UDF

2015, ഫെബ്രുവരി 7, ശനിയാഴ്‌ച

നിറവ്‌ പദ്ധതി പുതുപ്പള്ളിയിലും



മണ്ണ്‌ പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നിറവ്‌ പദ്ധതിയുടെ ഉദ്‌ഘാടനം വാകത്താനത്ത്‌ നിര്‍വ്വഹിച്ചു. 

കൃഷിയിലൂടെ ഗുണകരമായ ജീവിതം നയിക്കുന്നതിന്‌ പുതിയ തലമുറയെ പ്രാപ്‌തമാക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശം. നിറവ്‌ പദ്ധതി കോട്ടയം, പാലക്കാട്‌, തൃശൂര്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലങ്ങളിലാണ്‌ നടപ്പാക്കുന്നത്‌. മണ്ണുപരിശോധനയെ അടിസ്ഥാനമാക്കിയുള്ള വളപ്രയോഗത്തിലൂടെ കിഴങ്ങ്‌ വിളകള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി ഇനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണ്‌ എന്നിവയാണ്‌ പദ്ധതിയിലുള്ളത്‌. പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക സഹായവും കിഴങ്ങ്‌ കൃഷി ചെയ്യുന്നവര്‍ക്ക്‌ നടീല്‍ വസ്‌തുക്കളും നല്‍കും. പദ്ധതിയിലെ കര്‍ഷകരുടെ കൃഷിഭൂമി പരിശോധിച്ച്‌ സൂക്ഷ്‌മ വളപ്രയോഗം നടത്തുന്നതിനുള്ള സഹായവും ലഭ്യമാക്കും.