തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഒരൊറ്റ അനിഷ്ടസംഭവം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. അത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.
കേരളത്തില്‍ അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുവെന്ന് പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചത്. ശബരിമല തീര്‍ഥാടകര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പാക്കണം. അവര്‍ക്ക് യാതൊരു ആശങ്കയും ഉണ്ടാകാന്‍ പാടില്ല. തമിഴ്‌നാട്ടില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിന് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Tuesday, December 20, 2011
Home »
ഉമ്മന്‍ചാണ്ടി
» മുല്ലപ്പെരിയാര്‍: അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുത്-മുഖ്യമന്ത്രി