UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മാർച്ച് 31, തിങ്കളാഴ്‌ച

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നു നേരത്തെ തന്നെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയപ്പോള്‍, ഒരു പൗരനെന്ന നിലയില്‍ എന്നെ കേള്‍ക്കാതെയാണ്‌ അതു നടത്തിയത്‌. എന്നെ കേള്‍ക്കാന്‍ അവസരം നല്‌കണമായിരുന്നു. എങ്കിലും പരാതിയില്ല. കോടതിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ല. ഏതു കാര്യവും സംബന്ധിച്ച്‌ തുറന്ന അന്വേഷണം നടക്കണം. ജുഡീഷ്യല്‍ കമ്മീഷനോ, കോടതിയോ, ജനകീയ കോടതിയോ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ ഈ വിഷയം ഉണ്ട്. ജനകീയ കോടതി വിധി പറയട്ടെ.

ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നഷ്‌ടപ്പെട്ടപ്പോള്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാരിന്റെ ചെലവില്‍ ലക്ഷങ്ങള്‍ വിനിയോഗിച്ച്‌ ഡല്‍ഹിയില്‍ നിന്ന്‌ പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടുവന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന്‌ ഞാന്‍ ഒരു രൂപ പോലും സിബിഐ അന്വേഷണം തടയാന്‍ വിനിയോഗിച്ചിട്ടില്ല. മറിച്ച്‌, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്‌. കടകംപള്ളി ഭൂമികേസ്‌ ആദ്യം ഉണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്‌ണനായിരുന്നു ആഭ്യന്തരമന്ത്രി. ഈ ക്രിമിനല്‍ കേസ്‌ അദ്ദേഹം 2011ല്‍ സിവില്‍ കേസാക്കി റഫര്‍ ചെയ്‌തു കളഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌. കരിങ്കൊടി കാട്ടുക, സെക്രട്ടേറിയറ്റ്‌ വളയുക, കല്ലെറിയുക, ഉപരോധിക്കുക തുടങ്ങിയ എല്ലാവിധ പ്രാകൃത സമരമുറകളും അവര്‍ പ്രയോഗിച്ചു. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കും. ജനങ്ങളുടെ മുന്നില്‍ ഒരു തുറന്ന പുസ്‌കമായി താന്‍ കഴിഞ്ഞ അമ്പതു വര്‍ഷവും പൊതുരംഗത്തുണ്ട്. ഏറ്റവും വലുത്‌ മന:സാക്ഷിയാണ്‌. അതിനു മുമ്പില്‍ ഉത്തമബോധ്യത്തോടെ നില്‌ക്കാന്‍ കഴിയുന്നു എന്നതാണ്‌ എന്റെ ശക്തി.


2014, മാർച്ച് 26, ബുധനാഴ്‌ച

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും - ഉമ്മന്‍ചാണ്ടി


കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പോടെ സി.പി.എം. ത്രിപുരയില്‍ മാത്രമൊ തുങ്ങുന്ന പാര്‍ട്ടിയായി മാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഉളിയത്തടുക്കയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ.കാലത്ത് സി.പി.എമ്മിന് ദേശീയതലത്തില്‍ അംഗീകാരമുണ്ടായിരുന്നു. അത് കാരാട്ടും കൂട്ടരും ചേര്‍ന്ന് കളഞ്ഞുകുളിച്ചു. ബി.ജെ.പി.യുമായിേച്ചര്‍ന്ന് അവര്‍ യു.പി.എ. സര്‍ക്കാറിനെ വീഴ്ത്താന്‍ നോക്കി. സര്‍ക്കാറല്ല സി.പി.എമ്മായിരുന്നു വീണത്. പശ്ചിമബംഗാളില്‍ സി.പി.എം. ഇല്ലാതായി. വരുന്ന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ത്രിപുരയില്‍ മാത്ര മൊതുങ്ങിക്കഴിയുന്ന പാര്‍ട്ടിയായി സി.പി.എം. മാറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നരേന്ദ്ര മോദിയെയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ മണ്ഡലം തീരുമാനിക്കാന്‍ മാത്രം അവരെടുത്തത് ഒരാഴ്ചയാണ്. വിഭാഗീയതയും വര്‍ഗീയകലാപവുമാണ് മോദിയുടെ നേട്ടവും പാരമ്പര്യവും. യു.ഡി.എഫ്. നേതാക്കളായ ചെര്‍ക്കളം അബ്ദുള്ള, പി.ഗംഗാധരന്‍ നായര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2014, മാർച്ച് 24, തിങ്കളാഴ്‌ച

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനം വിജയം

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനം വിജയം


മുണ്ടക്കയം: കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനമനവും വിജയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ്്് പ്രചാരണം ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ജനപങ്കാളിത്തത്തോടെയാവണം. കമ്മീഷന്‍ വായുമാര്‍ഗത്തിലാണ് പരിസ്ഥിതി പഠിച്ചെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ 123 പഞ്ചായത്തിലെയും പ്രസിഡന്റുമാരില്‍നിന്ന്്് പ്രദേശത്തെ സാഹചര്യം പഠിച്ചാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിന് മാത്രം ഇളവ് കിട്ടിയത് കര്‍ഷകവികാരം മനസ്സിലാക്കിയതുകൊണ്ടാണ്. 

ടി.പി.ചന്ദ്രശേഖന്‍ വധത്തോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പാഠം പഠിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഇതിന്റെ തനിയാവര്‍ത്തനമാണ് തൃശ്ശൂരിലെ സംഭവം. യു.ഡി.എഫ്. സര്‍ക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നതിന് തെളിവാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനപങ്കാളിത്തം കുറയുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ജില്ലയാണ് ഇടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം


പെരുവന്താനം(ഇടുക്കി): ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും മൂലമാണെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയ വി.എസ്സിന് ഒടുക്കം തന്റെ തന്നെ നിലപാട് മാറ്റേണ്ടിവന്നു. വി.എസ്. നിലപാട് മാറ്റിയാലും കേരളത്തിലെ ജനങ്ങളുടെനിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരുക്കുമെന്നു പറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.ര ാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പറയുന്നത് അതിനര്‍ത്ഥം ജനസമ്മിതിയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതാണ്. അക്രമരാഷ്ട്രീയം ജനങ്ങള്‍മടുത്തിരിക്കുന്നു. ടി.പി.വധത്തിനുശേഷവും പക്ഷേ, സി.പി.എം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് തൃശ്ശൂര്‍ പെരിഞ്ഞനത്ത് സി.പി.എം. നേതാക്കളുടെ ഗുണ്ടാസംഘം ആളുമാറി നിരപരാധിയായ
യുവാവിനെ കൊന്നത്. ഇതിനെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും കഴിഞ്ഞതോടെ മലയോര കര്‍ഷകരുടെ ആശങ്കകളെല്ലാം നീങ്ങി. ഒരാളുടെപോലും വീടും കൃഷിയിടവും പരിസ്ഥിതിലോല മേഖലയില്‍ വരുന്നില്ല. അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ ഇനിയും പരാതിയുണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച പെരുവന്താനം മുതല്‍ വാഴക്കുളംവരെ മണ്ഡലത്തിലെ ഒമ്പതിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

2014, മാർച്ച് 20, വ്യാഴാഴ്‌ച

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി



പരിസ്ഥിതിലോല മേഖല: വിജ്ഞാപനം ഗസറ്റില്‍

തൊടുപുഴ* പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അവകാശം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഉള്‍പ്പടെ 3115 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കൈക്കൊണ്ടതാണ്. അതുകൊണ്ട് ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പു ചട്ടലംഘനമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നപ്പോള്‍ത്തന്നെ ജനം യുഡിഎഫിന്റെ വിജയം ഉറപ്പിച്ചു. ടി.പി. വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനെപ്പോലും കാണിച്ചില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താനും അതു പ്രസിദ്ധീകരിക്കാനും സിപിഎം തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി മാറി നിന്ന പി.ടി. തോമസ് എംപിയുടെ മനോഭാവം മാതൃകാപരമാണ്. പി.ടി. തോമസിനെയും പീതാംബരക്കുറുപ്പിനെയും സംഘടനാരംഗത്തു പ്രയോജനപ്പെടുത്താനാണു ഹൈക്കമാന്‍ഡ് തീരുമാനം. പി.ടി. തോമസിനെ ഇടുക്കിയില്‍നിന്നു കാസര്‍കോട്ടേക്കു നാടുകടത്തിയെന്നുള്ള പ്രചാരണം തെറ്റാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തോടൊപ്പം മറ്റൊരു മണ്ഡലത്തിന്റെയും ചുമതല ഏല്‍പ്പിക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പി.ടി. തോമസ് കാസര്‍കോട്ട് പ്രചാരണത്തിനു പോയത്. ബിജെപിയിലെ തീവ്രവാദികളുടെ പ്രതിനിധിയാണു നരേന്ദ്രമോദി. രാഷ്ട്രീയ സ്ഥിരതയും മതേതരത്വ സംരക്ഷണവുമാണു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ആരും എങ്ങോട്ടും നാടുകടത്തിയിട്ടില്ലെന്നു തുടര്‍ന്നു പ്രസംഗിച്ച പി.ടി. തോമസ് എംപി പറഞ്ഞു. ഡീന്‍ കുര്യാക്കോസിനു വേണ്ടി ഇടുക്കിയുടെ ഏഴു മണ്ഡലങ്ങളിലും കൊടുങ്കാറ്റു പോലെ പ്രചാരണത്തിനിറങ്ങും. ഇടുക്കി മണ്ഡലത്തില്‍ ചാവേറിനെപ്പോലെ ഉണ്ടാകുമെന്നും എംപി പറഞ്ഞു. മന്ത്രിമാരായ പി.ജെ. ജോസഫ്, കെ. ബാബു, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2014, മാർച്ച് 19, ബുധനാഴ്‌ച

ശ്രീ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നത് കേൾക്കു....






അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പ്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും എന്ന് ഉമ്മൻ ചാണ്ടി.

മറ്റുള്ളവരെ അപമാനിച്ചും അവഹേളിച്ചും തെറ്റിദ്ധാരണ പരതിയുമാണ് എല് ഡി എഫ് വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി. അത് സഹിഷ്ണതയുടെ ലക്ഷണം അല്ല എന്നും ഉമ്മൻ ചാണ്ടി.

മനുഷ്യ സ്നേഹി ആയ മുഖ്യമന്ത്രി സംസ്കാര സംബനൻ ആയ മുഖ്യമന്ത്രി വെറും വോട്ടിനു വേണ്ടി മാത്രമല്ല ജനം എന്ന് തെളിയിച്ച മുഖ്യമന്ത്രി അതാണ് ഉമ്മൻ ചാണ്ടി

ഒരു നല്ല നാളെക്കായി ലോകസഭ തിരെഞ്ഞെടുപ്പിൽ യു ഡി എഫിനെ വിജയിപ്പിക്കുക

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്



തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ വെബ്‌സൈറ്റായ oommenchandy.net നിലവില്‍ വന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികള്‍, ഫോട്ടോകള്‍, വീഡിയോ ചിത്രങ്ങള്‍, യു. ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ചിത്രങ്ങളും എന്നിവ സൈറ്റിലുണ്ട്. oommenchandy.official എന്ന ഫെയ്‌സ് ബുക്കിലും ഇവ ലഭ്യമാണ്.

സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി

സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി-മുഖ്യമന്ത്രി


അങ്കമാലി: തൊഴിലാളികളുടെയും പാവങ്ങളുടെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. അങ്കമാലിയില്‍ നടന്ന ചാലക്കുടി ലോക്‌സഭ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന സിപിഎം ജനവികാരം ഉള്‍ക്കൊള്ളുന്നില്ല. കലാപരാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതിനുള്ള അവസരമായി ജനം ഈ തിരഞ്ഞെടുപ്പിനെ കാണും.

ജനമധ്യത്തിലേക്ക് ഇറങ്ങാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് സിപിഎം സ്വതന്ത്രരുടെ പിന്നാലെ പോയത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവന്നപ്പോള്‍ത്തന്നെ യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളും വിജയിക്കുമെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു-ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുപിഎയ്ക്കുമാത്രമേ കേന്ദ്രത്തില്‍ ഉറച്ചസര്‍ക്കാര്‍ ഉണ്ടാക്കാനാകൂ. ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത് ചതുരംഗക്കളിയാണ്. ദിവസം ചെല്ലുന്തോറും യുപിഎയുടെ ഗ്രാഫ് ഉയരുകയാണ്. കരുതലും വികസനവും നടപ്പാക്കിയ സര്‍ക്കാറിനെ വിലയിരുത്താനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും കൊലപാതക രാഷ്ട്രീയത്തിന് മറുപടികൊടുക്കാനുള്ള അവസരമായിക്കൂടി തിരഞ്ഞെടുപ്പിനെ കാണണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോഴേ യു.ഡി.എഫ്. ജയിച്ചു

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോഴേ യു.ഡി.എഫ്. ജയിച്ചു- മുഖ്യമന്ത്രി


തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞപ്പോഴേ യു.ഡി.എഫ്. വിജയിച്ച പ്രതീതിയാണെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. ജില്ലാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു പക്ഷത്തിന് എല്ലായിടത്തും സ്ഥാനാര്‍ത്ഥിയുണ്ടാകുമോ എന്നുവരെ ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നു. കോട്ടയത്ത് വിപ്പുകൊടുത്താണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത് -മുഖ്യമന്ത്രി പരിഹസിച്ചു.

സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യരായവര്‍ ഇല്ലാത്തതിനാല്‍ മറ്റു പാര്‍ട്ടിയില്‍ പെട്ടവരെ ഓടിച്ചിട്ടു പിടിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. സി.പി.എമ്മിനെ ജനങ്ങള്‍ വെറുത്തുകഴിഞ്ഞു. ടി.പി. വധത്തോടെ പാര്‍ട്ടിയുടെ തനിനിറം പുറത്തുവരികയായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

2014, മാർച്ച് 18, ചൊവ്വാഴ്ച

“Wrecked creature” not a word in Congress man’s dictionary, says Chandy

“Wrecked creature” not a word in Congress man’s dictionary, says Chandy

Thrissur: Chief Minister Oommen Chandy on Monday said that the Congress men and the UDF workers should not have a word like “wrecked creature” in their dictionary, in an obvious warning to Congress legislator V T Balram.
The chief minister was apparently cautioning the Thrithala MLA for his Facebook post targeting a local bishop Mathew Anikuzhikkattil with the remarks while inaugurating an election campaign here.
“Broadmindedness is a policy of the Congress and the UDF. Those who support the front have the right to criticise too. If the criticism is meaningful, we should correct it and go ahead. Else, we should make them understand the matter,” Chandy said.
“I have faced sharp criticism from accomplices throughout my tenure in politics. I have never thought that was to weaken me. Criticism should be taken in its spirit. Nobody is unquestionable,” said the chief minister.
He added that the Congress would face the fate of the CPI-M in future if they showed intolerance.
Balram’s Facebook outburst towards the bishop was following his unfriendly approach towards Congress candidate Dean Kuriakose.
The issue started when Congress candidate for Idukki, Dean Kuriakose, called on the Bishop Saturday seeking his blessings. During the meeting, the Bishop said political leaders visit him when elections are round the corner but forget about their commitments when in power.
Balram posted on Facebook that it is a common courtesy to behave decently when someone approaches you seeking votes. And it is a pity that there are wrecked creatures who shoo away those who come to their home.
Fearing that the Congress legislator’s comment would adversely hit party prospects in Idukki, Congress state president V M Sudheeran warned that leaders should be cautious while making comments. Balram came under fire at the party election committee meeting, where Sudheeran assured the members that he would discipline the young legislator.
When his reaction was sought on the controversy, Chief Minister Oommen Chandy told reporters that he did not think Balaram would have made such a comment. Chandy, however, added that Balaram would be censured if he had made adverse remarks against the Bishop.

അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം

അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം
-ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനഹിതത്തിന് എതിരായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സി.പി.എം ജനങ്ങളില്‍ നിന്ന് അകന്നുകഴിഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താനായി നെട്ടോട്ടമോടേണ്ടി വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ഇടതുമുന്നണി ഇത്രയും വിഷമിച്ച സന്ദര്‍ഭം മുമ്പ് ഉണ്ടായിട്ടില്ല. ഒട്ടേറെപ്പേരെ ഒടിച്ചിട്ടുപിടിച്ചാണ് സ്ഥാനാര്‍ഥികളാക്കിയത്. ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇതൊരു അനുഭവപാഠമാകണം. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ തയാറായാല്‍ ജനങ്ങള്‍ ഒപ്പമുണ്ടാകില്ലെന്നറിയണം. ടി.പി. വധക്കേസിലെയും ഷുക്കൂര്‍ വധക്കേസിലെയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നപ്പോള്‍ കരുതി സി.പി.എം തെറ്റുതിരുത്തുമെന്ന്. പക്ഷേ അതുണ്ടായില്ല. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് താത്പര്യമില്ലാത്ത സമരങ്ങള്‍ നടത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അപഹാസ്യരായി. ജനപ്രിയ പരിപാടികളുമായാണ് കഴിഞ്ഞ പത്തുവര്‍ഷം യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുപോയത്. കേന്ദ്രത്തില്‍ രാഷ്ട്രീയ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ യു.പി.എക്ക് മാത്രമേ കഴിയൂ. കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാരും കേരളത്തില്‍ ജനഹിതം മാനിക്കുന്ന സര്‍ക്കാരുമാണ് വേണ്ടത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനമനഃസാക്ഷിയുടെ അംഗീകാരം കിട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തുമെന്ന് കെ.പി.സി. സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് സി.പി.എമ്മിന് ഖദറിനോട് താത്പര്യം തോന്നിയതില്‍ സന്തോഷമുണ്ടെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി

കോണ്‍ഗ്രസ് വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി - ഉമ്മന്‍ചാണ്ടി


കോട്ടയം:കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് വിയോജിക്കാനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിന് അതെല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയുണ്ട്. കോണ്‍ഗ്രസ് ആരുടെയും കുത്തകയല്ല. വിമര്‍ശം ശരിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ്. സഹിഷ്ണുതയില്ലാത്ത പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍ നിലനില്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'നിലപാട്-2014' മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് ശകാരിച്ചതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡീന്‍ കുര്യാക്കോസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് പരാതിയുമില്ല. സമുദായനേതാക്കള്‍ക്കും രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കും വോട്ടില്ലേയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നും ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മുന്നണിയിലെ ഒരുകക്ഷിയോടും കോണ്‍ഗ്രസ് മേധാവിത്വ മനോഭാവം കാട്ടില്ല. സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. അതില്‍ ഒരു തെറ്റും കാണുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും ചോദിക്കുന്നത്രയും കൊടുക്കാന്‍ കഴിയില്ല. ഇടുക്കിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സിനെ അക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

താനുദ്ദേശിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് പി.സി.ചാക്കോ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ചാക്കോയും ധനപാലനും മണ്ഡലംമാറിയത് പരസ്​പര സമ്മതത്തോടെയാണ്. ഇക്കാര്യത്തില്‍ ചാക്കോ വാശി കാണിച്ചിട്ടില്ല.

കസ്തൂരിരംഗന്‍ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തെന്ന് സര്‍ക്കാരിന് അഭിമാനമുണ്ട്. എന്തുകൊണ്ട് കേരളത്തിനുമാത്രം ഇളവ് എന്ന് ചോദ്യമുയരുന്നത് ഫലത്തില്‍ സര്‍ക്കാരിനുള്ള അഭിനന്ദനമാണ്. ഇപ്പോഴത്തെ ആശങ്ക യഥാര്‍ഥത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ കാര്യത്തിലാണ്. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും പരമ്പരാഗത തീരദേശവാസികള്‍ക്കും നിയമത്തില്‍ ഇളവ് ലഭിച്ചേതീരൂ.

തിരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും. സോളാര്‍ വിഷയമടക്കം എന്തും പ്രചാരണ വിഷയമാകുന്നതിനെ ഭയപ്പെടുന്നില്ല.

യു.പി.എ. സര്‍ക്കാര്‍ നടപ്പാക്കിയത് ചരിത്രംകുറിച്ച നിയമങ്ങളാണ്. പക്ഷേ, അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ അവയ്ക്ക് അര്‍ഹിച്ച പ്രചാരംകിട്ടാതെ പോയി. അഴിമതി ആരോപണം വന്നപ്പോള്‍ ഒളിച്ചോടാനല്ല അന്വേഷണംനടത്തി നിയമത്തിന് മുന്നില്‍ കൊണ്ടവരാനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ആര്‍.എസ്.പിയെ മുന്നണിയില്‍ എടുത്തത് യു.ഡി.എഫ്. ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

അബ്ദുള്ളക്കുട്ടി വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകും. ആരെയും നിയമംവിട്ട് സംരക്ഷിക്കില്ല.

തിരഞ്ഞെടുപ്പില്‍ റെക്കോഡ് വിജയം നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2014, മാർച്ച് 17, തിങ്കളാഴ്‌ച

മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്ത ഇടതുമുന്നണി

മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്ത ഇടതുമുന്നണി

കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും വിയോജിപ്പു പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കൈകാര്യംചെയ്യും. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം 'നിലപാട് 2014 പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആത്മവിശ്വാസമില്ലാത്ത ഇടതുനേതാക്കള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുകയാണ്. യുഡിഎഫിനെ എതിര്‍ക്കുന്ന ഇടതുമുന്നണിയുടെ നില അവരുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തന്നെ പ്രതിഫലിക്കുകയാണ്. ജനവികാരംമാനിക്കാന്‍ സിപിഎമ്മിനും, ഇടതുമുന്നണിക്കും സാധിക്കുന്നില്ല. ടിപി വധം സിപിഎമ്മിനുമേല്‍ തീരാകളങ്കമാണ്. പാഠംപഠിക്കാത്ത പാര്‍ട്ടിയുടെ മുഖം ഓരോദിവസവും ജനങ്ങള്‍ക്കുമുന്നില്‍ വികൃതമാകുകയാണ്. കഴിഞ്ഞദിവസം തൃശൂരില്‍ കണ്ടത് ഇതിന്റെ ബാക്കിപത്രമാണ്.

സമുദായനേതാക്കളും വോട്ടവകാശം ഉള്ളവരാണ്. അവര്‍ക്കു തൊട്ടുകൂടായ്മയില്ല. ഇടുക്കി ബിഷപ്പിനെതിരെ വി.ടി. ബല്‍റാം എംഎല്‍എ നികൃഷ്ടജീവി പ്രയോഗം നടത്തുമെന്നു കരുതുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബല്‍റാമിനോടു വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

   ഇടുക്കിയില്‍ മത്സരിക്കുന്നതിനു പി.ടി. തോമസിന് അയോഗ്യതയൊന്നുമില്ല. തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹംതന്നെയാണു സന്നദ്ധത പ്രകടിപ്പിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ഥിയാകുന്നതിനെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇടുക്കി ബിഷപ് മോശമായി പെരുമാറിയെന്ന് ഒരിടത്തും ഡീന്‍ കുര്യാക്കോസ് പറഞ്ഞിട്ടില്ല. 

ഇടുക്കി സീറ്റ് വേണമെന്നു ചര്‍ച്ചയ്ക്കിടയില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സിറ്റിങ്‌സീറ്റ് വിട്ടു നല്‍കാനുള്ള പ്രായോഗികബുദ്ധിമുട്ടു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴി കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മുന്നണിവിടാന്‍ ഗൗരിയമ്മ മാസങ്ങള്‍ക്കുമുന്‍പു തന്നെ തീരുമാനിച്ചിരുന്നതാണ്. ഇവര്‍ ഇതുസംബന്ധിച്ചു പ്രഖ്യാപനവും നടത്തിയിരുന്നതാണ്. അതിനു തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    മണ്ഡലം മാറണമെന്ന ആഗ്രഹം പി.സി. ചാക്കോ തന്നെ വ്യക്തമാക്കുകയായിരുന്നു. കെ.പി. ധനപാലനും ഇത് അംഗീകരിച്ചു. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. കേരളത്തിനു മാത്രം ഇളവുനല്‍കിയതിനെതിരെയാണ് ഇപ്പോള്‍ രാജ്യമാകെ പ്രചാരണം നടക്കുന്നത്. ഇത് സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം നേട്ടോട്ടം ഓടേണ്ടിവന്നെന്ന് ഉമ്മന്‍ ചാണ്ടി


സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം നേട്ടോട്ടം ഓടേണ്ടിവന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സിപിഎം ഇതുപോലെ നെട്ടോട്ടമോടിയ കാലം ഇതുവരെ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎമ്മിന്റെ ഗതികേടാണിത്. സ്ഥാനാര്‍ഥിയാക്കാന്‍ ജനസമ്മതിയുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ല. കുറേപ്പേരെ വളഞ്ഞിട്ടുപിടിച്ചു. തങ്ങള്‍ ഒരുവിധം രക്ഷപ്പെട്ടുവെന്നു പറഞ്ഞ് ഇപ്പോള്‍ പലരും വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതോടെ ആരെ ജയിപ്പിക്കണമെന്നു ജനം തീരുമാനിച്ചുകഴിഞ്ഞു. കേരളം മുഴുവന്‍ യുഡിഎഫ് തരംഗമാണ്. ജനങ്ങള്‍ക്കു വേണ്ടാത്ത വിഷയങ്ങളില്‍ സമരങ്ങള്‍ നടത്തി സിപിഎം അപഹാസ്യരായി. എതിര്‍ക്കുന്നവരെ ഹിംസിക്കുന്നവരുടെ പാര്‍ട്ടിയില്‍ ജനം വിശ്വസിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരം തേടല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ യുഡിഎഫ് പരാജയമറിഞ്ഞിട്ടില്ലെന്നും ഇത്തവണയും എല്‍ഡിഎഫ് തോല്‍വി ആവര്‍ത്തിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

20 സീറ്റിലും യുഡിഎഫ് വിജയിക്കും. എല്‍ഡിഎഫിന്റെ അഞ്ചു സീറ്റുകള്‍ പേമെന്റ് സീറ്റുകളാണെന്ന ആരോപണത്തിന് ഇതുവരെ മറുപടി പറയാന്‍ പോലും നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. ഞാന്‍ പേമെന്റ് സീറ്റിലല്ല എന്നു സ്ഥാനാര്‍ഥികള്‍ക്കു വാദിക്കേണ്ട അവസ്ഥയായി. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു മണ്ഡലത്തില്‍ ആകെ പരിചയമുള്ള ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ് ആണ്. നരേന്ദ്ര മോദിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതു കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളുമാണ്.

തിരഞ്ഞെടുപ്പു കഴിയുന്നതോടെ ആ ധാരണ തിരുത്തേണ്ടിവരുമെന്നും രമേശ് പറഞ്ഞു. യുഡിഎഫിലെ സ്ഥാനാര്‍ഥിനിര്‍ണയം ഇത്ര സുഗമമായി നടക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഖദറിട്ടവരോടാണു സിപിഎമ്മിന് ഇപ്പോള്‍ താല്‍പര്യം. കോണ്‍ഗ്രസുകാര്‍ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ സിപിഎം പിടിച്ചു സ്ഥാനാര്‍ഥിയാക്കും. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ എനിക്കു പോലും പരിചയമില്ല. അദ്ദേഹത്തിന്റെ ജനസേവന പശ്ചാത്തലം എന്താണെന്നറിയില്ല.

വംശഹത്യയ്ക്കു നേതൃത്വം നല്‍കിയവരെ രാജ്യം ഭരിക്കാന്‍ ജനം അനുവദിക്കില്ല. നരേന്ദ്ര മോദിയെയും ഉമ്മന്‍ ചാണ്ടിയെയും ഒരു വേദിയില്‍ അണിനിരത്തി ഭരണനേട്ടങ്ങള്‍ വിലയിരുത്തിയാല്‍ മോദി തോറ്റമ്പും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ യുപിഎ തോല്‍ക്കുമെന്നു പ്രചരിപ്പിച്ച രാഷ്ട്രീയ ജ്യോല്‍സ്യന്മാര്‍ ഇത്തവണയും അതേ ഗതികേടിലാകുമെന്നും സുധീരന്‍ പറഞ്ഞു. സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, കെ. മുരളീധരന്‍ എംഎല്‍എ, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എം പ്രതികാര രാഷ്ട്രീയത്തിന്‍െറ പ്രതീകമായി

സി.പി.എം പ്രതികാര രാഷ്ട്രീയത്തിന്‍െറ പ്രതീകമായി –ഉമ്മന്‍ ചാണ്ടി

കൊല്ലം: ജനങ്ങളില്‍ നിന്നകന്ന് പ്രതികാരരാഷ്ട്രീയത്തിന്‍െറ പ്രതീകമായി സി.പി.എം മാറുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂര്‍ പെരിഞ്ഞനത്ത് സി.പി.എം ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്തിയത് ഇതിന് തെളിവാണ്. ടി.പി വധത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സി.പി.എം തയാറല്ളെന്നാണ് വ്യക്തമാവുന്നത്.

യു.ഡി.എഫ് കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ക്യു.എ.സി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി
കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന് പരാതിയുമില്ല. കോണ്‍ഗ്രസ് എല്ലാവരുടെയും പാര്‍ട്ടിയാണ്. അതിനാല്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളുടെ വിലിയിരുത്തലും എല്‍.ഡി.എഫിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്തുമായിരിക്കും. സി.പി.എമ്മിന് ജനവികാരം മനസിലാക്കാന്‍ കഴിയുന്നില്ല. സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെ ഭയക്കുന്നില്ളെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
വി.ടി ബല്‍റാം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതായി അറിയില്ല. അത്തരം പരാമര്‍ശം ബല്‍റാം നടത്തുമെന്ന് കരുതുന്നില്ല. പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മണ്ഡലം മാറണമെന്ന് പി.സി ചാക്കോ ആവശ്യപ്പെട്ടില്ല. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനം യു.ഡി.എഫിന് കൂടുതല്‍ ശക്തിപകരും. കൊല്ലം സീറ്റ് നല്‍കിയത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പിനെ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും മുഖാമുഖം പരിപാടിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു

2014, മാർച്ച് 16, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തും

തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തും –ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തും –ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ സര്‍ക്കാറിനെക്കുറിച്ച് എങ്ങനെ കരുതുന്നു എന്ന് ഇതിലൂടെ വ്യക്തമാകും. അതുപോലെ പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ള ശൈലിയും വിലയിരുത്തപ്പെടും. ആലപ്പുഴ ലോക്സഭ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് സ്വീകരിച്ച സമീപനം തുടങ്ങി എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം അറിയാന്‍ കഴിയും. യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014, മാർച്ച് 13, വ്യാഴാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും-മുഖ്യമന്ത്രി


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിര്‍ത്തി തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജൈവവൈവിധ്യബോര്‍ഡിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയും സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് കരടുവിജ്ഞാപനം. 2013 നവംബര്‍ 13 ന് വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എല്‍.ഡി.എഫ്. ആ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ബി.ജെ.പി യാകട്ടെ മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം യു.ഡി.എഫ്. സര്‍ക്കാരാകട്ടെ നിശ്ചയദാര്‍ഢ്യത്തോടെ വിദഗ്ദ്ധസമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കരടുവിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 13 ന് പുറത്തുവന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആദ്യം ആ നിര്‍ദ്ദേശങ്ങള്‍ 123 വില്ലേജുകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന കരടുവിജ്ഞാപനത്തോടെ ഈ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവ പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3115 ചതുരശ്ര കി.മീ. സ്ഥലമാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടത്.

13108 ചതുരശ്ര കി.മീ. സ്ഥലമാണ് ആദ്യം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തെ കരടുവിജ്ഞാപനത്തോടെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തൃതി 9993.7 ചതുരശ്ര കി.മീറ്ററായി കുറഞ്ഞു. ഇതില്‍ 9107 ചതുരശ്ര കി.മീ. സ്ഥലം വനവും 886.7 ചതുരശ്ര കി.മീ. സ്ഥലം പാറക്കെട്ടുകളും പുല്‍മേടുകളും ജലാശയങ്ങളുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തുവന്നത് കരടുവിജ്ഞാപനമായതിനാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യത്തിന് അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരടുവിജ്ഞാപനത്തില്‍ ചില പ്രദേശങ്ങളെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുള്ളവര്‍ക്ക് അത് നല്‍കാം. അതിന് സമയം അനുവദിച്ചിട്ടുണ്ട്. പരാതി ശരിയോയെന്ന് പരിശോധിച്ച് വേണ്ട നടപടിയെടുക്കും. എന്നാല്‍ സര്‍ക്കാരിന് വിജ്ഞാപനം നടപ്പാക്കുന്നതിന് താമസമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

2014, മാർച്ച് 5, ബുധനാഴ്‌ച

വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും

വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും - മുഖ്യമന്ത്രി


തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതുപോലെ, മറ്റു വാണിജ്യബാങ്കുകളില്‍ നിന്നുള്ള അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം വരള്‍ച്ചയെ നേരിടുന്ന അവസരത്തില്‍, ബാങ്കുകളില്‍നിന്ന് ജപ്തി നടപടികള്‍ വരുന്നതായുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പരാതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. വരള്‍ച്ച നേരിടാന്‍ വേണ്ട നടപടികളെക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നു. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും -

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള 278 അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍, 100 കുട്ടികളില്‍ കൂടുതലുള്ള നാല്പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തവണ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

278 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒരെണ്ണം മാത്രമാണ് പൊതുമേഖലയിലുള്ളത്. ബാക്കി 277-ഉം സ്വകാര്യ മേഖലയിലുള്ളവയാണ്. എയ്ഡഡ് ആക്കാന്‍ സാധിക്കാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രതിമാസം 1600 രൂപ അലവന്‍സായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യനീതിവകുപ്പ് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളിലും ഇതുപോലെ നൂറുകുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ സര്‍ക്കാര്‍ പൂര്‍ണശമ്പളം നല്‍കുന്ന നിലയിലേക്ക് ഉയര്‍ത്തും-അദ്ദേഹം അറിയിച്ചു.

സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം ഹയര്‍ സെക്കന്‍ഡറിതലം വരെ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് വിദ്യാഭ്യാസരംഗത്തെ വീഴ്ചയാണ്. ആ കുറവ് പരിഹരിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

സമയബന്ധിതമായി ഇതിനാവശ്യമായ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും. വരുംവര്‍ഷങ്ങളില്‍ 100 കുട്ടികള്‍ എന്നത് കുറയ്ക്കുന്നത് പരിഗണിക്കും. അപ്പോള്‍ കൂടുതല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും. നിലവില്‍ ഈ സ്‌കൂളുകളിലെ നിയമനത്തിന് ചില മാനദണ്ഡങ്ങളുണ്ട്. എങ്കിലും മറ്റ് കുട്ടികളുടേതുപോലെയല്ലാത്തതുകൊണ്ട് കൂടുതല്‍ അധ്യാപകരും അനധ്യാപകരും ആവശ്യമാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാതലത്തിലുള്ള സ്റ്റാഫ് പാറ്റേണ്‍കൂടി പരിഗണിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കെടുത്തിട്ടില്ലെന്നും ഈ സ്‌കൂളുകള്‍ക്ക് പണം മാത്രമല്ല ആവശ്യമെന്നും കരുതലും സ്‌നേഹവും ക്ഷമയും നല്‍കാന്‍ കഴിയുന്ന സേവനസന്നദ്ധരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശരഹിത വായ്‌പ

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശ രഹിതവായ്‌പ - മുഖ്യമന്ത്രി

അഗ്രികാര്‍ഡ് വിതരണം തുടങ്ങി 
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് കൃഷി വായ്പയും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യവും ലഭ്യമാകുന്നതിനായി നടപ്പാക്കുന്ന അഗ്രികാര്‍ഡിന്റെ വിതരണം തുടങ്ങി. കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 18. 77 ലക്ഷം കര്‍ഷകര്‍ക്ക് കനറാ ബാങ്കാണ് കാര്‍ഡ് നല്‍കുന്നത്.

ബാങ്കുകളില്‍നിന്ന് 4.1 ശതമാനം പരിശനിരക്കില്‍ കാര്‍ഷിക വായ്പ, ഏഴു ശതമാനം നിരക്കില്‍ മധ്യകാല - ദീര്‍ഘകാല വായ്പ തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡുടമകള്‍ക്ക് ലഭിക്കും. ഈ വായ്പകളുടെ 50 ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.

അഗ്രികാര്‍ഡിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാല്‍ ഇത് സാധ്യമാവും. ഇക്കാര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കിയാല്‍ രജിസ്‌ട്രേഷന് അവസരം നല്‍കുമെന്നും രജിസ്റ്റര്‍ ചെയ്ത 18.77 ലക്ഷം കര്‍ഷകരുടെ എല്ലാ വിവരവും ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി കെ.എം. മാണിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ത്രി വി.എസ്. ശിവകുമാറും ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എം. എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, കനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. റാവത്ത്, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ ശര്‍മ, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍. രമേഷ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. രമേശ് തുടങ്ങിയവരും പങ്കെടുത്തു. 

തൊഴിലുറപ്പ് വേതന കുടിശ്ശിക: മുഖ്യമന്ത്രി കത്തയച്ചു

തൊഴിലുറപ്പ് വേതന കുടിശ്ശിക: മുഖ്യമന്ത്രി കത്തയച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ഗ്രാമീണ വികസനമന്ത്രി ജയ്‌റാം രമേശിന് കത്തയച്ചു. തുക ഉടനെ നല്‍കിയില്ലെങ്കില്‍ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 31 വരെ മൊത്തം 702.32 കോടി രൂപയാണ് നല്‍കാനുള്ളത്. തുടര്‍ന്നുള്ള രണ്ടുമാസത്തെയും തുക കൂടി കൂട്ടിയാല്‍ മൊത്തം 857.86 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ടതുണ്ട്. മാര്‍ച്ച് 31 വരെ ആവശ്യമായ തുകയെങ്കിലും ഉടന്‍ അനുവദിച്ചുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം-മുഖ്യമന്ത്രി




കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്



*വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരും
* ചെയ്യാവുന്നതെല്ലാം ചെയ്തു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന്റെ വിജ്ഞാപനം പിന്‍വലിക്കലല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നും അതിന് കേരളം പറഞ്ഞ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും വരും. രണ്ടില്‍ ഏത് റിപ്പോര്‍ട്ട് വേണമെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതിയുടെ ഗ്രീന്‍ബെഞ്ച് നിലപാട് എടുത്തിരുന്നു. അപ്പോഴാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പശ്ചിമഘട്ടത്തില്‍ വരുന്ന ആറു സംസ്ഥാനങ്ങളും ഒന്നിച്ച് നിലപാടെടുത്തിരുന്നു-മുഖ്യമന്ത്രി പറഞ്ഞു  യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. വികാരപരമായി അഭിപ്രായം പറഞ്ഞുപോകാന്‍ പറ്റുന്ന കാര്യമല്ലിത്-അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണം സാവകാശത്തിലാണ്. അതേസമയം കേരളം മുന്‍കൈയെടുത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു.
മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണത്തിനായി കേന്ദ്രം കാത്തിരിക്കാന്‍ പാടില്ല. കേന്ദ്രത്തിന് കേരളം കൊടുത്ത റിപ്പോര്‍ട്ട് പഠിച്ച് അതിനനുസരിച്ച തീരുമാനം എടുക്കണം.

വനം ഏതെന്നും കൃഷിഭൂമി ഏതെന്നും പ്ലാന്‍േറഷന്‍ ഏതെന്നും എല്ലാം വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. കേരളം പറഞ്ഞകാര്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണം. ജനപങ്കാളിത്തത്തോടെ വനസംരക്ഷണം വേണം. പരിസ്ഥിതി സംരക്ഷണംവേണം. ജനങ്ങളെ ആട്ടിയോടിച്ചല്ല അത് ചെയ്യേണ്ടത്. ജനവാസകേന്ദ്രം, കൃഷിസ്ഥലം, പ്ലാന്‍േറഷന്‍സ് ഇത് മൂന്നും സംരക്ഷിക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്-മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയിലൂടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവേണം നടപ്പിലാക്കേണ്ടതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. പിണറായി വിജയന്‍ തന്ന കത്തിലും ഇതേ ആവശ്യമാണുള്ളത്-മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ.എഫ്.എല്‍. നിയമഭേദഗതിയെക്കുറിച്ച് മന്ത്രിസഭ തീരുമാനമൊന്നും എടുത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

2014, മാർച്ച് 4, ചൊവ്വാഴ്ച

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നു

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നു-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി. എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് സംസ്ഥാനത്ത് അധികാരത്തിലിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ മത്സരിക്കണമെങ്കില്‍ ആരെയെങ്കിലും കൂട്ടുപിടിക്കണം. അതിനുവേണ്ടിയാണ് അവര്‍ ചില കക്ഷികളെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ട്രീയം വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവരെ കായികമായി നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണത്തിലേറാന്‍ ബി.ജെ.പി വിഭാഗീയത വളര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹന്‍ കുമാര്‍ അധ്യക്ഷനായി. മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, സി.ആര്‍. ജയപ്രകാശ്, എ.ടി. ജോര്‍ജ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കോളിയൂര്‍ ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി കവിയരങ്ങും നടത്തി.

