UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജനുവരി 6, ചൊവ്വാഴ്ച

വികസനകാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല

വികസനകാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല



കോഴിക്കോട്: വിമര്‍ശിക്കുന്നതിലല്ല, സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മാധ്യമങ്ങള്‍ വേണ്ടത്ര പ്രവര്‍ത്തിക്കാത്തതിലാണു തനിക്കു പരിഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനത്തിന് അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയായി അഞ്ചു മാസം കഴിഞ്ഞു ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോള്‍ ചോദിച്ചതു കേരളത്തില്‍ വിജയകരമായി നടപ്പാക്കിയ അക്ഷയ പദ്ധതിയെക്കുറിച്ചാണ്. അതേക്കുറിച്ച് എങ്ങനെ അറിഞ്ഞു എന്നു  ചോദിച്ചപ്പോള്‍ മലപ്പുറത്തെത്തി നേരിട്ടു ബോധ്യപ്പെട്ടുവെന്നാണ് അവര്‍ പറഞ്ഞത്. സംസ്ഥാനത്ത് ഒരിടത്തും ഇത്തരം വികസന പദ്ധതികളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ തിരക്കാറില്ല. 

വികസന രംഗത്തു വലിയ മാറ്റമാണു കേരളത്തില്‍ സംഭവിക്കുന്നത്. ഇതുകാരണം ചെറിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുന്നവരെ മുന്നില്‍ നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കുന്ന തീവ്ര നിലപാടുള്ള ചില സംഘടനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും

കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും



കോഴിക്കോട്: ദേശീയ ജലപാതയുടെ ആദ്യഘട്ടമായ കൊല്ലം-കോട്ടപ്പുറം പാത ഈ വര്‍ഷം തുറന്നു കൊടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്‌ള്യുആര്‍ഡിഎം) നടത്തിയ 'വാട്ടര്‍ വിഷന്‍ 2030 ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നദികളും ജലാശയങ്ങളുമാണു കേരളത്തിന്റെ സമ്പത്ത്. അതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജലമാര്‍ഗമുള്ള ചരക്കുനീക്കത്തിനു സബ്‌സിഡി നല്‍കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


2015, ജനുവരി 5, തിങ്കളാഴ്‌ച

കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ജനകീയ സഹകരണം വേണമെന്ന് ജനമൈത്രി തെളിയിച്ചു

കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ജനകീയ സഹകരണം വേണമെന്ന് ജനമൈത്രി തെളിയിച്ചു




  പൊലീസ് കര്‍ത്തവ്യം ഫലപ്രദമായി നടപ്പാക്കാന്‍ ജനകീയ സഹകരണംകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂവെന്നു തെളിയിച്ച പദ്ധതിയാണ് ജനമൈത്രിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞാലിയാകുഴി എംജിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന വാകത്താനം ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. 

അതു നഷ്ടപ്പെടുമ്പോള്‍ നിയമ സംരക്ഷണത്തിനു മറ്റു മാര്‍ഗങ്ങള്‍ വിനിയോഗിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി


മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസ് രംഗം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കെ.എ.എസ്. ജീവനക്കാരെക്കൂടി വിശ്വാസത്തിലെടുത്തേ അത് നടപ്പാക്കൂ. അവരുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും ഒന്നിച്ചുനീങ്ങണം. സേവനം തേടി എത്തുന്നവരെ നിയമവും ചട്ടവും പറഞ്ഞ് തിരിച്ചയക്കുകയല്ല വേണ്ടത്. നിയമങ്ങളിലെ പോരായ്മകള്‍ മേലുദ്യോഗസ്ഥരെയും മന്ത്രിമാരെയും അറിയിച്ച് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. എങ്കില്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ക്ക് തിരുത്തി മുന്നോട്ടുപോകാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കാരമെന്നാണ് യു.ഡി.എഫ്. നിലപാട്. യുവാക്കളെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കാനാകൂ എന്നതാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ സര്‍ക്കാറിന് മുന്നിലുള്ള പ്രതിസന്ധിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌



പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെപ്പോലെ ഉത്തമരായ ആചാര്യന്മാര്‍ സമൂഹത്തിന്‌ മാര്‍ഗ്ഗദര്‍ശകരായി വര്‍ത്തിക്കുന്ന മുതല്‍ക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ചരമകനക ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. 

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം



സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. 

ഇനി മുതല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, കമ്പനികള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കണം. രാജ്യത്ത് ആദ്യമായിട്ടാണു ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക പാര്‍ക്കിംഗ് വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത്.

