UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഔദ്യോഗിക വെബ്സൈറ്റുകളിൽ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടി


തിരുവനന്തപുരം∙ ഔദ്യോഗിക വെബ്സൈറ്റുകളിലേക്കുള്ള ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരങ്ങള്‍ സുരക്ഷിത സെര്‍വറുകളിലേക്കുമാറ്റും. 

സംസ്ഥാനത്തെ എല്ലാ ഒൗദ്യോഗിക വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എഴുന്നൂറോളം തന്ത്രപ്രധാന ഔദ്യോഗിക വെബ്സൈറ്റുകള്‍ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നു എന്ന മനോരമ ന്യൂസ് അന്വേഷണ പരന്പരയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.വെല്ലുവിളി നേരിടാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Urgent steps to curb hacking of official websites


Chief Minister Oommen Chandy on Friday said that urgent steps will be taken to put a curb on hacking of official websites of the government. The information will be transferred to safe servers.

The government has already initiated measures to secure all the official websites in the state. A news investigation by Manorama News had reported that as many as 700 crucial websites of the government were being hacked. A high level meeting to find a solution to this will be convened soon. A special task force, including technical experts, will be constituted to address the menace, the Chief Minister said.


സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി


 സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പലഭാഗങ്ങളില്‍നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.   

കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിന്റെ പലഭാഗത്തും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. സമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നതാരായാലും കര്‍ശനമായി നേരിടും. നിയമവാഴ്ച ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെടുക്കും. 

കേരളത്തില്‍ സമാധാനജീവിതം ഉറപ്പാക്കാന്‍ യു.ഡി.എഫിനു മാത്രമേ കഴിയൂ. സര്‍ക്കാരും യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയും ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ നേരിടും. യുഡിഎഫ് ഒറ്റക്കെട്ടായാണു മുന്നോട്ടു നീങ്ങുന്നതെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം വന്‍ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ പ്രധാനമായി ആഗ്രഹിക്കുന്നത് പുരോഗതിയും സാമ്പത്തികഭദ്രതയും തൊഴില്‍ ഭദ്രതയുമാണ്. സമഗ്ര പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുരോഗതിയിലൂടെ സമാധാനം എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ്. ഒറ്റക്കെട്ടായി വരുന്ന തിരഞ്ഞെടുപ്പുകള്‍ നേരിടും. യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുകയും പിന്നീട് ഉപേക്ഷിച്ചുപോകുകയും ചെയ്തവര്‍ക്കൊപ്പം പോകാന്‍ ആ പാര്‍ട്ടിയിലെ മഹാഭൂരിപക്ഷവും തയ്യാറല്ലെന്ന് ഇതിനകം തെളിഞ്ഞതായും അവരെയും കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തും

'ഒറ്റ ടച്ചിന് പോലീസ് അരികില്‍' പദ്ധതിക്ക് തുടക്കം

മണര്‍കാട്(കോട്ടയം): കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണര്‍കാട് പോലീസ്സ്‌റ്റേഷനിലെ 'മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീടുകളെ പോലീസ്സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ആണ് ഇതു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. ഇത്തരം പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി ആധുനിക പദ്ധതികൾ ഉണ്ടാകുന്നതു ജനങ്ങളുടെ സുരക്ഷാബോധം വർധിപ്പിക്കും. മൈ ആപ്പ് പദ്ധതി സംസ്‌ഥാനത്തിനു മാതൃകയാണ്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവർ ചേർന്നു നടപ്പാക്കേണ്ട പ്രവർത്തനത്തിനു മുൻഗണന നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പോലീസ് ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 'മണര്‍കാട് മൈ പോലീസ് ആപ്പ്' എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലൂക്കേഷനിലൂടെ വാട്‌സ് ആപ്പ് എന്നതുപോലെ സന്ദേശങ്ങള്‍ ഒറ്റ ടച്ചില്‍ പോലീസിനെ അറിയിക്കാനാകും. ഇതിനായി പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. തുടക്കത്തില്‍ കോട്ടയത്തെ മണര്‍കാട് പോലീസ്സ്‌റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പ്രദേശത്തെ ഡോക്ടര്‍മാര്‍, ആംബുലന്‍സ്, ഒാേട്ടാ തുടങ്ങിയ നമ്പരുകളും ഈ ആപ്പില്‍ ലഭിക്കും. പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ്േസ്റ്റഷനിലേക്കും വ്യാപിപ്പിക്കും. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികൾ സുരക്ഷയ്ക്കായി തയാറാക്കിയിട്ടുണ്ട്. ഇവ ക്രോഡീകരിച്ച് സുരക്ഷയ്ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൊബൈൽ ആപ്പ് പദ്ധതിക്കു രൂപം നൽകിയ ഡോ. പുന്നൻ കുര്യൻ വേങ്കടത്തിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

മൊബൈലിൽ ഒറ്റ സ്‌പർശത്തിലൂടെ പൊലീസിനെ വിവരം അറിയിക്കാവുന്ന പദ്ധതി മണർകാട്, വിജയപുരം പഞ്ചായത്തുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, സെന്റ് മേരീസ് സ്‌കൂൾ സ്‌റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് എന്നിവയുടെ സഹകരണത്തിലാണ് നടപ്പാക്കുന്നത്.