2014, മാർച്ച് 2, ഞായറാഴ്‌ച

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍- മുഖ്യമന്ത്രി



തൃശ്ശൂര്‍: പൊന്നാനിയും തൃശ്ശൂരും അതിരിടുന്ന കോള്‍പ്പാടങ്ങളില്‍ നെല്‍ക്കൃഷിയുടെ സമൃദ്ധി ലക്ഷ്യമാക്കിക്കൊണ്ടുള്ള 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിട്ടു. ഏനാമ്മാവ് ബണ്ടിന്റെ പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായി.

നെല്ലിന്റെ സംഭരണവില 20 രൂപയാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ശനിയാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച് ഡല്‍ഹിയുമായി ബന്ധപ്പെടുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നെല്‍ക്കൃഷി സര്‍ക്കാരിന് മുന്തിയ പരിഗണനാവിഷയമാണ്. ഒരു കിലോ നെല്ലിന് 13.10 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ 5.90 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. 295 കോടിയാണ് ഈയിനത്തില്‍ സര്‍ക്കാരിന്റെ ബാധ്യത.

പദ്ധതിയും പണവും ഉണ്ടെങ്കിലും പല പദ്ധതികളും തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടനാടന്‍ പാക്കേജും ഇടുക്കി പദ്ധതിയുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അതിനാല്‍ തൃശ്ശൂര്‍-പൊന്നാനി കോള്‍നില വികസനപദ്ധതി പൂര്‍ത്തിയാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ജനപ്രതിനിധികളോട് അഭ്യര്‍ഥിച്ചു. കോള്‍ബണ്ടിന്റെ നിര്‍മാണത്തിന് മണ്ണെടുക്കുന്ന കാര്യത്തിലുള്ള സാങ്കേതികപ്രശ്‌നം തിരുവനന്തപുരത്ത് ചെന്നാലുടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 425 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെയും മറ്റ് കാര്‍ഷികവികസന പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെ സമാരംഭച്ചടങ്ങിന് പി.സി. ചാക്കോ എം.പി. ആധ്യക്ഷ്യം വഹിച്ചു.



നന്ദി, പി.സി. ചാക്കോയ്ക്ക്- മുഖ്യമന്ത്രി


തൃശ്ശൂര്‍: 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതി അംഗീകരിച്ച് പണം അനുവദിച്ചതിന് തന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ അംഗീകാരത്തിനുള്ള നന്ദി കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി.സി. ചാക്കോ പറഞ്ഞു. അതിനുള്ള മറുപടിയിലാണ് 'ചാക്കോയുടെ നന്ദി ശരത്പവാറിനാണെങ്കില്‍ എന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന്' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചത്. തനിക്കോ മന്ത്രിസഭാ അംഗങ്ങള്‍ക്കോ കോള്‍കൃഷിപദ്ധതിയുമായി ഡല്‍ഹിയില്‍ ഒരുതവണപോലും പോകേണ്ടിവന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

എല്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുന്‍ആഭ്യന്തര സെക്രട്ടറി എല്‍.രാധാകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവായി.

'സ്മാര്‍ട്ട് കേരള'യില്‍ വിഭാവനം ചെയ്ത വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം എന്നിവയില്‍ എല്‍. രാധാകൃഷ്ണനുള്ള വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനാണ് ഈ പദവി നല്‍കുന്നത്.

മുംബൈ ജവഹര്‍ലാന്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായും തുറമുഖവകുപ്പ് സെക്രട്ടറിയായും കൊച്ചി പോര്‍ട്ട്ട്രസ്റ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ സേവന കാലാവധി ആറുമാസം നീട്ടിനല്‍കിയേക്കും. തുടര്‍ന്ന് കാലാവധി രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിക്കാനും തീരുമാനിച്ചതായി അറിയുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ദിനേശ്ശര്‍മ അടുത്തുതന്നെ ഡെപ്യൂട്ടേഷനില്‍ പോകുമ്പോള്‍ രാധാകൃഷ്ണനെ ആസ്ഥാനത്തേക്ക് നിയമിക്കാനും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ട്.

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം-ഉമ്മന്‍ചാണ്ടി


മലപ്പുറം: യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിശ്വാസ്യത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്.

'രാവിലെ ലീഗുമായി ചര്‍ച്ചനടന്നു. ശേഷം കണ്‍വെന്‍ഷനായിരുന്നു. ഇതിനുപിന്നാലെ സോഷ്യലിസ്റ്റ് ജനതയുമായും സംസാരിച്ചു. ഇതിനിടെ ടി.വി വാര്‍ത്ത കണ്ട ഞങ്ങള്‍ ഞെട്ടിപ്പോയി. ലീഗുമായി തെറ്റിപ്പിരിഞ്ഞു എന്നനിലയിലായിരുന്നു വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിന് പണ്ട് മാധ്യമങ്ങള്‍ക്ക് ജാള്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മണിക്കൂറുകള്‍ക്കിടെ വാര്‍ത്തകള്‍ തെറ്റായി വന്നുകൊണ്ടേയിരിക്കുകയാണ്. സീറ്റ് വിഭജനത്തിന്റെ കാര്യം പുറത്തുപറയാറായിട്ടില്ല. ഏതായാലും മുന്നണി ഒറ്റക്കെട്ടായി ഒത്തൊരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടും. രക്ഷായാത്ര നടത്തിയ സി.പി.എം സ്വന്തം നേട്ടങ്ങളോ നയങ്ങളോ അല്ല വിശദീകരിച്ചത്. ആകെ ഇപ്പോള്‍ അവര്‍ക്കുള്ളത് സി.ബി.ഐ പേടിയാണ്. കുറ്റം ചെയ്യാത്തവര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണി എല്ലാപ്രതീക്ഷയും 'കസ്തൂരിരംഗനില്‍' അര്‍പ്പിച്ചിരിക്കുകയാണ്. ജന പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ളത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശുദ്ധമായ രാഷ്ട്രീയത്തിന്റെ നിലപാടാണ് അവതരിപ്പിക്കാനുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. നിലമ്പൂര്‍ കൊലപാതകം കോണ്‍ഗ്രസ് കൈകാര്യംചെയ്ത രീതിതന്നെ ഇതിനുദാഹരണമാണ്. പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരുപടികൂടി അപ്പുറത്തേക്ക് നടപ്പാക്കാനാണ് കോണ്‍ഗ്രസും ആഭ്യന്തരമന്ത്രിയും ശ്രമിച്ചത്. ഭക്ഷ്യസുരക്ഷ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം , ലോക്പാല്‍ എന്നീ നിയമങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത് എന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. പാളിച്ചപറ്റിയാല്‍ തിരുത്താന്‍ ഞങ്ങള്‍ക്ക് ഒരുമടിയുമില്ല- സുധീരന്‍ പറഞ്ഞു.

