UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, മാർച്ച് 29, വെള്ളിയാഴ്‌ച

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും 

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും -മുഖ്യമന്ത്രി

 മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഏകാംഗ കമീഷന്‍ ഡോ.എം.കെ. ജയരാജിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജയരാജ് കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സെപ്ഷല്‍ സ്കൂളുകളില്‍ ഏകീകൃത പാഠ്യപദ്ധതിക്ക് എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തും. അന്ധര്‍, ബധിരര്‍, മറ്റ് ശാരീരികവൈകല്യമുള്ളവര്‍ എന്നിവരുടെ വിദ്യാഭ്യാസത്തെപ്പറ്റി പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ബുദ്ധിമാന്ദ്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാങ്ങപ്പാറ എസ്.ഐ.എം.സി യെ(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ്) മികവിന്‍െറ കേന്ദ്രമാക്കും.


സ്പെഷല്‍ സ്കൂള്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും എയ്ഡഡ് പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു. ഈ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡോ.എം.കെ.ജയരാജ് എന്നിവരെ ചുമതലപ്പെടുത്തി.

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

 സൗദിയിലെ സ്വദേശിവത്കരണം മൂലം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

 

കേരളത്തിന്റെ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്തയച്ചിട്ടുണ്ട്. സൗദിയില്‍ നിയമം നടപ്പിലാക്കുന്നത് കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മലയാളികളെയാണ് ഈ പ്രശ്നം ഏറ്റവും മോശമായി ബാധിക്കുക. ഇക്കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ സൗദിയോട് ആവശ്യപ്പെടണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.

2012, ഡിസംബർ 12, ബുധനാഴ്‌ച

മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി


മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും വിചാരണ നീതിയുക്തവും വേഗത്തിലുമാക്കാനും നിയമസഭയും സര്‍ക്കാറും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ നേതാക്കള്‍ക്ക് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നിവേദനം നല്‍കി. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍കണ്ട് മഅ്ദനിക്ക് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി ഫോറം നേതാക്കള്‍ പറഞ്ഞു.

2012, ഡിസംബർ 8, ശനിയാഴ്‌ച

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു 

 

 



തിരുവനന്തപുരം: രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ആഭിമുഖ്യത്തിലുള്ള യാത്രാസംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സാംസ്‌കരിക വൈവിധ്യവും അഖണ്ഡതയും ഉള്‍നാടന്‍ ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനാണ് ഈ യാത്ര.ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട്, മാണ്ടി തേസില്‍ ഗ്രാമങ്ങളിലെ 23 ബിരുദവിദ്യാര്‍ഥികളും രണ്ട് അധ്യാപകരും രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം. തിരുവനന്തപുരം, കന്യാകുമാരി, വെല്ലിങ്ടണ്‍, ഊട്ടി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കൂടാതെ തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പെയ്‌സ് സെന്ററും ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സും സംഘം സന്ദര്‍ശിക്കും.

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും - മുഖ്യമന്ത്രി 


 



തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം നല്‍കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൈനികര്‍ക്ക് പാരിതോഷികം നല്‍കുന്നതില്‍ സംസ്ഥാനം പിന്നിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുക ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികക്ഷേമവകുപ്പ് സംഘടിപ്പിച്ച സായുധസേന പതാകദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിമുക്തഭടന്മാര്‍ക്കായി എല്ലാ ജില്ലകളിലും റസ്റ്റ്ഹൗസുകള്‍ സ്ഥാപിക്കും. സൈനികരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

രാജ്യത്തെ മികച്ച ടെറിട്ടോറിയല്‍ ആര്‍മിയായി തിരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികമായി മിനിബസ് വാങ്ങുന്നതിന് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. അവയവമാറ്റശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്കും പ്രായംചെന്ന, സ്ഥിരംചികിത്സ ആവശ്യമായവര്‍ക്കും സാമ്പത്തികസഹായം നല്‍കും. ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള പരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും-മുഖ്യമന്ത്രി അറിയിച്ചു.

ടെറിട്ടോറിയല്‍ ആര്‍മി ഗുഡ്‌വില്‍ അംബാസഡറായ നടന്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. രാജ്യത്ത് സമാധാനമാണ് ഉണ്ടാകാണ്ടേതെന്നും യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


2012, ഡിസംബർ 3, തിങ്കളാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം-മുഖ്യമന്ത്രി



കളമശ്ശേരി: യുവാക്കള്‍ തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരാകാതെ ജോലി നല്‍കുന്നവരാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കളമശ്ശേരി കിന്‍ഫ്രയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പുതുതലമുറയിലുള്ളവര്‍ സര്‍ക്കാര്‍ ജോലി അന്വേഷകരാകാതെ, വിദേശജോലിക്ക് പോവാതെ സ്വന്തമായ സംരംഭങ്ങളില്‍ ഏര്‍പ്പെടണം. കേരളത്തിന് ഏറ്റവും ആവശ്യമുള്ളതാണ് തൊഴില്‍ സംരംഭകത്വം. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിന് എല്ലാവിധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് ജനവരി അഞ്ചിന് തറക്കല്ലിടും. കേരളത്തിന്റെ വലിയ ആഗ്രഹമായ ഐഐടി 12-ാം പദ്ധതിയിലുള്‍പ്പെടുത്തി ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ലഭിക്കും.

