UDF

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

അധ്യാപകദിനത്തില്‍ നരേന്ദ്രമോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത്‌ കേരളത്തില്‍ നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ്‌ തീരുമാനം എടുത്തിരിക്കുന്നത്‌. സെപ്‌തംബര്‍ 5 ന്‌ ഉച്ചകഴിഞ്ഞ്‌ 3 മുതല്‍ 4.45 വരെ മോഡിയും തെരഞ്ഞെടുക്കപ്പെട്ട 1000 വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവാദം എല്ലാ സ്കൂളുകളിലും സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത് .

ദൂരദര്‍ശന്‍, സ്വകാര്യ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടി രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ഭേദമില്ലാതെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം . എന്നാല്‍ ഇതിനെതിരേ ബംഗാളും തമിഴ്‌നാടും ഡല്‍ഹിയിലെ ചില സ്വകാര്യസ്‌കൂളുകളും രംഗത്ത്‌ വന്നതോടെ പരിപാടി നിര്‍ബ്ബന്ധമല്ലെന്ന്‌ മാനവശേഷി വകുപ്പ്‌മന്ത്രി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു .

ബംഗാളും തമിഴ്നാടും ഇതിനോടകം തന്നെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു . ഇപ്പോള്‍ കേരളവും കൂടി രംഗത്ത് വന്നതോടെ സംപ്രേഷണം എന്‍ ഡി എ ഭരണ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത .