UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഡിസംബർ 30, വ്യാഴാഴ്‌ച

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കു​റ്റ​ബോ​ധം കാരണം

 


സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലര്‍ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണ്. കമ്പ്യൂട്ടര്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടര്‍ ഇറക്കിയപ്പോഴും തുടങ്ങി ‘ഗെയില്‍ പൈപ്പ് ലൈന്‍’ സ്ഥാപിക്കുമ്പോള്‍ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം. നേതൃത്വത്തിന് വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രിയുടെ ഈ കുമ്പസാരത്തിന് കാരണം.ഗെയി പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് 2021-ലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് പരിശ്രമിച്ചുവെന്നതും യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാ ചില സത്യങ്ങള്‍ മുഖ്യമന്ത്രി മറക്കരുത്. ഗ്യാസ് ലൈന്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി എഫ്.എ.സി.ടി., കൊച്ചി റീഫൈനറീസ്, കൊച്ചി സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍, ടി.സി.സി., നിറ്റഗെലാറ്റിന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും കൊച്ചി സിറ്റി ഗ്യാസ് പ്രോജക്ടിനും ഗ്യാസ് എത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു. രണ്ടാംഘട്ടത്തിന്റെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഉപയോഗിക്കാനുള്ള അവകാശരേഖ സ്ഥലം അക്വയര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും യു.ഡി.എഫിന്റെ കാലത്ത് തന്നെ. സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള 28 സ്ഥലങ്ങളില്‍ 17 എണ്ണത്തിനുള്ള സ്ഥലവും യു.ഡി.എഫിന്റെ കാലത്ത് ഏറ്റെടുത്തു. രണ്ടാംഘട്ടത്തിനുള്ള പൈപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും എല്ലാം യു.ഡി.എഫിന്റെ കാലത്തു തന്നെ ഗെയില്‍ ലഭ്യമാക്കുകയും ചെയ്തു.

പൈപപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ അതിനെതിരെ നടന്ന പ്രക്ഷോഭണം മൂലമാണ് പദ്ധതി നീണ്ടുപോയത് ആ സമരത്തിന്റെ മുന്‍പന്തിയില്‍ പല ത്രീവ്രവാദി സംഘടനകളോടൊപ്പം സി.പി.എമ്മും ഉണ്ടായിരുന്ന കാര്യം അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയുമോ? എല്‍ .ഡി.എഫ് ഗവണ്‍മെന്റിലെ ഇപ്പോഴത്തെയും കഴിഞ്ഞ കാലത്തെയും മന്ത്രിമാര്‍ വരെ ആ സമരത്തിന്റെ നേതൃ രംഗത്ത് ഉണ്ടായിരുന്നുവെന്നത് അന്നത്തെ പത്രതാളുകള്‍ പരതിയാല്‍ മനസ്സിലാകും.

ഏതായാലും ഭരണത്തിലേയ്ക്ക് വന്നപ്പോള്‍ എല്‍ .ഡി.എഫിനുണ്ടായ മാറ്റം കേരളത്തിന് ആശ്വാസകരമാണ്. ഗെയിൽ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്നും എൽ .ഡി.എഫ്. പിന്‍മാറുക മാത്രമല്ല പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്‍ .ഡി.എഫ്. ഗവണ്‍മെന്റ് സജീവമായി പരിശ്രമിക്കുകയും ചെയ്തു. അതുകൊണ്ടാണ് അത് വൈകിയാണെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഒരു റിലേ റയ്‌സില്‍ ഒരു ടീം വിജയിക്കുന്നതിന്റെ ക്രഡിറ്റ് അവസാനത്തെ ലാപ് ഓടുന്നവര്‍ക്ക് മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം അവഗണിക്കരുതെന്ന് മാത്രം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതി രാഷ്ട്രീയ തര്‍ക്കങ്ങള്‍ പാടില്ലയെന്നത് എല്ലാക്കാലത്തും യു.ഡി.എഫ്. സ്വീകരിച്ച സമീപനമായിരുന്നു. അന്നെല്ലാം തങ്ങള്‍ക്ക് ഭരണമുണ്ടെങ്കിൽ വികസനം മതിയെന്ന മനോഭാവത്തോടെ മുഖം തിരിച്ചു നിന്ന സി.പി.എമമ്മിന് വൈകിയാണെങ്കിലും വിവേകം ഉണ്ടായത് നല്ല കാര്യമാണ്.





2021, ഡിസംബർ 24, വെള്ളിയാഴ്‌ച

ശക്തമായ നിലപാടുകൾ - നിരന്തര പോരാട്ടങ്ങൾ

 


 വിശ്വസിക്കുന്ന ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെയുള്ള നിലപാട്, വഹിക്കുന്ന പദവിയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പഠനം, ഒരിക്കൽ പരിചയപ്പെട്ടവരെ ഓർത്തിരിക്കാനുള്ള കഴിവ്, കഠിന പ്രയത്നം, സ്ഥിരോത്സാഹം. അതായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പി.ടി എന്ന രണ്ടക്ഷരത്തിൽ വിളിക്കുന്ന പി.ടി. തോമസ്. അദ്ദേഹം സഹപ്രവർത്തകൻ മാത്രമല്ല, എനിക്ക് ഇളയസഹോദരനെപ്പോലെയാണ്, അപ്രതീക്ഷിതവും ഏറെ വേദനാജനകവുമാണ് ഈ വിയോഗം. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഈ വിയോഗം ഉൾക്കൊള്ളാൻ ഏറെ കാലം വേണ്ടി വരും. 

 ഇടുക്കി ജില്ലയിലെ ഉപ്പുതോട് എന്ന ഗ്രാമത്തിൽ നിന്ന് 20 കിലോമീ റ്റർ നടന്നാണ് പി.ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്നു തൊട്ട് കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതൽ. ആ ഗ്രാമമാണ് പി.ടിയെ ഒരു പോരാളിയായി നഗരത്തിലേക്ക് യാത്രയാക്കിയത്. അതു കോൺഗ്രസിന്റെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. - 1970കളിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ പ്രീഡിഗ്രി പഠനത്തിന് എത്തിയ പി.ടിയോട് അന്നുമുതൽ ഇഷ്ടമായിരുന്നു. അവിടെ കോളെജ് യൂണിയൻ സെക്രട്ടറിയായ പി.ടി, വരാനിരിക്കുന്ന പോരാട്ടങ്ങളുടെ സൂചന നൽകി. തൊടുപുഴ ന്യൂമാൻസിൽ ചെയർമാനും മഹാരാജാസ് കോളജിൽ കൗൺസിലറുമായി പി ടി തന്റെ രാഷ്ടീയപോരാട്ടങ്ങൾക്ക് മൂർച്ച കൂട്ടി.

  കോൺഗ്രസ് ജീവവായു

കെഎസ്യുവിലുടെ തുടങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് വരെ എത്തിയ രാഷ്ട്രീയ ജീവിതം. പി.ടിക്കു കോൺഗ്രസ് ജീവവായു ആയിരുന്നു. പാർട്ടിക്കുവേണ്ടി അദ്ദേഹം സ് ഹിച്ച ത്യാഗങ്ങൾക്കും വേദനകൾക്കും  കണക്കുമില്ല. എതിരാളികളുടെ മർദനവും പോലീസ് മർദനവുമൊക്കെ പലവട്ടം ഏറ്റുവാങ്ങിയാണ് പിടി എന്ന ജനനേതാവ് ഉദയം ചെയ്തത്. കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾ ഹൃദയത്തോട് അദ്ദേഹം ചേർത്തുപിടിച്ചു. അതത്ര അനായാസം ആയിരുന്നില്ല. - ഇടുക്കിയിൽ തൊടുപുഴ ന്യൂമാൻ കോള ജം കട്ടപ്പന ജൂനിയർ കോളെജും മാത്രമുണ്ടാ യിരുന്നു കാലയളവിലാണ് പി.ടി കെ.എസ.യൂ ജില്ലാ പ്രസിഡന്റായത്. അക്കാലത്ത് ജില്ലയിലെ സ്കൂളുകൾ തോറും കയറിയിറങ്ങി കെ എസ്.യൂ  യൂണിറ്റുകൾ സ്ഥാപിക്കുക മാത്രമയിരുന്നില്ല. ഇടുക്കിയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്തു. ഇടുക്കിയുടെ പിന്നാക്കാവസ്ഥക്കെതിരേയുള്ള പോരാട്ടത്തി ൽ പി.ടി മുൻനിരയിലുണ്ടായിരുന്നു. പിടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കെഎസ്യു അതിന്റെ മുഴുവൻ പോരാട്ടവീര്യവും പുറത്തെടുത്തത്. സംഘടനയുടെ സുവർണകാലഘട്ടം ആയിരുന്നു അത്. സ്ഥിരമായി കാംപുകൾ നടത്തി വിദ്യാർഥികളെ പരിവർത്തനത്തിനു സജ്ജരാക്കി, സംസ്ഥാ നത്തെ ഒട്ടുമിക്ക കോളജുകളിലും ദീപശി ഖാംഗിത നിലപ്പതാക പാറിപ്പറന്നു.

