Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
Friday, February 19, 2021
പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ചു ; ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സർക്കാരിന് മുട്ടുമടക്കേണ്ടിവരും
Monday, November 23, 2020
പോലീസ് നിയമഭേദഗതി: ജനാധിപത്യവിരുദ്ധം, അപകടകരം
മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ല. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍ കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടിയും.
Tuesday, December 3, 2019
എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത് അത്യന്തം അപലപനീയമാണ്.
യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾ അടക്കം നിരവധി കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചു. ഈ സംഭവം അറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എത്തിയ കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത് അടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ഭീകരമായ അക്രമമാണ് എസ്എഫ്ഐ അഴിച്ചുവിട്ടത്.
എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചുവരുന്നത്.
യൂണിവേഴ്സിറ്റി കോളേജിന് ഏക സംഘടനാ ക്യാമ്പസ് ആക്കി മാറ്റാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്.
കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള സാഹചര്യം സർക്കാർ ഒരുക്കണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടി അടിയന്തരമായി സർക്കാർ സ്വീകരിക്കണം.
Friday, November 22, 2019
നിയമസഭാ മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട്
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം നടപ്പാക്കുക, എം.ജി - കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് .
ജനപ്രതിനിധിയായ ശ്രീ. ഷാഫി പറമ്പിൽ MLA, കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയത്.
വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും. സർവ്വകലാശാലകളുടെ വിശ്വസ്തത നശിപ്പിക്കുന്ന പ്രവണതകൾ നിരാശാജനകമാണ്.
Monday, September 2, 2019
പോലീസിനെ ഇനിയും വിമര്‍ശിക്കും
അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണ്.
പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്.
പോലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണു കേരളം കണ്ടത്. ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും.
സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുക തന്നെ ചെയ്യും.
Wednesday, January 9, 2019
യൂത്ത് കോണ്‍ഗ്രസുകാരെ മുഖ്യമന്ത്രിയുടെ വാഹനം ഇടിപ്പിച്ച സംഭവം: മനുഷ്യത്വമില്ലാത്ത സര്‍ക്കാർ
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത് പ്രതിഷേധക്കാരോട് മനുഷ്യത്വമില്ലാതെ സർക്കാർ പെരുമാറുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ്.
മുഖ്യമന്ത്രിയുടെ പിടിവാശികാരണമാണ് കേരളത്തിലെ കലാപം. മുഖ്യമന്ത്രി രണ്ട് ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണത്തിൽ കയറ്റി ഭക്തജനങ്ങളെ പ്രകോപിപ്പിച്ചു. തർക്ക വിഷയം വന്നാൽ പരിഹരിക്കാൻ ആണ് ശ്രമിക്കേണ്ടിയിരുന്നത്. ഇതിന് പകരം വിശ്വാസിസമൂഹത്തെയും പൊതുസമൂഹത്തെയും വേദനിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് എല്ലാവരിലും പ്രകോപനം ഉണ്ടാക്കി. നിലവിലെ സാഹചര്യം വേദനാജനകമാണ്.
Tuesday, January 23, 2018
Wednesday, June 21, 2017
മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു
Monday, June 19, 2017
സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല
Wednesday, May 17, 2017
കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ചത് ക്രൂരമായ നടപടി
(കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും പ്രതിഷേധിച്ചു.)
Sunday, April 23, 2017
സിപിഎം – സിപിഐ തർക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സിപിഎം – സിപിഐ തർക്കം അവരുടെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. സർക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടുവാൻ പാടില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. സർക്കാരിനെതിരെ സ്വന്തം മുന്നണിയിൽ നിന്നാണ് ആരോപണങ്ങൾ ഉയരുന്നത്. സിപിഎമ്മും സിപിഐയും ജനതാൽപര്യം സംരക്ഷിക്കാനല്ല പ്രവർത്തിക്കുന്നത്. സങ്കുചിതമായ പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. എതിർ പാർട്ടിക്കാരുടെ പേരിൽ കള്ളക്കേസ് എടുത്തും, അടിച്ചമർത്തിയും ഭരിക്കാമെന്ന് കരുതിയാൽ സർ സിപി രാമസ്വാമി അയ്യരുടെ കാര്യം പിണറായി വിജയൻ ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി കനത്ത വില നൽകേണ്ടി വരും.
പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ കണ്ടു പിടിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും 11 മാസം കഴിഞ്ഞിട്ടും ഒരു റിപ്പോർട്ട് പോലും കൊടുക്കാൻ കഴിഞ്ഞില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് തിരുത്തി. കേരള ചരിത്രത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കും കിട്ടാത്ത അത്രയും വോട്ട് നേടി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ നെയ്യുകയാണ് സിപിഎം. പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ജനവികാരം അവഗണിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളമാകെ മലപ്പുറം ആവര്‍ത്തിച്ചുകൊണ്ട് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. പലവിധ അവകാശവാദങ്ങളുമായി അധികാരത്തിൽ വന്നവർക്ക് വിലക്കയറ്റം പോലും പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നാണ് കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്.
കലാലയങ്ങളില്‍ ആകെ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലീസ് സംരക്ഷണത്തില്‍ വ്യാപകമായ കലാപം അഴിച്ചുവിടുകയാണ്. തൊടുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളും കള്ളക്കേസ് എടുക്കലും അവസാനിപ്പിക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.
Saturday, April 8, 2017
മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.
പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി കേരളത്തിന് അപമാനമാണെന്നു ഉമ്മൻ ചാണ്ടി.
മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന അധികൃതർ തിരിച്ചറിയണമായിരുന്നു. അവരുടെ പ്രതിഷേധത്തെ ഒരു സമരമായി കണക്കാക്കേണ്ടിയിരുന്നില്ല. അക്രമം കാട്ടാൻ വന്നവരോടു ചെയ്യുന്നതുപോലെയല്ല അവരോടു പെരുമാറേണ്ടിയിരുന്നത്. സാങ്കേതികത്വമല്ല, മനുഷ്യത്വമാണ് ഒരു ജനാധിപത്യ മന്ത്രിസഭയുടെ മുഖമുദ്ര.