്തണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥ മേധാവിത്വമാണ് വകുപ്പില്‍ നടമാടുന്നതെന്ന് പറഞ്ഞ് മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശവുമുയര്‍ത്തി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയിട്ടില്ളെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീച്ചേഴ്സ്ബാങ്ക് സംബന്ധിച്ച വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

2012, ജനുവരി 2, തിങ്കളാഴ്‌ച

New Year Greetings (video)

:
New Year Greetings More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

brahmapuram- cm's byte with report (video)

:
brahmapuram- cm's byte with report More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

global nrk meet cm byte with REPORT (video)


global nrk meet cm byte with REPORT More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066