കാമ്പു കോർക്കൽ   

മുഖം നോക്കാതെയുള്ള പോരാട്ടം പി.ടി വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ തന്നേ പുറത്തെടുത്തു. കരുണാകരൻ മുഖ്യമന്ത്രിയും പി.ടി കെ.എസ്.യു പ്രസിഡന്റുമായിരിക്കുമ്പോൾ നടന്ന കെഎസ്യു സംസ്ഥാന ക്യാംപിൽ സർക്കാർ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരേ പിടി നിലപാടെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിന്റെ അജ്ഞതകൊണ്ടാണ് പി.ടി ഈ നിലപാട് എടുക്കുന്നതെന്നും കൊക്കിനു ജീവനുണ്ടെങ്കിൽ നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കെഎസ്യുവിന്റെ പോരാട്ടം നേരിടാൻ തയാറായിക്കോ എന്നു പി.ടിയും തിരിച്ചടിച്ചു. 

 മൂന്നു തവണ എംഎൽഎയും ഒരു തവണ എംപിയുമായത് കുടുത്ത പോരാട്ടങ്ങളിലൂടെയായിരുന്നു. ഓരോ തെരഞ്ഞെടുപ്പം വലിയ വെല്ലുവിളി തന്നെയായിരുന്നു സംഘാടനമികവുകൊണ്ടാണ് അദ്ദേഹം കടുകട്ടി സീറ്റുകളിൽ ജയിച്ചുവന്നത്. എല്ലാ കാലത്തും ഫൈറ്റ് ചെയ്താണ് താൻ മുന്നേറിയതെന്ന് പിടി തന്നെ വ്യക്തമാക്കിയിട്ടുണ്ട് അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനായി രുന്നു ചുമതല അദ്ദേഹം അന്നു നടത്തിയ ഏകോപനം വിസ്മയി പ്പിക്കുകയും യുഡിഎഫ് വിജയം നേടുകയും ചെയ്തു. - സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താൻ നിയോഗിക്കപ്പെട്ടതും താമസിനെയാണ്. അന്ന് സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് ചെറുതും വലുതുമായ സാംസ് കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കുകയും ഗ്രാ ന്റ് നിശ്ചയിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തു.

പരിസ്ഥിതിക്കുവേണ്ടി

അന്തർ സംസ്ഥാന നദിജല തർക്കങ്ങൾ പഠിക്കുന്നതിനുള്ള നിയമസഭാ സമിതിയിൽ അംഗമായിരിക്കെ, മുല്ലപ്പെരിയാർ, പറമ്പിക്കുളം-ആളിയാർ കരാറുകൾ സംബന്ധിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിച്ചു. പിന്നീട് ലോക്സഭാംഗമായപ്പോഴും മുല്ലപ്പെരിയാർ പ്രശ്നം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. നിയമസഭ യിലും പാർലമെന്ററിലും വിഷയങ്ങൾ നന്നായി പഠിച്ച് അതിശക്തമായി അവതരിപ്പിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. - 

പശ്ചിമഘട്ട സംരക്ഷണത്തിലടക്കം പിടിക്ക് അദ്ദേഹത്തിന്റേതായ നിലപാടുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ അദ്ദേഹത്തിനു വിട്ടുവീഴ്ച്ചകളില്ല. വീറോടെ എടുക്കുന്ന നിലപാടുകളിൽ ഒരു മയവുമില്ല. ശരി എന്നു തോന്നുന്നത് വിളിച്ച് പറയുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത് പാർട്ടിക്കകത്താണെങ്കിലും പുറത്താണെങ്കിലും. ചില കാര്യങ്ങളിൽ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും അത് അദ്ദേഹം വിശ് സിക്കുന്ന വിഷയത്തിലെ ആത്മാർഥത കൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഭിന്നതകൾ സ്ഥായിയായിരുന്നില്ല. -- 

അദ്ദേഹത്തിന്റെ വിവാഹം പോലും അക്കാലത്ത് വിപ്ലവമാണ്. വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ ഒരിക്കലും നോക്കിയിട്ടുമില്ല. കേരളം രാഷ്ട്രീയത്തിന് അതീതമായി പി.ടിയെ ഇഷ്ടപ്പെടാൻ കാരണം ഈ നിലപാടുകളാണ്. - കോൺഗ്രസിന്റെ പോരാട്ട ചരിത്രത്തിലെ ഒരു സുവർണ അധ്യായമാണ് അടയുന്നത്. വരും തലമുറകൾ ഈ പോരാട്ടം ഏറ്റടുക്കുമ്പോൾ പി.ടിയുടെ ജന്മം സഫലമാകുകയാണ്. അപ്രതി കവിത വിയോഗത്തിന്റെ ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു.


2021, ഡിസംബർ 19, ഞായറാഴ്‌ച

അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ല.

 

കെ റെയിൽ പദ്ധതിക്കെതിരെ ഐക്യജനാധിപത്യമുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ല.

വികസനത്തെ എതിർക്കുകയല്ല, വികസനം നാടിനെ തകർക്കരുത്. വിശദാംശങ്ങൾ ഒന്നും ജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്താതെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

ഒരു പദ്ധതി ആരംഭിക്കുന്നതിന് ചില പ്രാരംഭ നടപടികൾ ഉണ്ട്. അത് ജനങ്ങൾ അറിയണം. ജനകീയ പങ്കാളിത്തം വേണമെങ്കിൽ ജനങ്ങളെ ഈ പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കണം.  ഇന്നുവരെ ഒന്നും ഈ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

 നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാതെ രഹസ്യമായി നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം ഐക്യജനാധിപത്യമുന്നണി തുടങ്ങുന്നു. അതിന് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്.



#OcSpeaks

2021, ഡിസംബർ 16, വ്യാഴാഴ്‌ച

കെ റെയില്‍ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) പുറത്തു വിടണം

 


കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയാണ്. 

കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍  വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 

വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്.  ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണ്. ഡിഎംആര്‍സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ് ഇതെന്നുവരെ ആരോപണമുണ്ട്. 

80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ  റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ല. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജഡിപിആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ല. 

124,000  കോടി രൂപ മുടക്കി നടപ്പാക്കുന്ന കെ റെയില്‍ പദ്ധതി 110,000 കോടി രൂപ ചെലവു വരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവറേയതാണ്.  കേരളത്തിനു താങ്ങാനാവാത്തതും രാജ്യത്തെ ഏറ്റവും ചെലവേറിയതുമായ ഈ പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്.

2021, ഡിസംബർ 9, വ്യാഴാഴ്‌ച

ഈ വിജയം ഐതിഹാസികം! കർഷകർക്ക് അഭിവാദ്യങ്ങൾ

 


ഇത് കർഷകരുടെ ഐതിഹാസിക വിജയമാണ്.

കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം കർഷകരുടെ സമരവീര്യത്തിനു മുന്നിൽ തകർന്നടിഞ്ഞു. കൊടും ചൂടും കടുത്ത ശൈത്യവും കടന്നു മറ്റൊരു ശൈത്യകാലത്തിന്റെ തുടക്കത്തിലാണ് കർഷകസമരം 

വിജയത്തിലെത്തിയത്. ഈ പോരാട്ടത്തിന് നേതൃത്വം നൽകിയ കർഷകരെ അഭിനന്ദിക്കുന്നു. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഒരു വർഷം നീണ്ട സമരത്തിനിടെ 700 ഓളം കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ മോദിയും ബി.ജെ.പി സര്‍ക്കാരുമാണ്. അനാഥമായ കർഷക കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണം. 

കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ ധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കർഷക സമരം, നീതി നിഷേധിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾക്ക് പോരാടാനുള്ള കരുത്തും പ്രചോദനവും നൽകുമെന്ന് എനിക്ക് ഉറപ്പാണ്.


