UDF

2012, ജനുവരി 3, ചൊവ്വാഴ്ച

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

ചങ്ങനാശേരി: വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 135 ാമത് മന്നം ജയന്തിസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്‍െറ പ്രാധാന്യം മനസ്സിലാക്കുന്നെന്നും നീതിപൂര്‍വകമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് പിരിക്കാന്‍ ഭൂരിപക്ഷമാനേജ്മെന്‍റുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കം ചെയ്യാന്‍ കാലതാമസം ഉണ്ടായതില്‍ കുറ്റബോധമുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നടപടി തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനാല്‍ നടക്കാതെ പോകുകയായിരുന്നു. അതിനാല്‍ അഞ്ചുവര്‍ഷം വൈകി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങള്‍ ന്യായമായതുകൊണ്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികല വിദ്യാഭ്യാസ നയമാണ് ഇപ്പോഴത്തേതെന്നും ഇത് തിരുത്തണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥ മേധാവിത്വമാണ് വകുപ്പില്‍ നടമാടുന്നതെന്ന് പറഞ്ഞ് മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശവുമുയര്‍ത്തി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയിട്ടില്ളെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീച്ചേഴ്സ്ബാങ്ക് സംബന്ധിച്ച വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.