2012, നവംബർ 24, ശനിയാഴ്‌ച

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്ന് വാങ്ങാനായി മാറ്റിവെയ്ക്കും

 

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്ന് വാങ്ങാനായി മാറ്റിവെയ്ക്കും


 

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്ന വരുമാനത്തിന്റെ ലാഭത്തില്‍ നിന്ന് കൂടുതല്‍ തുക മരുന്നുകള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ ഒരു ശതമാനം ഇപ്പോള്‍ ഇതിനായി മാറ്റി വെയ്ക്കുന്നുണ്ട്. വരുന്ന ഏപ്രില്‍ മാസത്തോടെ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ചായ്) സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആരോഗ്യമേഖല വിവേചനം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നമായി മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ അസുഖംബാധിച്ച ചെറുപ്പക്കാര്‍ ഫലപ്രദമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന അവസ്ഥയുണ്ട്. അറിഞ്ഞുകൊണ്ട് മരണത്തെ അഭിമുഖീകരിക്കേണ്ട യുവാക്കളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. 

ആരോഗ്യമേഖലയില്‍ വലിയ ചൂഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
.

2012, നവംബർ 21, ബുധനാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി

മുഖ്യമന്ത്രി ഇടപെട്ടു; പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് ചുവപ്പുനാടയുടെ കുരുക്കഴിച്ചതോടെ പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി. സാമൂഹ്യ പ്രവര്‍ത്തകയും വികലാംഗയുമായ പ്രിയാരാമകൃഷ്ണന് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ആറുമാസത്തിലേറെയായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍ നടത്തിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഇതോടെ ഒറ്റദിവസം കൊണ്ടുതന്നെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. വൈകീട്ട് നാലരയോടെ പ്രിയ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ ക്ലര്‍ക്ക്-കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ തസ്തികയില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ജീവനക്കാരിലൊരാളെ അടിയന്തരമായി മാതൃവകുപ്പിലേക്ക് മാറ്റിക്കൊണ്ടാണ് പ്രിയയെ നിയമിച്ചത്.


മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള ദേശീയ യുവജന അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള പ്രിയ വൈകല്യങ്ങളെ മറന്ന് സാമൂഹ്യ സേവന രംഗത്ത് സജീവമാണ്. കുട്ടിക്കാലത്ത് ബസ്സില്‍ നിന്ന് വീണ് പരിക്കുപറ്റിയതോടെയാണ് പ്രിയയുടെ ജീവിതം ദുരിതത്തിലായത്. നട്ടെല്ലിന് പരിക്കുപറ്റി തല അനക്കാനാകാത്ത അവസ്ഥയിലായിട്ടും സാക്ഷരത, തുടര്‍ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി പ്രവര്‍ത്തന മേഖലകളില്‍ ഇവര്‍ സാഹസികതയോടെ വ്യാപൃതയായി. ജനസമ്പര്‍ക്ക പരിപാടിക്കിടെ ഇവരുടെ അവസ്ഥനേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരവിറങ്ങിയെങ്കിലും തസ്തിക ഒഴിവില്ല എന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇത്രനാളും ഇവരെ നടത്തിക്കുകയായിരുന്നു
.

2012, നവംബർ 19, തിങ്കളാഴ്‌ച

കാന്‍സര്‍ മരുന്ന് സൗജന്യമാക്കുന്നത് പരിഗണിക്കും

കാന്‍സര്‍ മരുന്ന് സൗജന്യമാക്കുന്നത് പരിഗണിക്കും 

കണ്ണൂര്‍: കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കാനുള്ള പദ്ധതി പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ ജീവവാണി കൗണ്‍സലിങ് സെന്‍ററും ടെലിമെഡിസിന്‍ സംവിധാനവും കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. കാന്‍സറിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. വകുപ്പുകളുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കും. കാന്‍സറിനെതിരായ പോരാട്ടത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഏറെ ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 വിദ്യാലയങ്ങളില്‍ ലഹരിക്കെതിരെ യുവശക്തി എന്ന യുവവിമുക്തി പദ്ധതി ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.

2012, നവംബർ 18, ഞായറാഴ്‌ച

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇയില്‍ രണ്ട് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടെ അനധികൃതമായി താമസിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ സഹായങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വിസ കാലാവധിക്ക് ശേഷം യു.എ.ഇയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് 2012ഡിസംബര്‍ നാലു മുതല്‍ 2013 ഫെബ്രുവരി മൂന്നു വരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാന്‍ യു.എ.ഇ സര്‍ക്കാര്‍ ഇളവനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹകരണവും നല്‍കുന്നതാണ്. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം മലയാളികള്‍ ആയതിനാല്‍ ഈ ആനുകൂല്യത്തിന്റെപ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് മലയാളികള്‍ക്കാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.