2021, ഡിസംബർ 7, ചൊവ്വാഴ്ച

നാടാർ ജനവിഭാഗത്തെ സർക്കാർ വഞ്ചിച്ചു


ക്രിസ്ത്യന്️ നാടാർ  വിഭാഗത്തെ ഒബിസി പട്ടികയില്️ ഉള്️പ്പെടുത്താനുള്ള പിണറായി സക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നില്️ കണ്ടുള്ളതും ആയിരുന്നെന്ന് ഇപ്പോള്️വ്യക്തമായി. നാടാ ജനവിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പുപറയണം. 102-ാം ഭരണഘടാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്️ ഉള്️പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സക്കാരിന് ഇല്ലെന്നും വ്യക്തമായ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് മുന്️ യുഡിഎഫ് സക്കാ ഇത്തരമൊരു തീരുമാനം എടുക്കാതിരുന്നത്. എന്നാല്️ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പിണറായി സര്️ക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2021 ഫെബ്രുവരി ആറിന് ഉത്തരവിറക്കിയത്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് അന്നേ വ്യക്തമായിരുന്നു.

ഫെബ്രുവരിയിലെ ഉത്തരവ് പിന്️വലിക്കുമെന്നാണ് സ
ക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഒബിസി പട്ടികയില്️ ഏതെങ്കിലും വിഭാഗത്തെ ഉള്️പ്പെടുത്താന്️ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി പാലമെന്റ് പാസാക്കിയ പശ്ചാത്തലത്തില്️ പുതിയ ഉത്തരവ് ഇറക്കുമെന്നാണ് സക്കാർ കോടതിയെ അറിയിച്ചത്. ഇതിന്റെ പ്രായോഗികവും നിയമപരവുമായ വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്️ ഉയന്നിട്ടുണ്ട്.




2021, ഡിസംബർ 4, ശനിയാഴ്‌ച

പെരിയകേസ് പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം.

 


പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള 5 സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഈ കേസിനു വേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം.

പാര്‍ട്ടിയുടെ ആവശ്യത്തിന് എതിര്‍ പാര്‍ട്ടിക്കാരുടെ ജീവനെടുത്ത ശേഷം പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് സുപ്രീംകോടതി അഭിഭാഷകരെയും മറ്റും സര്‍ക്കാര്‍ ചെലവില്‍ ഇറക്കുമതി ചെയ്യുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

2021 ഏപ്രില്‍ 17നു അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസില്‍ ജനാവില്‍ നിന്ന് അഭിഭാഷകര്‍ക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസില്‍ 75.40 ലക്ഷം രൂപയും. ഏപ്രില്‍ 17നുശേഷം അനുവദിച്ച തുക ഈ പട്ടികയിലില്ല.

സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറല്‍, ഒരു സ്‌റ്റേറ്റ് അറ്റോര്‍ണി, ഒരു ഡിജിപി രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, 2 അഡീഷണല്‍ ഡിജിപിമാര്‍ എന്നിവരും 150ഓളം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത്.

പെരിയ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഏതു വിധേനയും സിബിഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ പോയത്. എന്നാല്‍ നീതിപീഠത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് സിബിഐ അന്വേഷണം സാധ്യമായതും സിപിഎംകാരായ പ്രതികള്‍ അറസ്റ്റിലായതും. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത്.

പെരിയകേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയതും വന്‍ വിവാദമായിരുന്നു. ശിലായുഗത്തിലാണ് ഇപ്പോഴും സിപിഎം.

2021, നവംബർ 27, ശനിയാഴ്‌ച

ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: ദാരിദ്ര്യത്തിനെതിരെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പോരാട്ടവിജയം

 


നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്.

ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തല്‍ (അധ്യായം 4, 4.1.) 2019-20ലെ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കണ്ടെത്തലുകള്‍ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം. നേട്ടത്തില്‍ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.

2015-16ല്‍ ബീഹാറില്‍ 51.91% ജനങ്ങള്‍ പട്ടിണിയിലായിരുന്നപ്പോള്‍ കേരളത്തിലന്ന് 0.71 % ജനങ്ങള്‍ മാത്രമായിരുന്നു. പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിര്‍വചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയില്‍ പിന്നിലെത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്കിയ സൗജന്യ റേഷന്‍, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട ഉള്‍പ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്.

നൂറു ശതമാനം സാക്ഷരത ആദ്യം കൈവരിച്ച കോട്ടയം ജില്ല, രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണ്.


#OcSpeaks

2021, നവംബർ 25, വ്യാഴാഴ്‌ച

കെ-റെയില്‍ കയ്യൂക്കുകൊണ്ട് നടപ്പാക്കാനാവില്ല

 


കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. കയ്യൂക്കുകൊണ്ട് കെ-റെയില്‍ നടപ്പിലാക്കാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും.  സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

നിയമസഭയിലും സഭയ്ക്ക് പുറത്തും കെ-റെയിലിനെതിരെ ഗുരുതരമായ ആശങ്കകള്‍ ജനങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഉയര്‍ത്തിയിട്ടും അത് ദൂരീകരിക്കാനോ, പ്രശ്‌നം ചര്‍ച്ച ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന് താങ്ങാനാവാത്ത സാമ്പത്തിക  ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ കെ-റെയില്‍ പദ്ധതി പ്രാഥമികമായ നടപടികള്‍പോലും പൂര്‍ത്തിയാക്കാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?

നിലവിലുള്ള റെയില്‍വെ പാതയോട് ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ വളവുകള്‍ നേരെയാക്കിയും സിഗ്‌നലിംഗ് സമ്പ്രദായം നവീകരിച്ചും കൂടുതല്‍ വേഗതയില്‍ മെച്ചപ്പെട്ട റെയില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയുന്ന റാപിഡ് റെയില്‍ ട്രാന്‍സിറ്റ് (സബര്‍ബന്‍ റെയില്‍)  പദ്ധതി യു.ഡി.എഫിന്റെ കാലത്ത് അംഗീകരിച്ചതാണ്. സിഗ്നലിംഗ് സമ്പ്രദായം പരിഷ്‌കരിക്കാന്‍  8000 കോടിയ്ക്ക് താഴെ രൂപ ചെലവാക്കിയാല്‍ മതി. ഈ സാധ്യത പരിശോധിക്കാതെയാണ്  ഒരുകോടിലക്ഷം രൂപയില്‍ അധികം പണം ചെലവഴിച്ച് പുതിയ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നത്. 

ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കി വിട്ടുകൊണ്ട് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ല. തെക്ക്-വടക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ നിര്‍ദ്ദേശം മുന്നോട്ട് വച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത സി.പി.എം. സില്‍വെര്‍ ലൈനിന്റെ വക്താക്കളായി മാറുന്നത് അത്ഭുതകരമാണ്.  അന്ന് എക്‌സ്പ്രസ് ഹൈവെയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജനാഭിലാഷം മാനിച്ച് യുഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്നു പിന്മാറുകയാണു ചെയ്ത്.  

പരിസ്ഥിതി പഠനവും ഇന്ത്യന്‍ റെയില്‍വേയുടെയും നീതി ആയോഗിന്റെയും അനുമതിയും അനിവാര്യമാണെങ്കിലും  അതൊന്നും ഇല്ലാതെ അധികാരം ഉണ്ടെന്ന കാരണത്താല്‍ ലക്ഷക്കണക്കിന് ആളുകളെ തെരുവിലേയ്ക്ക് എറിയുന്നത് ശരിയാണോ എന്ന് സി.പി.എം. ആലോചിക്കണം. അവിചാരിതമായി ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നശിച്ച ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുമ്പോള്‍ അതൊന്നും കാണാതെ ഗവണ്‍മെന്റ് കുടിയിറക്ക് ഭീഷണിയുമായി മുന്നോട്ട് പോകുകയാണ്. 

ബന്ധപ്പെട്ടവരുമായി ചര്‍ച്ചയോ ആവശ്യമായ അനുമതിയോ ഇല്ലാതെ തുടങ്ങാന്‍ ശ്രമിക്കുന്ന കെ- റെയില്‍  പദ്ധതിയില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറണമെന്നും യു.ഡി.എഫ് കാലത്തെ സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് 

2021, നവംബർ 20, ശനിയാഴ്‌ച

കർഷകരോഷത്തെ ഭയന്ന് പിന്മാറ്റം

 


കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചത്.

750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  ജനരോഷത്തിനു മുന്നില്‍ ഇന്ധനവിലയും കുറയ്‌ക്കേണ്ടി വരും.

#OcSpeaks

2021, നവംബർ 3, ബുധനാഴ്‌ച

മലയാളഭാഷ നിലനില്‍പിനായുള്ള പോരാട്ടത്തിൽ


സംസ്‌കാര സാഹിതിയും വിചാര്‍വിഭാഗും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങള്‍ ഗാന്ധിഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു.

മാതൃഭാഷയായ മലയാളത്തിന്റ നിലനില്‍പ്പിന്‌ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്‌. 

മലയാളഭാഷ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്‌. ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടും ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളത്തോടുള്ള അവഗണന ഔദ്യോഗിക തലത്തില്‍ തുടരുകയാണ്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും പഠനമാധ്യമമായി ഇംഗ്ലീഷ്‌ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. വിദേശത്ത്‌ കുടുംബമായി താമസിക്കുന്നവരുടെ കുടുംബത്തിനകത്ത്‌പോലും മലയാളം അന്യമായ് കൊണ്ടിരിക്കുന്നു.  

ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അദ്ധ്യക്ഷം വഹിച്ചു. മാതൃഭാഷയും സാംസ്‌കാരിക സമന്വയവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ.ശശിതരൂര്‍ എം.പി, അടൂര്‍ ഗോപാലകൃഷ്‌ണന്‍, പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ്‌ ഓണക്കൂര്‍, സൂര്യകൃഷ്‌ണമൂര്‍ത്തി, എം.ജി.ശശിഭൂഷണ്‍, ഡോ.ഓമനക്കുട്ടി, ഡോ.അച്യുത്‌ശങ്കര്‍ എസ്‌.നായര്‍, ഡോ.എം.ആര്‍.തമ്പാന്‍, പന്തളം ബാലന്‍, വിനോദ്‌സെന്‍, വി.ആര്‍.പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചടങ്ങില്‍ വിശിഷ്‌ട വ്യക്തികളെ പൊന്നാട ചാര്‍ത്തി ആദരിച്ചു.

2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

 


സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ്  നെടുമുടി വേണു.

അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല.  വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം.

അഭിനയഗുരുവായ  അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ അനുഭവസമ്പത്തില്‍ നിന്നാണ്.

സ്വദേശമായ കുട്ടനാട്ടിലെ താളവും ബോധ്യങ്ങളുമാണ്  അദ്ദേഹത്തിന്റ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു.

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലുന്നു

 


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ല.

കേന്ദ്രമന്ത്രിയുടെ മകന്‍ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിപ്പിച്ചു.

കര്‍ഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗല്‍, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്ടവ, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവസ്ഥലത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ചു. ഒരു ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു കര്‍ഷകര്‍ പത്തുമാസത്തിലധികമായി മരംകോച്ചുന്ന തണുപ്പിനെയും കടുത്ത ചൂടിനേയും മഹാമാരിയേയും അവഗണിച്ച് നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയന്‍ സമരമാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമത്തിനെതിരേയുള്ള ഈ സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെണ് ആവശ്യപ്പെടുകയാണ്.


2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

നായരമ്പലം മോഡൽ കേരളത്തിനു മാതൃക

 

കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രൻ വില്ലാർവട്ടത്തിനും കുടുംബത്തിനും നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം വൈപ്പിനിൽ  നിർവഹിച്ചു.


കൂട്ടായ്മകൾ രൂപീകരിച്ച് ഞായറാഴ്ചകളിലും ഒഴിവു ദിനങ്ങളിലും ഒത്തുകൂടി വീട് നിർമ്മാണം പൂർത്തിയാക്കി പാവപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ ഇടം നൽകിയ നായരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിന് മാതൃകയാണ്. ഇത്തരത്തിലുള്ള പ്രവർത്തന മോഡൽ പാർട്ടി മാതൃകയാക്കണം.

മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ജെ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എംപി, കെ. ബാബു എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് എന്നിവർ പങ്കെടുത്തു.

2021, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അഗതി മന്ദിരങ്ങളോടും സ്‌പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം

 


അനാഥ അഗതി വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് നല്‌കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷല്‍ സ്ഥാപനങ്ങളെ എയിഡഡ് ആക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക്‌ കത്ത് അയച്ചു.  

അനാഥ, അഗതി-വൃദ്ധ മന്ദിരങ്ങളും സ്‌പെഷല്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിലാണ്. ഒരൊറ്റ സ്‌പെഷല്‍ സ്‌കൂള്‍ മാത്രം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ-സമുദായ സേവന സംഘടനകളുടെ നേതൃത്വത്തില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്ന 276 സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുരിതംപേറുന്ന ഈ വിഭാഗങ്ങളോട് ഏറ്റവുമധികം സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്നതിനു പകരം അവരെ മഹാദുരിതത്തിലേക്കു വലിച്ചെറിയുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാവകാശമായി നല്കുന്ന രാജ്യത്ത്, ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും സുമനസ്സ് കൊണ്ട് പഠിക്കുകയോ ചെയ്യുന്ന നിര്‍ദ്ധനരാണ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യം ഉള്‍ക്കൊണ്ടാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന നൂറ് കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങളെ ആദ്യ വര്‍ഷവും 50, 25 കുട്ടികള്‍ ഉള്ള സ്ഥാപനങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചത്.

അഗതി അനാഥ വൃദ്ധാലയങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എത്രയോ മനുഷ്യ ജീവിതങ്ങള്‍ പെരുവഴിയില്‍ കിടന്നു ദുരിതങ്ങള്‍ അനുഭവിച്ചു മരിക്കേണ്ടിവരുമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ കുട്ടികളെ സ്‌നേഹവും കരുതലും നല്കി സംരക്ഷിക്കുന്ന നിസ്വാര്‍ത്ഥരായ സംഘടനകളെ സഹായിക്കേണ്ട ബാദ്ധ്യത ഗവണ്‍മെന്റിനുണ്ട്. ലാഭേച്ഛയോടെ ആരും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നില്ല എന്ന വ്യക്തമായ ബോദ്ധ്യമാണ് എനിക്കുള്ളത്. മറിച്ചുണ്ടെങ്കില്‍ അത് അന്വേഷിച്ചു  സര്‍ക്കാരിന് അവരെ മാറ്റി നിര്‍ നിർത്താം.

യു.ഡി.എഫ്. ഗവണ്‍മെന്റ് ആരേയും പ്രീണിപ്പിക്കുവാന്‍ എടുത്ത തീരുമാനമല്ലിത്. സമൂഹത്തില്‍ ഏറ്റവും അധികം പരിഗണിക്കേണ്ടവരെയാണ് ഈ ഗവണ്‍മെന്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും പുന:പരിശോധിച്ച് അടിയന്തരമായി തുടര്‍ നടപടികള്‍ നടപ്പിലാക്കണം.


2021, ജൂലൈ 14, ബുധനാഴ്‌ച

വ്യാപാരികളോടുള്ള ഭീഷണി മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തത്

കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ല.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം.

ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.

കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്.


2021, ജൂലൈ 6, ചൊവ്വാഴ്ച

കോവിഡ് മരണസംഖ്യ മറച്ചുവയ്ക്കുന്നത് വേദനാജനകം

 

കോട്ടയം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നു 


കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.

ഇതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് കിട്ടുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. കോവിഡ് നെഗറ്റീവ് ആയ ശേഷം അതുമായി ബന്ധപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. മരണസംഖ്യകുറച്ച് കാണിച്ച് സര്‍ക്കാര്‍ പ്രസ്റ്റീജിന് വേണ്ടി നോക്കുമ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നില്ല.

 ഇതിനെതിരെ സുപ്രീം കോടതി ഗൗരവമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കാള്‍ ഇവിടെ നിശ്ചയിച്ചത് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥരെ പഴിചാരാനും കഴിയില്ല. ഇക്കാര്യത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംസ്ഥാനത്തിന്റെ ക്രമസമാധാനം അപകടകരമായ നിലയിലാണ്. സ്വര്‍ണ്ണക്കടത്ത്,ക്വട്ടേഷന്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. കേരളത്തിന്റെ പുറത്ത് പോകുന്ന മലയാളികള്‍ക്ക് നാടിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടു.ക്രമസമാധാന രംഗം പ്രതിസന്ധിയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ച വധഭീഷണിക്കത്ത് സംബന്ധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങളെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ടാക്സിന്റെ അധിക വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. യുഡിഎഫ് ഭരണകാലത്ത് നാലു പ്രവശ്യം നികുതി വരുമാനം ഉപേക്ഷിച്ചതിലൂടെ 618 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടം സഹിച്ചത്. ഇന്ധവില വര്‍ധനവിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് എതിര്‍ത്ത നികുതിയുടെ വരുമാനം ഉപേക്ഷിക്കാതിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്ത നാലുകോടി രൂപ അതാത് നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ കോവിഡ് നേരിടുന്നതിന് വേണ്ടി മാത്രം ചെലവിഴിക്കണം. ഇതില്‍ 25 ലക്ഷം രൂപ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ചെലവഴിക്കണം.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ഈ രീതിയില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാന്‍ 35 കോടി രൂപ മാത്രമേ ചെലവി വരുകയുള്ളു. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ ഇരുപത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കണം. എം എല്‍ എ ഫണ്ടില്‍ നിന്ന് പിടിച്ച തുക അതാത് മണ്ഡലങ്ങളില്‍ തന്നെ വിനിയോഗിച്ചാല്‍ എം എല്‍ എമാരുടെ ആവശ്യവും സര്‍ക്കാരിന്റെ ലക്ഷ്യവും നടക്കും.


കെ പി സി സി അധ്യക്ഷനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല

 


കെ പി സി സി അധ്യക്ഷനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ല.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.

തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണ്.


#OcSpeaks

2021, ജൂലൈ 1, വ്യാഴാഴ്‌ച

തിരുവഞ്ചൂരിനെതിരേയുള്ള വധഭീഷണി ഗുരുതരം

 


മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയക്കെതിരേ വധഭീഷണി ഉണ്ടായ സംഭവം അതീവ ഗുരുതരമാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നു.

മുന്‍ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണ്.

#OCSpeaks

2021, ജൂൺ 26, ശനിയാഴ്‌ച

വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിച്ചു


 ഏറ്റവും ദുഃഖകരമായ നാടിനെ നടുക്കിയ ഒരു സംഭവമാണിത്. വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. നിന്ദ്യവും നീചവുമായ ഈ ക്രൂരതയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്മയയുടെ കുടുംബത്തിന് നീതി ലഭിക്കണം. ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നമ്മുടെ നാടിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.

വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സ്ത്രീധനം തെറ്റാണ്, എന്നിട്ടും വലിയ തോതിൽ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചിട്ട്, അത് പോര എന്ന നിലയിൽ ഭാര്യയെ ആക്രമിക്കുകയും മരണം സംഭവിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരം തന്നെയാണ്. 2014 ലെ സത്യവാങ്ങ്മൂലംനിയമത്തിന്‍റെ ഭാഗമായുളളതാണ് . എന്നിട്ടും അതിൽ വീഴ്ച വന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. 76 ലെ നിയമവും 2014 ലെ സത്യവാങ്മൂലവും ശക്തമായി നടപ്പാക്കണമെന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെടുന്നു.

സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്ന ഉത്തരവുണ്ടായിട്ടും അത് നടപ്പിലായോ എന്നത് പൊതുവിൽ പരിശോധിക്കപ്പെടേണ്ടതാണ്. സർക്കാർ ജീവനക്കാരുടെ കാര്യം മാത്രമല്ല പൊതുസമൂഹത്തിലും സ്ത്രീധനത്തിനെതിരെ കർശനമായ നടപടികളുണ്ടാകണം. 

2014 ൽ അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് കൊടുത്തിരുന്നു. 1961 ലെ ഗവൺമെന്‍റ് സർവെന്‍റ്സ് കോൺടാക്റ്റ് റൂളിലാണ് അതിന് നിയമപരമായ പ്രാബല്യമുളളത്. 1976 ലെ അമൻമെന്‍ഡിലുടെ സർക്കാ‍ർ ജീവനക്കാർ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാക്കിയതിന് കൂടുതൽ വ്യക്തത കൈവന്നു. ഈ നിയമത്തിൽ പരിഷ്കാരം വരുത്തിയാണ് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം എന്ന് 2014 ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ തീരുമാനിച്ചത്. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ വീഴ്ച വന്നുവെന്നതാണ് വിസ്മയ സംഭവം വ്യക്തമാക്കുന്നത്.


ഫേസ്ബുക്കിലെ 2014 ലെ കുറിപ്പ്

വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം. ഈ സത്യവാങ്‌മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത്‌ നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്‌.

(ഭർതൃവീട്ടിൽ ക്രൂരമർദനമേൽക്കുകയും വിസ്മയ മരിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. വിസ്‍മയുടെ ഭര്‍ത്താവ് കിരൺ സർക്കാ‍ർ ഉദ്യോഗസ്ഥനായിരുന്നു)


2021, ജൂൺ 9, ബുധനാഴ്‌ച

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നു.

 


കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകും.

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സുധാകരന്റെ നേതൃത്വത്തില്‍ അതു സാധ്യമാകുമെന്നു വിശ്വസിക്കുന്നു.

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെയും  ഹാർദവമായി അഭിനന്ദിക്കുന്നു. ഇവർക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.


#OcSpeaks

2021, ജൂൺ 8, ചൊവ്വാഴ്ച

പെട്രോൾ വില നൂറു കടന്നിട്ടും ഇടപെടുന്നില്ല ; സർക്കാരുകൾ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നു

 


പെട്രോള്‍ വില നൂറു രൂപ കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണ്. കഴിഞ്ഞ 37 ദിവസത്തിനിടയില്‍ 21 തവണ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരും നികുതിയിളവുപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാരും ഒരുപോലെ കുറ്റവാളികളാണ്. ഇത് വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി.

അന്താരാഷ്ട്രവിപണയില്‍ ബെന്‍റ് ഇനം ക്രൂഡിന് വില 71 ഡോളറാണ്. 2008ല്‍ യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായിരുന്നു വില. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇന്ധന വില കുറയ്ക്കും എന്നു വാഗ്ദാനം നല്കിയാണ്. പെട്രോളിന്‍റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്‍റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്‍റെ പ്രധാന ഘടകം. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 31.80 രൂപയായി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ ഇന്ധന വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്‍കി. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ 23 ദിവസം തുടര്‍ച്ചയായി മോദി സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിച്ചിരുന്നു. ഇന്ധനവില ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് വ്യക്തമാണ്.



2021, ജൂൺ 2, ബുധനാഴ്‌ച

'പൾസ് ഓക്സിമീറ്റർ ചലഞ്ചിന് ' മികച്ച പ്രതികരണം

 


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് റിലീഫ് @പുതുപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'പൾസ് ഓക്സിമീറ്റർ ചലഞ്ചിന് ' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈ പ്രതിസന്ധി കാലഘട്ടത്തിൽ കാരുണ്യത്തിന്റെ കരസ്പർശമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി ആളുകളാണ് ഈ ചലഞ്ചിൽ കൈകോർത്തത്.

ഈ ചലഞ്ചിലേക്ക് 100 പൾസ് ഓക്സിമീറ്ററുകൾ നൽകിയ ഡോ. ഡാനിഷ് സലിം, അതോടൊപ്പം ഈ ചലഞ്ചിൽ പങ്കാളികളായ വാകത്താനത്തെ ഊർജ്ജസ്വലരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കാനഡയിലെ മലയാളി കൂട്ടായ്മ, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണക്കാരായ ആളുകൾ, ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പൾസ് ഓക്സിമീറ്റർ ചലഞ്ചിൽ നിന്നും ലഭിച്ച ഓക്സിമീറ്ററുകൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസധനങ്ങൾ, CFLTC കൾ, DCC കൾ എന്നിവിടങ്ങളിലും ആശാ വർക്കറുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കും വിതരണം ചെയ്തു. ആവശ്യക്കാരിലേക്ക് ഓക്സിമീറ്ററുകൾ എത്തിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഈ നിമിഷം വരെ കോവിഡ് റിലീഫ് @പുതുപ്പള്ളിയുടെ ഭാഗമായി ആത്മാർഥമായി പ്രവർത്തിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..

#OcSpeaks 

2021, മേയ് 27, വ്യാഴാഴ്‌ച

ലക്ഷദ്വീപിലെ പരിഷ്‌കാരം: സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ അധിനിവേശം ദോഷകരം

 


ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണ്. ഇവ അടിയന്തരമായി പിന്‍വലിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കണം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പകരം ബിജെപി നേതാവും ഗുജറാത്തില്‍ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ രാഷ്ട്രീയതാത്പര്യങ്ങള്‍ പരിഗണിച്ച് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് പ്രക്ഷുബ്ധമായത്.

കുറ്റകൃത്യങ്ങള്‍ തീരെ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് ഏര്‍പ്പെടുത്തുക, എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരെ ജയിലിലടയ്ക്കുക തുടങ്ങിയ നടപടികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ക്വാറന്റൈന്‍ രീതികളില്‍ മാറ്റം വരുത്തിയതോടെ കൊറോണയും വ്യാപിക്കുകയാണ്.സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക, സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നത്.

ദീപില്‍ നിന്നുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ട തുറമുഖങ്ങളുടെ പട്ടികയില്‍ നിന്നു ബേപ്പൂരിനെ നീക്കിയതു കേരളത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.


#OcSpeaks

2021, മേയ് 22, ശനിയാഴ്‌ച

വി.ഡി സതീശന് ആശംസകൾ ...

