ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണെന്നും ഈ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതു സ്വാഭാവികമാണ്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവ മാറ്റിവച്ചു യോജിക്കാന്‍ കഴിയണം. നിയമസഭ കൈവരിച്ച നേട്ടങ്ങള്‍ ഇന്നു സഭയില്‍ ഉള്ളവരുടെ മാത്രമല്ല, കാലാകാലങ്ങളായി സഭയില്‍ പ്രവര്‍ത്തിച്ചവരുടേതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയ്ക്കു മറ്റുള്ള സഭകള്‍ക്കു മാതൃകയാകാന്‍ കഴിഞ്ഞതു നിയമസഭാ സെക്രട്ടേറിയറ്റിന്റെ കൂടി മികവു കൊണ്ടാണെന്ന് അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
Thursday, December 29, 2011
Home »
ഉമ്മന്‍ചാണ്ടി
» ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി