UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും -മുഖ്യമന്ത്രി

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: മേഖലാതലത്തില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്കരണ പ്ളാന്‍റുകളില്‍ ആദ്യത്തേത് എറണാകുളത്തെ ബ്രഹ്മപുരത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് പ്ളാന്‍റുകള്‍. വികേന്ദ്രീകരണ രീതിയിലുള്ള മാലിന്യസംസ്കരണമാണ് സര്‍ക്കാര്‍ നയം.

ബ്രഹ്മപുരത്ത് 10 ഏക്കറിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്നത്. കൂടാതെ ഗ്രീന്‍ ബെല്‍റ്റിനായി 10-15 ഏക്കര്‍ കൂടി വേണ്ടിവരും. മാലിന്യംകൊണ്ടുവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും അടച്ചുറപ്പുള്ളതായിരിക്കണം. ഇവ ആവശ്യത്തിനില്ളെങ്കില്‍ വാങ്ങും.
വികേന്ദ്രീകരണ മാലിന്യസംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഫ്ളാറ്റുകള്‍ക്ക് ധനസഹായം നല്‍കും. ഒരു യൂനിറ്റിന് 500 രൂപ നല്‍കും. 15,000 രൂപയാണ് കുറഞ്ഞത് നല്‍കുക. കുറ്റമറ്റ രീതിയില്‍ എവിടെയും സ്ഥാപിക്കാവുന്ന യൂനിറ്റുകളാണ് ഇതെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഇവ സ്ഥാപിക്കും.

തിരുവനന്തപുരത്ത് മേഖലാപ്ളാന്‍റ് എവിടെയാണ് സ്ഥാപിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.