UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ഏപ്രിൽ 3, ബുധനാഴ്‌ച

കോണ്‍ഗ്രസിന്റെ ഉറച്ചസീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് എങ്ങനെ തെറ്റായ സന്ദേശമാകും


രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ചിലകേന്ദ്രങ്ങളില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. ബി.ജെ.പിക്കെതിരായ പോരാട്ടമാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടം വേണ്ടെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്.

കോണ്‍ഗ്രസുമായി ഒരുനീക്കുപോക്കും വേണ്ടെന്നാണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം. രാജസ്ഥാനില്‍ സ്വാധീനമില്ലെന്ന് അറിഞ്ഞിട്ടും സി.പി.എം. ഒറ്റയ്ക്ക് മത്സരിച്ചു. അതിനാല്‍ ആറ് നിയമസഭ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടാണുള്ളത്.

സി.പി.എം. മുഖപത്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അവഹേളിച്ചതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അയല്‍സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഗുണകരമാകും. കേരളത്തോടൊപ്പം തമിഴ്‌നാടും കര്‍ണാടകയും രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് സംസ്ഥാനങ്ങളുടെ കേന്ദ്രബിന്ദുവെന്ന നിലയിലാണ് വയനാടിനെ രാഹുല്‍ഗാന്ധി തിരഞ്ഞെടുത്തത്.



2019, ഏപ്രിൽ 2, ചൊവ്വാഴ്ച

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് പറയാന്‍ ചങ്കൂറ്റമുണ്ടോ?

കണ്ണൂരിൽ കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുന്നു 

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തലാകുമെന്നു പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ധൈര്യമുണ്ടോ? 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ എന്നോട് ഈ ചോദ്യം ചോദിച്ചപ്പോൾ, സർക്കാരിന്റെ വിലയിരുത്തലാകുമെന്നു ഞാൻ പറഞ്ഞിരുന്നു. കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും അന്നു യുഡിഎഫ് നേടുകയും ചെയ്തു.

ദേശീയതലത്തിൽ മൽസരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്ന ഇക്കാര്യം കോടിയേരിക്ക് അറിയില്ല. അതുകൊണ്ടാണു ബിജെപിയുമായി കോൺഗ്രസിനു കേരളത്തിൽ ധാരണയുണ്ടെന്ന ബാലിശമായ ആരോപണം അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിന്റെ തെറ്റായ നിലപാടുകൾ ചർച്ചയാകുമെന്നു കണ്ടാണ് ആ പ്രചാരണം നടത്തിയത്.   

2019, മാർച്ച് 29, വെള്ളിയാഴ്‌ച

യു.ഡി.എഫ് സ്ഥാനാര്‍‌ത്ഥികള്‍ അണിനിരന്നപ്പോള്‍ മാർക്സിസ്റ്റ് പാർട്ടിക്ക് വിറളി പിടിച്ചു

കോട്ടയത്ത് നടന്ന യു.ഡി.എഫ് യുവജന കൺവെൻഷനിൽ സംസാരിക്കുന്നു.

"ഈ തെരഞ്ഞെടുപ്പിൽ മത്സരം രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ."


യു.ഡി.എഫ് സ്ഥാനാർത്ഥികൾ അണിനിരന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി വിറളി പിടിച്ചു. ജനാധിപത്യ പാത തെറ്റിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്. നരേന്ദേ മോദി തികഞ്ഞ ഏകാധിപതിയാണ്. പുതിയ തൊഴിലവസരങ്ങളില്ല എന്നതിനുപുറമേ, ഉള്ള തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. 


2019, മാർച്ച് 28, വ്യാഴാഴ്‌ച

മിനിമം വരുമാന പദ്ധതി പാവങ്ങൾക്ക് ആശ്വാസമാകും

കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു

 കേന്ദ്ര - കേരള സർക്കാരുകളുടെ അവഗണന മൂലം കഷ്ടത അനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗം പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇരുപതു ശതമാനം പട്ടിണി-പ്പാവങ്ങളുടെ മുഖം മനസ്സിൽ കണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ്സ് നടപ്പാക്കുന്ന പദ്ധതികൾക്ക് വേണ്ടത്ര പ്രചരണം ലഭിക്കുന്നില്ല.

 മീഡിയ സെൽ സംസ്ഥാന ചെയർമാൻ പാലോട് രവി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ്ജോഷി ഫിലിപ്പ്, തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ, ജോസ് കെ മാണി എംപി, കെ സി ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. 




2019, മാർച്ച് 26, ചൊവ്വാഴ്ച

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചത് സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം

യുഡിഎഫ് ഇടുക്കി പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ച സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. ഇടുക്കിയിൽ എട്ടു കർഷക ആത്മഹത്യകൾ നടന്നിട്ടും സംസ്ഥാന സർക്കാർ മുഖം തിരിച്ചു

കസ്തൂരി രംഗൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ നേടിയെടുത്ത കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. മറിച്ചുള്ള ചിലരുടെ പ്രചരണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്. കർഷകരുടെ ഒരിഞ്ചു ഭൂമിയും കിടപ്പാടവും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നഷ്ടപ്പെടാൻ പാടില്ലെന്ന നിലപാട് എടുത്തത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്.

ഇടുക്കി മെഡിക്കൽ കോളജിന്റെ പേരിൽ അവകാശവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത് ലജ്ജാവഹമാണ്. ഇക്കാര്യത്തിൽ യാതൊരു ബന്ധം പോലുമില്ലാത്ത ആളുകളുടെ പടം വച്ച ഫ്ളക്സ് ബോർഡുകളാണ് എൽ.ഡി.എഫ് നാടു മുഴുവൻ ഉയർത്തിയിരിക്കുന്നത്.

ഇടുക്കിയുടെ വികാരമാണ് ഡീൻ കുര്യാക്കോസ്.
കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടന്നത് തെരഞ്ഞെടുപ്പ് കൺവൻഷൻ അല്ല, ഡീൻ കുര്യാക്കോസിന്റെ വിജയ പ്രഖ്യാപന കൺവെൻഷൻ ആണ്.


#UDFIdukki | #VoteForDean | #VoteForUDF

2019, മാർച്ച് 25, തിങ്കളാഴ്‌ച

പ്രേമചന്ദ്രന‌ വേട്ടയാടാനുള്ള ശ്രമം ചെറുക്കും


ലോക്‌സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കേരളം, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളിലായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ്, അടുത്ത ഒരു സുഹൃത്ത്, കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ എന്‍.കെ.പ്രേമചന്ദ്രന്‍, മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാക്ക് ബില്ലിനെതിരേ ലോക്‌സഭയില്‍ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് എന്നോട് പറഞ്ഞത്.

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രനെ, സംഘിയാക്കാന്‍ സി പി എം കള്ള പ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍, പ്രേമചന്ദ്രന്‍ മുത്തലാക്ക് ബില്ലിനെതിരെ ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണുകയുണ്ടായി.

പ്രസംഗം കണ്ട ഞാന്‍ അത്ഭുതപ്പെട്ടു പോയി എന്ന് പറയാതെ വയ്യ. അത്ര പ്രൗഢോജ്വലമായിരുന്നു, മുത്തലാക്ക് ബില്ലിനെതിരെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗം.

മുത്തലാക്ക് ബില്ലിലെ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം എടുത്ത്, ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം എന്നിവയുമായി താരതമ്യം ചെയ്ത് ആഴത്തില്‍ വിശകലനം ചെയ്ത്, പ്രേമചന്ദ്രന്‍ ലോകസഭയില്‍ നടത്തിയ പ്രസംഗം, മുതിര്‍ന്ന അഭിഭാഷകര്‍ ഉന്നത കോടതിയില്‍ നടത്തുന്ന വാദത്തെയാണ് ഓര്‍മ്മിപ്പിച്ചത്.

മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന മുത്തലാക്ക് ബില്ല് ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയില്‍ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥയെ കുറിച്ചും, മുസ്ലീം സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള സുരക്ഷിതത്വം ഇല്ലായ്മയെ കുറിച്ചും ബില്ലിലെ വകുപ്പുകള്‍ ഒന്നൊന്നായി എടുത്ത് ആധികാരികമായി വിശകലനം ചെയ്യുന്ന പ്രേമചന്ദ്രന്റെ പ്രസംഗം, മതേതര ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഏവരും അവശ്യം കണ്ടിരിക്കേണ്ടതാണ്.

മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന മോഡി സര്‍ക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്‌സഭയില്‍ സര്‍വ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി. എമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നത്!

ലോകസഭയിലുണ്ടായിരുന്ന ഏതെങ്കിലും സി.പി.എം. എം.പി, പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ?

മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാക്ക് ബില്ലിനെതിരേ സര്‍വ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുകാര്‍ ആരെ, എങ്ങനെ വേണമെങ്കിലും, ഏതറ്റം വരെ പോയും അപകീര്‍ത്തിപ്പെടുത്താന്‍ മടിക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്.


2019, മാർച്ച് 23, ശനിയാഴ്‌ച

‘കോലീബി’ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവാണ്


"പരാജയഭീതിയില്‍ കോടിയേരി നാണംകെട്ട പ്രചാരണങ്ങള്‍ നടത്തുന്നു"


ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘കോലീബി’ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം പരാജയ ഭീതിയില്‍ സമനില തെറ്റിയതിനെ തുടര്‍ന്നാണ്‌ . 