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ശങ്കരശേരി ജലപദ്ധതി ഉദ്ഘാടനം


മണർകാട് ∙ മണർകാട് പഞ്ചായത്ത് 12–ാം വാർഡിൽ ശങ്കരശേരി ശുദ്ധജല പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഓഫിസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോരയും കൺസ്യൂമർ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂരും നിർവഹിച്ചു. 

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കും


പട്ടയം ഇനിയും കിട്ടാത്തത് മത്സ്യബന്ധന തുറമുഖത്തിനായി മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ക്ക്


തിരുവനന്തപുരം: വിഴിഞ്ഞത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. മത്സ്യബന്ധന തുറമുഖം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാണ് ഇനിയും പട്ടയം കിട്ടാത്തത്.

അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കുന്നതിന് മുന്നോടിയായി വിഴിഞ്ഞത്തെയും പരിസരത്തെയും ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് ഇതിന് തീരുമാനമായത്. തുറമുഖം സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സ്ഥലത്ത് ഭൂമി കൈവശമുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാകളക്ടറുമായി ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. മുമ്പ് പലവട്ടം ഈ പ്രശ്‌നം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചെങ്കിലും ഇപ്പോള്‍ കണ്ടെയ്‌നര്‍ തുറമുഖത്തിനായി പ്രദേശവാസികളുടെ സഹകരണം തേടുന്നതിന്റെ ഭാഗമായാണ് ഇത് പരിഗണിക്കപ്പെട്ടത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അദാനി വിഴിഞ്ഞം പോര്‍ട്‌സ് നിര്‍മിക്കുന്ന തുറമുഖത്തിനായി ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ച സപ്തംബര്‍ നാലിന് പുനരാരംഭിക്കാനും തീരുമാനമായി. വിഴിഞ്ഞം വടക്കുംഭാഗം, വടക്കുംഭാഗം സെന്‍ട്രല്‍, തെക്കുംഭാഗം, പുല്ലുവിള, അമ്പലത്തുംമൂല, പൂവാര്‍ എന്നീ ജമാ അത്തുകളിലെ ഭാരവാഹികളുമായാണ് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടന്നത്. 


2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഓണാഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ജീവനക്കാര്‍ക്കൊപ്പം ഓണസദ്യ കഴിക്കുന്നു

ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സംസ്ഥാന ഓണാഘോഷ പരിപാടിക്ക് തുടക്കമായിരിക്കുന്നു.


ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ജനകീയ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു #Oommenchandy#Onam
Posted by Incfb Soldiers on Wednesday, August 26, 2015

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു (Video)

ബോട്ടപകടം: സമഗ്ര അന്വേഷണം നടത്തും


ഫോർട്ട് കൊച്ചി ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നും പരുക്കേറ്റവരുടെ ചികിൽസാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തും. മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.


റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രം ഏറ്റെടുക്കണം

റബ്ബര്‍ സബ്‌സിഡി അക്കൗണ്ടിലേക്ക് 

രണ്ടുഹെക്ടര്‍ വരെ ഭൂമിയുള്ളവരെ ഭൂനികുതി വര്‍ധനയില്‍നിന്ന് ഒഴിവാക്കും 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത റബ്ബര്‍ബോര്‍ഡ് വഴി കേന്ദ്രം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സംസ്ഥാനത്തിന് സാമ്പത്തിക സഹായം നല്‍കണം. റബ്ബര്‍ സെസില്‍ നിന്ന് വരുമാനം കിട്ടുന്നത് കേന്ദ്രത്തിനാണ്. സഹായം ചോദിച്ച് കേന്ദ്രത്തിന് പലവട്ടം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇക്കാര്യത്തിന് ഇനിയും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സമീപിക്കും. ഇപ്പോള്‍ 300 കോടിരൂപയാണ് സബ്‌സിഡിക്കായി സംസ്ഥാനം നീക്കിവെച്ചിരിക്കുന്നത്. ഇത് ഉടന്‍ തീര്‍ന്നു പോകും. എന്നാലും പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സബ്‌സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂനികുതി വര്‍ദ്ധനയില്‍ ഇളവ് പരിഗണിക്കാമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇത് മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ ഉത്തരവുണ്ടാവും മുഖ്യമന്ത്രി തുടര്ന്നു. 


2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ലൈറ്റ് മെട്രോ പിന്മാറേണ്ട കാര്യമില്ല


തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയില്‍ സ്വീകരിച്ച നടപടിക്രമമാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 

പദ്ധതി കേന്ദ്ര അംഗീകാരത്തിന് സമര്‍പ്പിച്ചശേഷം സ്ഥലം ഏറ്റെടുക്കല്‍, റോഡ് വീതി കൂട്ടല്‍ തുടങ്ങിയ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞു. കേന്ദ്ര അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിനടത്തിപ്പില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് മെട്രോ റെയില്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.