ഭിന്ന ശേഷിയുള്ളവര്‍ക്കായി കേരള സര്‍ക്കാരിന്‍റെ ന്യൂ ഇയര്‍ സമ്മാനം പ്രശംസനീയമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടവും ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലം അനുവദിക്കാനാണ്, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. വളരെയപൂര്‍വ്വം ഹോട്ടലുകളിലൊക്കെ മാത്രമാണ്, ഇപ്പോള്‍ ഇത്തരത്തില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുള്ളത്, എന്നാല്‍ അത് നിയമമാക്കിയിരുന്നില്ല താനും. റെയില്‍വേ സ്റ്റേഷനുകളിലൊക്കെ പ്രത്യേക പാര്‍ക്കിങ് സൌകര്യം ഉണ്ടെങ്കില്‍ പോലും മിക്കവര്‍ക്കും അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ലഭിക്കാറില്ല. മിക്കപ്പോഴും വഴി നിറച്ച് ഓട്ടോറിക്ഷകളോ ബൈക്കുകളോ തന്നെയാകും അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവുക.

ഭിന്നശേഷിയുള്ളവരുടെ പാര്‍ക്കിങ് നീല നിറത്തില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യുവാനാണ്, തീരുമാനം. കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്‍ നല്‍കിയ പരാതി പരിഗണിച്ചാണ്, ഈ പുതിയ നടപടികള്‍ കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ ഈ ആവശ്യം പ്രകടമാണെങ്കിലും നിയമം വഴി പൂര്‍ണമായ തോതില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. നിയമം കൊണ്ടുവന്ന ഡല്‍ഹി തന്നെ ഉദാഹരണം.  അങ്ങനെ വരുമ്പോള്‍ കേരള സര്‍ക്കാര്‍ ധൈര്യ സമേതം ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ പോലും  നടപ്പാവാത്ത നമ്മുടെ  നാട്ടില്‍ ഈ നിയമം നടപ്പാക്കാന്‍ എത്രത്തോളം അധികാരികളും  പബ്ലിക്കും മുനകൈയ്യെടുക്കും എന്ന് കാത്തിരിന്നു കാണണം.

2015, ജനുവരി 4, ഞായറാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കും


ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വരാപ്പുഴ: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്ന യോഗത്തില്‍ പ്രതിപക്ഷവും പങ്കെടുത്തതാണ്. അപ്പോഴൊന്നും ഇത്തരത്തിലുള്ള ഒരു ആരോപണവും ഉണ്ടായിട്ടില്ല. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ദേശീയ ഗെയിംസിന്റെ മുഖ്യ ചുമതലക്കാരനായ ജേക്കബ് പുന്നൂസ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ലെന്നും മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം


തിരുവനന്തപുരം: സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കാരും റബ്ബര്‍ കര്‍ഷകരും ടയര്‍ കമ്പനികളും റബ്ബര്‍ ബോര്‍ഡും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച മാത്രം ടയര്‍ കമ്പനികള്‍ 2,400 ടണ്‍ റബ്ബര്‍ സംഭരിച്ചു. വില 130.45 രൂപയായി കുതിച്ചു കയറി. അന്താരാഷ്ട്രവിപണിയിലേതിനേക്കാള്‍ മികച്ചവിലയാണ് ഇപ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വില ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബറിന്റെ വിലത്തകര്‍ച്ച മൂലം സര്‍ക്കാര്‍ ഡിസംബര്‍ 18ന് ടയര്‍ കമ്പനികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചിരുന്നു. അന്നത്തെ വില 115 രൂപയായിരുന്നു. യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വില്പന നികുതി ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റബ്ബര്‍ സംഭരണത്തിലും വിലയിലും മുന്നേറ്റം ഉണ്ടായത്. സാധാരണഗതിയില്‍ 1000- 1500 ടണ്‍ റബ്ബര്‍ സംഭരിക്കുന്ന സ്ഥാനത്താണ് രണ്ടാം തീയതിമാത്രം 2,400 ടണ്‍ റബ്ബര്‍ 130.45 രൂപയ്ക്ക് സംഭരിച്ചത്. 

കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന കോടികള്‍ ചെലവഴിച്ച് റബ്ബര്‍ സംഭരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനിന്നു. റബ്ബറിന്റെ വിലയിടിവ് തടയാന്‍ പ്രധാനപ്പെട്ട ഉത്പാദകരാജ്യങ്ങളെല്ലാം പലതരം നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ റബ്ബര്‍ പാക്കേജ് വിജയിക്കുന്നതിന്റെ പ്രതിഫലനമാണ് വിപണിയില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെതുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍. സംസ്ഥനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം റബര്‍ സംഭരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണംലഭിച്ചു. 