ന്യൂനപക്ഷത്തോട് മാപ്പുചോദിക്കുന്നുവെന്ന് ബി.ജെ.പി ഇപ്പോള്‍ പറയുന്നത് വോട്ടുതട്ടാനുള്ള തന്ത്രം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് കുറ്റപ്പെടുത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാവുന്ന അവസ്ഥയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദികളെയും വര്‍ഗ്ഗീയ വാദികളെയും അവസരവാദികളെയുമൊക്കെ ചേര്‍ക്കുന്ന പാര്‍ട്ടിയായി അത് അധഃപതിച്ചിരിക്കുകയാണ്- രമേശ് അഭിപ്രായപ്പെട്ടു.

2014, മാർച്ച് 1, ശനിയാഴ്‌ച

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി



കൊച്ചി : നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അക്കാര്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ അഡ്വക്കേറ്റ് ജനറല്‍ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ മൂന്നും ഒരേ പോലെ മുന്നോട്ടു പോയാല്‍ മാത്രമേ രാജ്യത്ത് നിയമ സംവിധാനം ക്രമപ്പെടുത്താന്‍ സാധിക്കൂ. നിയമ വാഴ്ച ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ഏതു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കും. ഹൈക്കോടതി കോണ്‍ഫറന്‍സ് ഹാള്‍ എസി- സൗണ്ട് പ്രൂഫ് ആക്കാനുള്ള അപേക്ഷ ചൊവ്വാഴ്ച ചേരുന്ന ക്യാബിനറ്റില്‍ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിക്ക് അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ ഇംപ്രസ്സ്ഡ് എമൗണ്ട് നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എം മാണി പറഞ്ഞു.

നൂറു ശതമാനം സാമ്പത്തിക സ്വയംഭരണ അവകാശം ഹൈക്കോടതിക്ക് നല്‍കാനാവില്ലെങ്കിലും ഹൈക്കോടതിയെ സര്‍ക്കാര്‍ സഹായിക്കും. സര്‍ക്കാരിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും അതൊന്നും ഹൈക്കോടതിയെ ബാധിക്കില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അദാലത്ത് നടത്തി പരമാവധി കേസുകള്‍ കുറയ്ക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം. പരമോന്നത നീതിപീഠങ്ങളോടുളള ബഹുമാനമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കെ.ബാബു, ഹൈബ്ി ഈഡന്‍ എംഎല്‍എ, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി


കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി


പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഒരുമാസംകൂടി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഭൂരഹിതരെ കണ്ടെത്താന്‍ സഹായിക്കണമെന്നും പാലക്കാട്ട് പട്ടയമേള ഉദ്ഘാടനംചെയ്ത് അദ്ദേഹം നിര്‍ദേശിച്ചു. ഭൂമിക്കായി 2,43,928 അപേക്ഷകരാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഇതേക്കുറിച്ച് അറിഞ്ഞിട്ടേയില്ലാത്ത ഒട്ടേറെപ്പേരുള്ളതായി ജനസമ്പര്‍ക്ക പരിപാടികളില്‍ ബോധ്യമായി. ഇതനുസരിച്ച് അപേക്ഷനല്‍കാന്‍ ഫിബ്രവരി 28വരെ സമയം നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ നല്‍കാന്‍പോലുമാവാത്തവര്‍ ഇനിയുമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടുന്നത്.ഇക്കാര്യം വ്യക്തമാക്കി റവന്യുമന്ത്രി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും കത്തയയ്ക്കും. പഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരുലക്ഷം പേര്‍ക്കാണ് ഇതുവരെ മൂന്നുസെന്റ് ഭൂമിവീതം നല്‍കിയത്. ശേഷിക്കുന്ന രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് ഭൂമി കണ്ടെത്തണം. വളരെക്കൂടുതല്‍ ഭൂമി കൈവശംെവച്ചിരിക്കുന്നവര്‍ ഇതിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഭൂരഹിതകേരളം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം നേരത്തെ ഫിബ്രവരി 28വരെയാണ് നിശ്ചയിച്ചിരുന്നത്. അത് വില്ലേജോഫീസുകള്‍വഴി നിശ്ചിതഫോമിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ -മുഖ്യമന്ത്രി





തൃശ്ശൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടിലും കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി നയിക്കുന്ന ജനപക്ഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, തീരദേശനിയന്ത്രണം എന്നിവയില്‍ കേരളം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവയില്‍ അന്തിമതീരുമാനം പെട്ടെന്നുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ഇതു വൈകിക്കരുത്. മറ്റു സംസ്ഥാനങ്ങളുടെ വീഴ്ചയ്ക്ക് കേരളംകൂടി ശിക്ഷ അനുഭവിക്കുന്ന സ്ഥിതി വരരുത്. പരിസ്ഥിതിസംരക്ഷണം ജനകീയപങ്കാളിത്തത്തോടെ വേണം എന്നതാണ് കേരളത്തിന്റെ അഭിപ്രായം. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എല്ലാം ഇതില്‍ പങ്കാളിത്തം വേണം.

രക്ഷായാത്ര നടത്തിയതുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടില്ല. സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം ഫലത്തില്‍ ബി.ജെ.പി.യെ സഹായിക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ശക്തിക്ഷയത്തിനു കാരണം ഈ വിരോധമാണ്. സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫില്‍നിന്ന് പലരെയും പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി.ക്ക് കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കില്ല. അതുകൊണ്ട് വര്‍ഗ്ഗീയത കരുവായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മൂല്യം വിജയിക്കുന്ന അവസ്ഥ ഉണ്ടാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. എം.പി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിരായ ശൂരനാട് രാജശേഖരന്‍, സി. ചന്ദ്രന്‍, വി. ബാലറാം, എം.പി. ജാക്‌സണ്‍, എം.എല്‍.എ.മാരായ പി.എ. മാധവന്‍, എം.പി. വിന്‍സെന്റ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും - ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍:ശ്രീനാരായണ ഗുരുവിന്റെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഹയര്‍സെക്കന്‍ഡറി, കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രകൃതിയുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി മലയാള പാഠഭാഗത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പദശകം' ഉള്‍പ്പെടുത്തും. ശ്രീനാരായണ പഠനകേന്ദ്രം കോളേജുകളില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് പദ്ധതി നടപ്പാക്കും. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സമുദായ സൗഹാര്‍ദ്ദത്തിനും പരസ്​പര വിശ്വാസത്തിനും ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം.പി.മാരായ പി.സി. ചാക്കോ, പി.ടി. തോമസ്, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, മേയര്‍ രാജന്‍ ജെ. പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.