അവസരത്തിനൊത്ത് ബിജെപിയെ കൂട്ടുപിടിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് സിപിഎം 1977 ല്‍ സംഘപരിവാറിനൊപ്പം ചേര്‍ന്നു. 89ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കി. കോലീബീ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയഭീതിയില്‍ നിന്നാണ്. 



2019, മാർച്ച് 22, വെള്ളിയാഴ്‌ച

സി.പി.എമ്മിന് നല്‍കുന്ന ഓരോ വോട്ടും പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യും

കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ലോക്‌സഭയില്‍ വര്‍ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണ്. മോദിക്ക് ഇനിയൊരു അവസരം നല്‍കിയാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടും. അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് മോദി ജനങ്ങളെ ദുരിതത്തിലാക്കി. ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കൈവരിച്ച സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷക്കാന്‍ വേണ്ടിയുള്ള  പോരാട്ടമാണ് നടക്കുന്നത്.

ബി.ജെ.പിക്ക് അടിത്തറയില്ലാത്ത സംസ്ഥാനമായതിനാല്‍ കേരളത്തിനു ലഭിക്കേണ്ട പല അവകാശങ്ങളും മോദി സര്‍ക്കാര്‍ നിഷേധിച്ചു. അതിനുദാഹരണമാണ് പ്രളയാനന്തര കേരള നിര്‍മ്മിതിക്കായി ഗള്‍ഫ് നാടുകള്‍ നല്‍കിയ 700 കോടി സ്വീകരിക്കുന്നതില്‍ തടസ്സവാദം ഉന്നയിച്ചത്.

ജനാധിപത്യം വിജയിക്കുന്നതിന് വേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ  മതേതരചേരികളുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും.


2019, മാർച്ച് 7, വ്യാഴാഴ്‌ച

പിണറായി സര്‍ക്കാര്‍ ജനാധിപത്യകേരളത്തിന് അപമാനം; കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധീരസ്മൃതിയാത്രയുടെ സമ്മേളനത്തിൽ സംസാരിക്കുന്നു, തുടര്‍ന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ ദീപനാളം തെളിയിച്ചു. 

പെരിയയില്‍ കോണ്‍ഗ്രസ് അക്രമികളാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും മരണത്തില്‍ വേദന അനുഭവിക്കുന്ന അച്ഛന്‍മാരുടെയും അമ്മമാരുടെയും അഭിപ്രായം കൂടി ആരാഞ്ഞ് അന്വേഷണം നടത്തേണ്ടതിന് പകരം അന്വേഷണം അട്ടിമറിക്കുകയാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് ഈ സര്‍ക്കാര്‍. കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നതിന് കേരള സര്‍ക്കാര്‍ മറുപടി പറയണം. അന്വേഷണ സംഘം കൃപേഷിന്റയും ശരത്‌ലാലിന്റെയും വീടുകളിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തതാണ് അന്വേഷണ സംഘത്തെ മാറ്റാന്‍ കാരണമായത്. ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിത്.

കേരളത്തിലെ ജനങ്ങളും ശരത്‌ലാലിന്റെയും കൃപേഷിന്റെയും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും എതിര്‍ക്കും. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ട് അതിന്റെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണം. കൊല ചെയ്തവര്‍, ഗൂഢാലോചന നടത്തിയവര്‍, കൂട്ടുനിന്നവര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ എല്ലാവരും നിയമത്തിന് മുന്നില്‍ വരണം.

ഈ നാടിന്റെ ദുഃഖം ഒപ്പിയെടുത്ത് വ്യവസ്ഥാപിതമായ രീതിയില്‍ ജനാധിപത്യ ശൈലിയില്‍ ഉയര്‍ത്തിപ്പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ നിയമവീഴ്ച്ച ഉറപ്പാക്കണം.

ചിതറ കൊലപാതകത്തിൽ സി.പി എം പരിഹാസ്യരായി

കെപിസിസി മീഡിയാ കോർഡിനേഷൻ കമ്മറ്റിയുടെ മാധ്യമശില്പശാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.

രാഷ്ട്രീയ കൊലപാതകം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്.  

വളരെ ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവേണ്ട സമയമാണ് ഇത്.  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം എണ്ണ വില വർദ്ധന എന്നിവയിൽ ജനം വലയുന്നു.

സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കുടുംബങ്ങളെയും ബാധിക്കുന്നതാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയമാകും. ചിതറ കൊലപാതകം വ്യക്തി വിരോധമെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസിനെതിരായി ഉപയോഗിക്കാനുള്ള ശ്രമം പൊളിഞ്ഞ് സിപിഎം പരിഹാസ്യരായി .

സർക്കാർ മാധ്യമങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുതയാണ്, സത്യങ്ങൾ അംഗീകരിക്കാൻ നല്ല മനസ്സു വേണം. 



#CPMTerror