പ്രാദേശിക റബര്‍ ഡീലര്‍മാരില്‍നിന്ന് പദ്ധതി പ്രകാരം 12 പ്രധാന ടയര്‍ കമ്പനികളാണ് റബര്‍ ശേഖരിക്കുന്നത്. കമ്പനികള്‍ക്ക് നികുതിയിനത്തില്‍ അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 

പദ്ധതി നടപ്പാക്കിയതോടെ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 130.45 രൂപയായി കൂടിയിരുന്നു. ഡീലര്‍മാര്‍ക്കുള്ള തുകയായ 1.5 രൂപ കഴിച്ച് 129 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ടയര്‍ കമ്പനികള്‍ സജീവമായി പദ്ധതിയില്‍ പങ്കാളികളായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

2015, ജനുവരി 3, ശനിയാഴ്‌ച

സങ്കടകടലിനിടയിൽ ആദിലക്ഷ്മിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം,

സങ്കടകടലിനിടയിൽ ആദിലക്ഷ്മിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം,




ത്യശ്ലൂരിലെ അരിമ്പൂരിൽ താമസിക്കുന്ന ആദിലക്ഷ്മി ജീവിതത്തോട് പടപൊരുതുകയാണ് ജീവിക്കാനായ്. ഭർത്താവ് രതീക്ഷ് ഒരു ആക്സിഡന്റിൽപ്പെട്ട് അവശതയനുഭവിക്കുന്നതിനാൽ ജോലിയെടുത്ത് കുടുംബം നോക്കാനാവാത്ത അവസ്ഥയിലും. ഏകമകൾക്ക് ഹ്യദയ തകരാറും ബുദ്ധിമാദ്ധ്യവും. വീടാണെങ്കിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലും.
തന്റെ ദുരിതാവസ്ഥ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഒരു വെള്ളക്കടലാസിലെഴുതി അറിയിച്ചു. വീടുപണിക്കായി അന്നുതന്നെ രണ്ട് ലക്ഷം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒരു ലക്ഷം രൂപ ആദിലക്ഷ്മി ബാങ്കിൽ നിന്നും വായ്പയെടുത്തു വീട് ഇപ്പോൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.

ഏകമകളുടെ ഹ്യദയ ശസ്ക്രിയയും മുഖ്യമന്ത്രിയുടെ ഇടപെടലിൽ വിജയകരമായി നടന്നു. ഇന്ന് ത്യശ്ലൂരിൽ വന്ന മുഖ്യമന്ത്രിയോട് നന്ദി പറയാനാണ് ആദി വന്നത്. സ്ഥലം എം എല്‍ എ മാധവേട്ടനും തന്നോട് കരുണ കാട്ടിയെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ ആദിലക്ഷ്മി മറന്നില്ല.

തന്റെ ജീവിതാവസ്ഥക്ക് മാറ്റം വരുത്താൻ ആദ്ദേഹത്തിന്റെ നല്ല മനസ്സിന് കഴിഞ്ഞെന്ന് ആദിലക്ഷ്മി പറഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ മുഖത്ത് സന്തോഷം.

ഒന്നോ രണ്ടോ തവണ മാത്രം തന്നെ വന്ന് കണ്ടിട്ടുള്ള ആദിലക്ഷ്മിയെ തനിക്ക് ഓർമ്മയുണ്ടെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ ചുറ്റും കൂടി നിന്നവർക്ക് അൽഭുതം.

ആദിക്ക് ജോലി എത്രയും വേഗം ശരിയാക്കാമെന്നും ബുദ്ധിമുട്ടുകളുടെ പട്ടിക വീണ്ടും പറഞ്ഞപ്പോൾ കുറച്ച് തുക കൂടി അനുവദിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ ആദിലക്ഷ്മിക്ക് കണ്ണുനീർ അടക്കാനായില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ കാൽ തൊട്ട് നന്ദി പറയാനൊരുങ്ങിയ ആ വീട്ടമ്മയെ നിരുൽസാഹപ്പെടുത്തി കേരളത്തിന്‍റെ ജനപക്ഷ മുഖ്യമന്ത്രി ആദിലക്ഷ്മിയെ യാത്രയാക്കി ഒത്തിരി സന്തോഷത്തോടെ മനം നിറഞ്ഞ് . .