 


ജനാധിപത്യപ്രക്രിയയിൽ ഏറ്റവും സുപ്രധാനമായ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വിഡി സതീശനെ നിയോഗിച്ച അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം സ്വാഗതാർഹമാണ്.

വിദ്യാർഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സതീശന് ജനാധിപത്യ കേരളത്തിന്റെ പൊതു ശബ്ദമായി മാറുമെന്ന് ഉറപ്പാണ്. ക്രിയാത്മക പ്രതിപക്ഷമായി ജനകീയ നിലപാടുകൾ ഏറ്റെടുത്തു നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി മുന്നോട്ട് പോകും.

വി.ഡി സതീശന്റെ പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായ  പിന്തുണ ഉണ്ടാകും.

#OCspeaks

വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു

 


എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചർച്ചയും  നടത്തിയിട്ടില്ല.

മറിച്ചുള്ള മാധ്യമ വാർത്തകൾ അസത്യമാണ്.

 കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങൾ  സത്യവിരുദ്ധമാണ്. അത് സംബന്ധിച്ച് ചർച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാൻ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ.  

ബോധപൂർവം സൃഷ്ടിക്കപ്പെട്ട വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു .

#OCspeaks

2021, മേയ് 14, വെള്ളിയാഴ്‌ച

ബി വി ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവം: രാജത്തിനാകെ ലജ്ജാകരം

 


കോവിഡ് മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ പ്രതികാര നടപടിയുടെ ഭാഗമായ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്. 

രോഗാതുരമായ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജീവൻ പോലും പണയപ്പെടുത്തി രാഷ്ട്രീയം നോക്കാതെ ജീവവായു എത്തിച്ച യുവ പോരാളിയാണ് ശ്രീനിവാസ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  ധാരാളം അഭിനന്ദനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. 

രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ നേരെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ വീഴ്ച്ചകൾ മറച്ചുവെക്കാനാണ് ഇത്തരം ദ്രോഹനടപടി. മനുഷ്യത്വ രഹിതമായ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ചിന്തിക്കുമെന്ന് എനിയുക്കുറപ്പുണ്ട്.

#OCspeaks

2021, മേയ് 3, തിങ്കളാഴ്‌ച

ഓക്സിജന്‍ ക്ഷാമം: കേന്ദ്ര സര്‍ക്കാർ സമ്പൂർണ പരാജയം

 


ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിന പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓക്‌സിജന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ മാത്രം അനേകർ നമ്മുടെ രാജ്യത്ത് മരിച്ച് വീഴുന്നു. ദിവസങ്ങളായി തുടരുന്ന ഈ സ്ഥിതി തടയാന്‍ ഇനിയും കൃത്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലായെന്നത് അതീവ ഗുരുതരമാണ്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി നേരിടുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജനുവേണ്ടിയുള്ള രോഗികളുടെയും അവരുടെ നിസ്സഹായരായ കുടുംബങ്ങളുടെയും ദുരനുഭവങ്ങള്‍ കരളലിയിപ്പിക്കുന്നു. ഈ ഗുരുതര അലംഭാവം കണ്ടുനില്‍ക്കാനാകാതെ ഒടുവില്‍ സുപ്രീംകോടതിയും ഹൈകോടതികളും ഇടപെട്ടിരുന്നു.

ഇന്ന് നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് കാരണം രാജ്യത്ത് കടുത്ത ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമുക്ക് ആവശ്യമായ ഓക്സിജന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണം. ഓക്സിജന്‍ കിട്ടാതെ ഒരു ഭാരതീയന്‍ പോലും മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പു നല്‍കേണ്ട സമയം കഴിഞ്ഞു.

2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യം !!

 


യുഡിഎഫിന് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾ എൽഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. 

 ഇപ്പോൾ പുറത്തുവരുന്ന "എക്സിറ്റ് പോൾ " ഫലങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകൾ.

 തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും . 

നമ്മൾ വിജയിച്ച് തിരിച്ചുവരും, തീർച്ച ...

2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കെ.എം.ചുമ്മാർസാർ: ആദർശ മുഖത്തിന്റെ ആൾരൂപം

 


കോൺഗ്രസ് പ്രസ്ഥാനത്തിലെ ആദർശമുഖത്തിന്റെ ആൾരൂപമായിരുന്നു കെ.എം.ചുമ്മാർസാർ. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്  വരെ അദ്ദേഹം പാർട്ടിക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടുകളും സഹിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തക്കുറിച്ചും ഗാന്ധിജി, നെഹ്റു, പട്ടേൽ തുടങ്ങി കോൺഗ്രസിന്റെ ഉജ്ജ്വല നേത്യനിരയെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങൾ ഇന്നും ഓർക്കുന്നുണ്ട്. പുതിയ തലമുറയ്ക്കും വരും തലമുറകൾക്കും ചരിത്രപുസ്തകം കൂടിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും  കുറിപ്പുകളും.

കെ.എസ്.യു പ്രവർത്തകനായി കോട്ടയത്ത് സജീവമായ കാലയളവിലാണ് ചുമ്മാർ സാറിനെ പരിചയപ്പെടുന്നത്. ഏറ്റവും ആദരവോടെയാണ് അന്ന് അദ്ദേഹത്തെ നോക്കി കണ്ടത്. പിന്നീട് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയപ്പോൾ കൂടുതൽ അടുത്ത് ഇടപഴകാൻ സാധിച്ചു. കെ.എ സ് .യു, യൂത്ത്കോൺഗ്രസ് ക്യാമ്പുകളിൽ അക്കാലത്ത് പതിവ് പ്രഭാഷകൻ ആയിരുന്നു ചുമ്മാർ സാർ. ചുമ്മാർ സാറിന്റെ ക്ലാസ്സ് ഇല്ലാതെ കെ.എസ്.യു. യൂത്ത് കോൺഗ്രസ് ക്യാമ്പുകളൊന്നും ആ കാലയളവിൽ ഉണ്ടായിട്ടില്ല. 

എം.എ ജോൺ, വയലാർരവി, എ.കെ.ആന്റണി, എ.സി.ജോസ് തുടങ്ങിയ നേതാക്കൾ  സംസ്ഥാന തലത്തിൽ നയിച്ച കാലഘട്ടത്തിൽ ചുമ്മാർ സാറിന്റെ നേത്യത്വത്തിൽ കുര്യൻ ജോയി, സി.ടി. കുരുവിള തുടങ്ങിയവർക്ക് ഒപ്പം കോട്ടയത്ത് പ്രവർത്തിച്ചത് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. ഒപ്പമുള്ളവർക്ക് വലിയ ആവേശമായിരുന്ന ചുമ്മാർ സാറിന് പാർട്ടിയോടുള്ള സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കില്ല. 

പാർട്ടിയിൽ ഔദ്യോഗികമായി അദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വരെ മാത്രമേ എത്തിയുള്ളൂ എങ്കിലും അതിനും അപ്പുറം കോൺഗ്രസിന്റെ സമുന്നതമായ ഒന്നാം നേതൃനിരയിൽ പോലും ആദരവ് പിടിച്ചു പറ്റിയ ചുമ്മാർ സാർ എല്ലാവരുടെയും ഗുരുസ്ഥാനീയനായ കോൺഗ്രസ് നേതാവ് ആയിരുന്നു. ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പോലും ആദരവ് ഏറ്റുവാങ്ങിയ അപൂർവമായ നേതാവായിരുന്ന ചുമ്മാർ സാർ. ഈ ആദരവിന് ഏറ്റവും അധികം അർഹനുമായിരുന്നു.  അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.




2021, ഏപ്രിൽ 11, ഞായറാഴ്‌ച

എന്‍എസ്എസിനെതിരേ സിപിഎം കടന്നാക്രമണം അപലപനീയം.

 


എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയം. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്.

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ല.


#OcSpeaks 

2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കൊലക്കത്തിയെടുത്ത് സിപിഎം വീണ്ടും

 


കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ ക്രൂരമായി വകവരുത്തിയ  സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നു.  

തെരഞ്ഞെടുപ്പ് പരാജയഭീതിയിലാണ്ട സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരേ    പോലീസ് കര്‍ശന നടപടി എടുക്കണം.  ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തുവന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. 

#OcSpeaks

2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

നുണകളുടെ ആവര്‍ത്തനം... രേഖകള്‍ സംസാരിക്കട്ടെ

 


നുണകളുടെ ആവര്‍ത്തനം... രേഖകള്‍ സംസാരിക്കട്ടെ

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍  ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്കിയത്.  അതുകൊണ്ട് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടുകയാണ് ഇനി അവ സംസാരിക്കും.


ക്ഷേമപെന്‍ഷന്‍

സാമൂഹിക നീതി വകുപ്പ് ക്ഷേമപെന്‍ഷനുകള്‍ 5 സ്ലാബുകളിലായി 1100 രൂപ വരെയാക്കിയ 2014 സെപ്റ്റംബര്‍ 10ലെ ഉത്തരവും  വാര്‍ധക്യകാല പെന്‍ഷന്‍ 1500 രൂപവരെയാക്കിയ 2016 മാര്‍ച്ച് ഒന്നിലെ ഉത്തരവും ഇതോടൊപ്പമുണ്ട്. യുഡിഎഫ് 600 രൂപയാണ് പെന്‍ഷന്‍ നല്കിയതെന്ന പ്രചാരണം ഇനിയെങ്കിലും നിര്‍ത്തുമല്ലോ.


പെന്‍ഷന്‍ മുടക്കി

പെന്‍ഷന്‍ മുടങ്ങിയതു സംബ്‌നധിച്ച് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് 26.4.2017ല്‍ നല്കിയ മറുപടി ഇതോടൊപ്പം.  ഇതനുസരിച്ച് 2014 നവം, ഡിസം, ജനു എന്നീ 3 മാസങ്ങളിലാണ് പെന്‍ഷന്‍ മുടങ്ങിയത്. 2015 ഫെബ്രു മുതല്‍ പെന്‍ഷന്‍ ബാങ്കിലേക്കു മാറ്റി. നേരത്തെ മണിഓര്‍ഡര്‍ വഴി പെന്‍ഷന്‍ വഴി വിതരണം ചെയ്തപ്പോള്‍ വലിയ കമ്മീഷന്‍ തുക വേണ്ടിവന്നതിനാലാണിത്. സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്ത പെന്‍ഷന്‍ തുക ലഭിക്കാതെ വന്നിട്ടുണ്ട് എന്നാണ് മന്ത്രി ഇതില്‍ പറയുന്നത്. സാങ്കേതിക കാരണങ്ങളെക്കാള്‍ രാഷ്ട്രീയകാരണങ്ങളായിരുന്നു. സഹ. ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥര്‍ മനപൂര്‍വം പെന്‍ഷന്‍ തുക വിതരണം ചെയ്തില്ല. 206 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ നല്കാന്‍ 246 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഇതോടൊപ്പം.


സൗജന്യ അരി

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരി യുഡിഎഫ് അതുപോലെ ആളുകള്‍ക്കു നല്കിയപ്പോള്‍ എല്‍ഡിഎഫ് ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ്   നിര്‍ത്തലാക്കി.


മെഡിക്കല്‍ കോളജ്

കോവഡ് ബാധിച്ച് 4658 പേരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 16 മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും മരണം  ഉണ്ടാകില്ലായിരുന്നു. യുഡിഎഫ് മെഡിക്കല്‍ കോളജുകളുടെ ബോര്‍ഡ് മാറ്റുക മാത്രമല്ല ചെയ്തത്. തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എല്ലാ ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുകയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ 100 എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് വേണ്ടെന്നു വച്ചത്.  ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്ത് ക്ലാസ് തുടങ്ങിയിട്ടാണു ഉപേക്ഷിച്ചത്.  കോന്നി, കാസര്‍കോഡ്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. ഭരണം തീരാറായപ്പോഴാണ് വയനാട് മെഡിക്കല്‍ കോളജിന് അനക്കംവച്ചത്.  കേരളത്തിന് സര്‍ക്കാര്‍ നിരക്കിലുള്ള  2500 എംബിബിഎസ്  സീറ്റ് നഷ്ടപ്പെട്ടു.  


കാരുണ്യ പദ്ധതി

മാണി സാര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കാരുണ്യ പദ്ധതിയ ഇല്ലാതാക്കിയതിനെക്കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫ് അതു പുനരാരംഭിക്കും.


ആശ്വാസകിരണം

ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക്  ഒരു വര്‍ഷത്തിലധികം ധനസഹായം നിലച്ചതിനെക്കുറിച്ചു മിണ്ടാട്ടമില്ല.


രാഷ്ട്രീയകൊലപാതകം

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ഇടതുനിലപാടിനെ സ്വാഗതം ചെയ്യുുന്നു. എന്നാല്‍ അരുംകൊലകള്‍ നടത്തിയെന്നു മാത്രമല്ല, കൊലയാളികളെ സംരക്ഷിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഖജനാവില്‍ നിന്നു ചെലവഴിക്കുകയും ചെയ്തു.


പിഎസ് സി നിയമനം

യുഡിഎഫിന്റെ  പിഎസ് സി നിയമനം 1, 50,353 ആണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ 2021 ജനു 12 ന് നിയമസഭയില്‍ നല്കിയ മറുപടി 1,54,386 ആണ്.  (രേഖ ഇതോടൊപ്പം). എല്‍ഡിഎഫ് പിഎസ്‌സി അഡൈ്വസിനെക്കുറിച്ചാണു പറയുന്നത്. ഒരാള്‍ക്ക് നിരവധി അഡൈ്വസ് കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ അതു നിയമനമായി കൂട്ടാന്‍ പറ്റില്ല.  


റബര്‍ സബ്‌സിഡി

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ട് യുഡിഎഫ് സര്‍ക്കാര്‍ 2015ലാണ് നടപ്പാക്കിയത്. പദ്ധതി ഇടതുസര്‍ക്കാര്‍ തുടരുകയും ചെയ്തു. സ്വഭാവികമായും കുടുതല്‍ തുക അനുവദിച്ചു. എന്നാല്‍ യുഡിഎഫ് നടപ്പാക്കിയപ്പോള്‍ റബര്‍ വില വെറും 80 രൂപയായിരുന്നു. അതുകൊണ്ട് 70 രൂപ വരെ സബ്‌സിഡി നല്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി.  


വന്‍കിട പദ്ധതികള്‍

വന്‍കിട പദ്ധതികളുടെ നീണ്ട പട്ടികയില്‍ ഒരെണ്ണമെങ്കിലും ഇടതുസര്‍ക്കാരിന്റേതായി ഉണ്ടോ?  യുഡിഎഫ് സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച ഗവണ്മെന്റാണിത്.


ബാറുകള്‍ പൂട്ടി

മദ്യത്തിനെതിരേയുള്ള ശക്തമായ ബോധവത്കരണം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് 29 ബാറുകള്‍ ഉണ്ടായിന്ന്  605ല്‍ ആയി കുതിച്ചുയര്‍ന്നത്.  ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയതും.  


ശബരിമല

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍ ആയതിനാല്‍ അഭിപ്രായം പറയുന്നത് വിശ്വാസികളുടെ മനസ് ഇളക്കും എന്നാണ് മറുപിടി.  യുവതീപ്രവേശത്തെ അനുകൂലിച്ച് ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. അതുമാത്രം വ്യക്തമാക്കിയാല്‍ മതി.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്

സാമ്പത്തിക വളര്‍ച്ചാ നിരക്ക് യുഡിഎഫ്  6.42 %ഉം എല്‍ഡിഎഫ്  5.28% ഉം ആണെന്നുള്ളതിന് സ്രോതസ് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനം എടുത്തിട്ട് ഓരോ വര്‍ഷത്തെയും  വളര്‍ച്ചാനിരക്ക് കണ്ടെത്തി  5 കൊണ്ട് ഹരിച്ചാല്‍ ഈ കണക്കു കിട്ടും. സിഎജി ഉപയോഗിക്കുന്ന അതേ ഫോര്‍മുല ഉപയോഗിച്ചാണ് ഈ കണക്ക്  കണ്ടെത്തിയത്.  

വിശ്വാസികളെ ചവിട്ടിമെതിച്ചതും യുവതീയുവാക്കള്‍ മുട്ടിലിഴഞ്ഞതും കൊലക്കത്തികള്‍ ഉയര്‍ന്നു താഴ്ന്നതും നീതിനിഷേധിക്കപ്പെട്ട അമ്മമാര്‍ നിലവിളച്ചതുമൊക്കെ കേരളം കണ്ടതാണ്. സത്യമേവ ജയതേ!


2021, ഏപ്രിൽ 4, ഞായറാഴ്‌ച

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.

 


ശരിയുടെ അഞ്ചു വര്‍ഷങ്ങളെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിച്ചവെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ, യുഡിഎഫ് സർക്കാരിന്റെ കാലത്തു ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ പല പദ്ധതികളും അട്ടിമറിച്ചു.

1.പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഒരുക്കുയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ യുഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നു ഇത്. എന്നാൽ ഇടത് സർക്കാർ പദ്ധതി അട്ടിമറിച്ചു.

2. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റുകൾ കൂടുതല്‍ ലഭിക്കുമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെലവുകുറഞ്ഞ 2500 മെഡിക്കൽ സീറ്റുകള്‍ നഷ്ടപ്പെട്ടു. സ്വാശ്രയഫീസ് ഇപ്പോള്‍ ഏഴു ലക്ഷമായി. സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി ഇത് 20 ലക്ഷമാക്കാനാണ് ഇടതു സർക്കാർ നീക്കം നടത്തുന്നത്.

3.നിശബ്ദതയുടെ ലോകത്ത് നിന്ന് കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രുതി തരംഗം പദ്ധതി ആവിഷ്കരിച്ചത്. സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായ പദ്ധതി യുഡിഎഫ് കാലത്തു മൊത്തം 652 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സർജറി നടത്തി. എൽ ഡി എഫ് സർക്കാരിന്റെ കാലത്തു നടത്തിയത് 391സർജറികൾ മാത്രം.

4. പേര് അന്വർഥമാക്കും വിധത്തിൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പകർന്നത് കാരുണ്യ പദ്ധതിലൂടെ യുഡിഎഫ് 1.42 ലക്ഷം രോഗികൾക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കാരുണ്യ പദ്ധതി നിർത്തലാക്കുകയും, ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

5. കഴിഞ്ഞ യുഡിഎഫ് സർക്കാർ 595 ഇനം മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ നല്കി. 18 വയസുവരെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്കി. എല്ലാ കുടുംബങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയും മരുന്നും സുകൃതം പദ്ധതിയിലൂടെ സൗജന്യമായി നല്കി.

6. യുഡിഎഫ് കാലത്തു നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ മൊത്തം 683 പേർക്ക് അവയവ ശസ്ത്രക്രീയ നടത്തി. എൽ ഡി എഫ് സർക്കാരിന് വെറും 269 പേർക്ക് മാത്രമേ അവയവ ശസ്ത്രക്രീയ നടത്താനായുള്ളു.

7. 2016-ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 2015-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.

യുഡിഎഫ് സർക്കാരിന്റെ കാലത്തു ദേശീയ തലത്തിൽ ജനശ്രദ്ധ ആകർഷിച്ച എയർ ആംബുലൻസ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ അട്ടിമറിച്ചു, കോടികൾ മുടക്കി വിലക്കെടുത്ത പി ആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.


#നാട്_നന്നാകാൻ_യുഡിഎഫ് #Election2021 #OommenChandy #OcSpeaks

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.

 


അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു.  ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും. 


1  ക്ഷേമപെന്‍ഷന്‍

യുഡിഎഫ്

--------------

800 രൂപ  മുതല്‍ 1500 രൂപ വരെ മുന്‍സര്‍ക്കാര്‍ 14 ലക്ഷം നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.

എല്‍ഡിഎഫ്

----------------

1000 മുതല്‍ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സിപിഎം  മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ്  പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍ഡിഎഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നല്കിയത്.  അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.


2  സൗജന്യ അരി

യുഡിഎഫ്

-------------

യുഡിഎഫ് എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എപിഎല്‍കാര്‍ക്ക് 8.90 രൂപ.   ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.

എല്‍ഡിഎഫ്

----------------

സൗജന്യ അരി നിര്‍ത്തലാക്കി. ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ്   നിര്‍ത്തലാക്കി.

 

3  മെഡിക്കല്‍ കോളജ്

യുഡിഎഫ്

-------------

40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി വർധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു, പക്ഷെ ഇടതു സർക്കാർ അവ നിർത്തലാക്കി. 30 വര്‍ഷത്തിനുശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.

എല്‍ഡിഎഫ്

----------------

യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്,  കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു.  കേരളത്തിന് പ്രതിവര്‍ഷം 500 എംബിബിഎസ്  സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു.  മെഡിക്കല്‍ സ്വാശ്രയഫീസ്  ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.


4  കോക്ലിയര്‍ ഇംപ്ലാന്റേഷന്‍

യുഡിഎഫ് -652

--------------


എല്‍ഡിഎഫ് - 391

-----------------



5  കാരുണ്യ പദ്ധതി

യുഡിഎഫ്

--------------

കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക്  രണ്ട് ലക്ഷം രൂപ വരെ നല്‍കി.

എല്‍ഡിഎഫ്

----------------

എല്‍ഡിഎഫ് കാരുണ്യ പദ്ധതി ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി.   കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

 

6  ആശ്വാസകിരണം

യുഡിഎഫ്

-------------

ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക്  സാമൂഹിക സുരക്ഷാമിഷന്‍  മുഖേന ധനസഹായം.

എല്‍ഡിഎഫ്

-----------------

ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക്  13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍  കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും  അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍  മരിച്ച കുട്ടികള്‍ക്കും നല്കുന്ന ധനസഹായം നിലച്ചു.


7  മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി

യുഡിഎഫ് - 683

എല്‍ഡിഎഫ് - 269


8 വന്‍കിട പദ്ധതികള്‍

യുഡിഎഫ്

--------------

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു. സ്മാര്‍ട്ട് സിറ്റി  ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു. സ്പീഡ് റെയിലിനു   പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.  

എല്‍ഡിഎഫ്

----------------

യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല. വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു. സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല. ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.

 

9  രാഷ്ട്രീയകൊലപാതകം

യുഡിഎഫ്

--------------

11 രാഷ്ട്രീയ കൊലപാതകങ്ങള്‍.  


എല്‍ഡിഎഫ്

-----------------

38 രാഷ്ട്രീയകൊലപാതകങ്ങള്‍.  6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.

 

10  പിഎസ് സി നിയമനം

യുഡിഎഫ്

--------------

1,76,547 നിയമനങ്ങള്‍. ഇതില്‍  പിഎസ് സി നിയമനം മാത്രം 1,58,680.   റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.

എല്‍ഡിഎഫ്

----------------

പിഎസ് സി അഡൈ്വസ് - 1,55,544.  ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ്  നീട്ടി.   പിഎസ് സി പരീക്ഷയില്‍ കോപ്പിയടിയും   നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.


11 റബര്‍ സബ്‌സിഡി

യുഡിഎഫ്

--------------

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക്  300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.

എല്‍ഡിഎഫ്

----------------

2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി.  ഇനി താങ്ങുവില 250 രൂപ.

 

12 ബൈപാസുകള്‍

യുഡിഎഫ്

--------------

കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന്  50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ്

----------------

2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.


13 പാലങ്ങള്‍

യുഡിഎഫ്

--------------

1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.

എല്‍ഡിഎഫ്

-----------------

ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി


14 എല്ലാവര്‍ക്കും പാര്‍പ്പിടം

യുഡിഎഫ്

--------------

4,43,449 വീടുകള്‍ നിര്‍മിച്ചു.

എല്‍ഡിഎഫ്

-----------------

രണ്ടരലക്ഷം വീടുകള്‍ നല്കി.

 

15  ജനസമ്പര്‍ക്കം

യുഡിഎഫ്

--------------

മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.

എല്‍ഡിഎഫ്

----------------

ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും  ഉപരോധിച്ചു.  ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.


16  പട്ടയവിതരണം

യുഡിഎഫ്    1.79 ലക്ഷം

എല്‍ഡിഎഫ് 1.76 ലക്ഷം


17  ശബരിമല

യുഡിഎഫ്

---------------

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.  

എല്‍ഡിഎഫ്

----------------

യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.


18 പൊതുമേഖലാ സ്ഥാപനങ്ങള്‍

യുഡിഎഫ്

--------------

യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം

എല്‍ഡിഎഫ്

----------------

പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ.  പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.


19  പ്രവാസകാര്യം

യുഡിഎഫ്

--------------

ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865  മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.

എല്‍ഡിഎഫ്

----------------

കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.


20  പൊതുകടം

യുഡിഎഫ്

--------------

2016ല്‍ കേരളത്തിന്റെ പൊതുകടം 1,57,370  കോടി രൂപ. കടവര്‍ധന 76%

എല്‍ഡിഎഫ്

-----------------

യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85  കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി.  കടവര്‍ധന 108% വര്‍ധന.


21 സാമ്പത്തിക വളര്‍ച്ചാ നിരക്ക്

യുഡിഎഫ് 

--------------

5 വര്‍ഷം 2011-16

ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %

എല്‍ഡിഎഫ് 

----------------

5 വര്‍ഷം 2016- 21

ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ  ഒരു വൻകിട പദ്ധതികൾ പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.


#OcSpeaks | #Elections2021 | #KeralaElections2021